എസ്.ഹരികിഷോര്‍ മികച്ച കലക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 31-ാമത് കളക്ടറായ എസ്.ഹരികിഷോറിന് ലഭിച്ചത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരം. മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പത്തനംതിട്ട കളക്ടര്‍ ഇന്നലെ ഏറ്റുവാങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി.ബാലകിരണും ഒന്നാം സ്ഥാനം പങ്കിട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി Read More …

വികസന ചോദ്യങ്ങള്‍ക്ക് ഫ്‌ളാഷ്‌മോബ

പത്തനംതിട്ട: കേരളത്തില്‍ എത്ര വിമാനത്താവളങ്ങളുണ്ട് ? എത്ര മെഡിക്കല്‍ കോളേജുകളുണ്ട് ? തുറമുഖങ്ങളേതെല്ലാം ? നീര കര്‍ഷകന് ഒരു തെങ്ങില്‍ നിന്ന് ലഭിക്കുന്ന വരുമാനം ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്ര ബാറുകളാണ് അടച്ചുപൂട്ടിയത് ?……… ഇങ്ങനെ നിരവധി ചോദ്യങ്ങളുടെ പെരുമഴയ്ക്ക് മുന്നില്‍ കോന്നിയിലെയും പത്തനംതിട്ടയിലെയും ജനങ്ങള്‍ ഒട്ടും പതറാതെ ഉടനടി മറുപടി നല്‍കി ചോദ്യകര്‍ത്താവിനെ അമ്പരപ്പിച്ചു. Read More …

ആര്‍ സാംബന് ലാഡ്‌ലി അവാര്‍ഡ്

മലപ്പുറം: മികച്ച ഫീച്ചറിനുള്ള യു.എന്‍.എഫ്.പി.എ-ലാഡ്‌ലി അവാര്‍ഡിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. ‘കൂടണയുന്ന അമ്മക്കിളികള്‍’ എന്ന തലക്കെട്ടില്‍ 2014 നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരക്കാണ് അവാര്‍ഡ്. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ ദുരിതജീവിതത്തെക്കുറിച്ചായിരുന്നു പരമ്പര. മാര്‍ച്ച് നാലിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മുംബൈ ആസ്ഥാനമായുള്ള പോപ്പുലേഷന്‍ ഫസ്റ്റ് Read More …

എന്‍ ഊര് അവലോകന യോഗം

വയനാട്:  എന്‍ ഊര് പദ്ധതിയുടെ പുരോഗതി അവലോകന യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ലക്കിടിയില്‍ 25 ഏക്കര്‍ ഭൂമിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തിയുടെ അവലോകനമാണ് യോഗത്തില്‍ നടന്നത്. ആദിവാസി വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളുടെ വിപണന സാധ്യതകള്‍ക്ക് പുതിയ വഴിയൊരുക്കുകയാണ് എന്‍ ഊര് പദ്ധതി. ഗോത്രപൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന Read More …

500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി

നിലമ്പൂര്‍: നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് 500 ഓളം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ‘400 ദിവങ്ങള്‍ക്കുള്ളില്‍ 100 പാലം’ പദ്ധതിയിലുള്‍പ്പെടുത്തി സി.എന്‍.ജി. റോഡില്‍ കുതിരപ്പുഴക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ വടപുറം പാലത്തിന്റെ ഉദ്ഘാടനവും നിലമ്പൂര്‍ ബൈപാസ് റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി Read More …

ജില്ലാ ആശുപത്രിയിലെ പുതിയ മോര്‍ച്ചറി

പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മോര്‍ച്ചറിയുടെ മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് നിര്‍വഹിച്ചു.  നിയോജക മണ്ഡല ആസ്ഥി വികസന പദ്ധതിയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് വളരെ വിശാലമായ മോര്‍ച്ചറി പണിതിട്ടുള്ളത്. 5 മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യവും 4 മൃതദേഹങ്ങള്‍ ഒരുമിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുവാനുള്ള Read More …

സ്ത്രീശക്തി ഭാഗ്യക്കുറി

തിരുവനന്തപുരം സ്ത്രീശാക്തീകരണത്തിനും വനിതാ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറി ഇന്ന് (24.02.2016) വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി വകുപ്പ് നിലവില്‍ നടത്തിവരുന്ന ധനശ്രീ ഭാഗ്യക്കുറിയുടെ വില 40 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്തിയും സമ്മാനഘടനയില്‍ മാറ്റം വരുത്തിയുമാണ് ‘സ്ത്രീശക്തി’ ആരംഭിക്കുന്നത്. സമൂഹത്തിലെ Read More …

ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നു വര്‍ഷത്തിനകം

മലപ്പുറം: മലപ്പുറം ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ക്യാന്‍സര്‍ ചികിത്സക്കുള്ള ഏറ്റവും ആധുനിക സൗകര്യങ്ങളാണ് കേന്ദ്രത്തിലൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഇന്‍കന്‍ ഗ്രീന്‍ പരിസരത്ത് മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ Read More …