നഷ്ടപ്പെടരുത് – മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: കെസ്‌റു സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ ലഭിക്കേണ്ട സബ്‌സിഡി തുക വായ്പ പൂര്‍ണമായി തിരിച്ചടിച്ചിട്ടും ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. 2009 ല്‍ ലഭിക്കേണ്ട സബ്‌സിഡി തുക തെറ്റായി ക്രെഡിറ്റ് ചെയ്തതായി ചങ്കുവെട്ടിയിലെ ബാങ്ക് മാനെജര്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ അര്‍ഹമായ സബ്‌സിഡി വായ്പക്കാരന് ലഭ്യമാക്കി അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ Read More …

വികസനം സമ്പൂര്‍ണമാവാന്‍ സുതാര്യത ഉറപ്പുവരുത്തണം : രാജ്യസഭ ഉപാധ്യക്ഷന്‍

പത്തനംതിട്ട: സുതാര്യതയും അവലോകനവും ഉറപ്പുവരുത്തിയാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണതയിലെത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തിയ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാനായി കളക്ടറേറ്റില്‍ സജ്ജീകരിച്ച എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം അവലോകനം ചെയ്യുന്നത് പുരോഗതിക്ക് ആക്കംകൂട്ടും. ആധുനിക വിവര Read More …

ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

മലപ്പുറം: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസനമാണ് ആവശ്യം- ജില്ലാ കലക്ടര്‍ പാവപ്പെട്ടവര്‍ക്കു രണ്ടു നേരത്തെ ഭക്ഷണം ഉറപ്പു വരുത്തുന്നതിന് അവരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും മറ്റ് പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്ക വിഭാഗക്കാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2016-17 ലെ വാര്‍ഷിക പദ്ധതി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട Read More …

മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെയും ഇത് സംബന്ധിച്ചിട്ടുളള സുപ്രീ കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും, നഗരസഭകളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ ഭാഗമായി തങ്ങളുടെ അധികാര പരിധിയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവഅജൈവ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ Read More …

ശബരിമല ശുചീകരണം : 40 ലക്ഷം

പത്തനംതിട്ട: മാസപൂജ വേളയില്‍ ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിന് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തുന്നതിനും ചെലവുകള്‍ക്കാവശ്യമായ 40 ലക്ഷം രൂപ അനുവദിക്കുന്നതിനും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പ്രത്യേക ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. മാസപൂജയ്ക്കായി ശബരിമല നട തുറക്കുന്ന സമയങ്ങളില്‍ ഇവിടെ ശുചീകരണത്തിന് പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ഈ കാലയളവിലെ വൃത്തിയില്ലായ്മയെ സംബന്ധിച്ച് തീര്‍ഥാടകരുടെ നിരവധി പരാതികള്‍ Read More …

വള്ളിയൂര്‍ക്കാവ് അടിസ്ഥാന സൗകര്യ നവീകരണം

വയനാട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള വയനാടിന്റെ ദേശീയോത്സവ വേദിയായ വള്ളിയൂര്‍ക്കാവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ത്ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ടൂറിസം വകുപ്പില്‍ നിന്ന് 75 ലക്ഷം രൂപയാണ് ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മ്മാണം, ടോയ്‌ലറ്റ് ബ്ലോക്ക്, നടപ്പന്തല്‍ ടൈല്‍ Read More …

മലപ്പുറം ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: 2014-15 വര്‍ഷത്തെ മികച്ച ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഉത്തരവായി. സംസ്ഥാനതലത്തില്‍ മികച്ച ഗ്രാമപഞ്ചായത്തുകളായി കൊല്ലം ജില്ലയിലെ കുലശേഖരപുരം ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം മൂന്നാം സ്ഥാനവും നേടി. ജില്ലാ തലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്തുകള്‍ തിരുവനന്തപുരം മാണിക്കല്‍, കൊല്ലം കുലശേഖരപുരം, പത്തനംതിട്ട തുമ്പമണ്‍, ആലപ്പുഴ എടത്വാ, കോട്ടയം Read More …

കേരളത്തിന്റെ തെരെഞ്ഞടുപ്പ് അവബോധം അഭിമാനകരം: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: കേരളത്തക്കുറിച്ച് മറ്റിടങ്ങളില്‍ പറയുമ്പോള്‍ ഉയര്‍ന്ന സാക്ഷരത, നൂറ് ശതമാനം മതസൗഹാര്‍ദത എന്നിവയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേരളീയരുടെ അവബോധവും നടത്തിപ്പിലെ അച്ചടക്കവും ഇപ്പോള്‍ പരാമര്‍ശിക്കാറുണ്ടെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. കേരള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. സാങ്കേതികമായ മുഴുവന്‍ സാധ്യതകളേയും ഫലപ്രദമായി Read More …