മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി കാട്ടാന്‍ ശ്രമം :യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ചു. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെത്തിയ മന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ ശ്രമിച്ച എട്ടംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 Read More …

ശബരിമലയില്‍ പോലീസിന്‍റെ വ്യോമ നിരീക്ഷണം

ശബരിമല: സന്നിധാനത്തും പരിസരത്തും പ്രതിഷേധക്കാര്‍ തന്പടിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസിന്‍റെ വ്യോമ നിരീക്ഷണം. നേവിയുടെ സഹായത്തോടെയാണ് പോലീസ് സംഘം ഹെലികോപ്റ്ററില്‍ സന്നിധാനത്തും പരിസരങ്ങളിലും നിരീക്ഷണം നടത്തിയത്. രാവിലെ 11 ഓടെ രണ്ടു തവണ പ്രദേശത്ത് നേവിയുടെ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നു. ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വ്യോമനിരീക്ഷണം നടത്തുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പ് രണ്ടു തവണ Read More …

ശബരിമലയിലെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പോലീസിന്‍റെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്‍റെ നടപടിയെ ശക്തമായി അപലപിക്കുകയാണ്. സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്ത ഭക്തന്‍മാരെ ഉടന്‍ ജാമ്യത്തില്‍ വിടണം. പോലീസിനെ ഉപയോഗിച്ച്‌ ഭക്തരെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വലിയ തിരിച്ചടി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഹിന്ദു ഭവനങ്ങള്‍ ഭീകരമായി വര്‍ഗീയവത്കരിക്കപ്പെട്ട് കഴിഞ്ഞുവെന്ന് ശാരദക്കുട്ടി

കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ യുക്തിയുടെ ഭാഷ നഷ്ടമായെന്നും അവിടെ ഏതോ ശിലായുഗത്തിലെ ഭാഷയാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതെന്നും ശാരദക്കുട്ടി. പുരോഗമന മുഖമൂടി അണിഞ്ഞ പുരുഷന്‍മാരും മുന്‍പില്ലാത്തപോലെ വികാരം കൊണ്ട് അക്രമങ്ങളെ ശരിയെന്ന് കരുതി പ്രതികരിക്കുകയാണെന്നും ആരോപിക്കുന്നു. അതേ സമയം വിമോചന വാദിയായ സ്ത്രീയെ പുരോഗമന വാദിയായ പുരുഷനെ കാണുന്നത് പോലെയല്ല വീട്ടുകാരും സമൂഹവും പരിഗണിക്കുന്നത്. അവളെ അധികപറ്റായും Read More …

അമേരിക്കയിലെ കലിഫോര്‍ണിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് ഡോണള്‍ഡ് ട്രംപ്

കലിഫോര്‍ണിയ: കലിഫോര്‍ണിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കുന്നു. അമേരിക്കയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കലിഫോര്‍ണിയ തീപിടിത്തം.ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അതീവ ദുഃഖകരമാണെന്നും ശക്തമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ട്രംപ് പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം അഞ്ചുപേരുടെ മൃതദേഹംകൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതോടെ കാട്ടുതീയില്‍ മരിച്ചവരുടെ Read More …

ഖഷോഗി വധം, സി.ഐ.എയുടെ അന്തിമ റിപ്പോ‌ര്‍ട്ട് നാളെ

വാഷിംഗ്ടണ്‍:സൗദി മാദ്ധ്യമ പ്രവ‌ത്തകന്‍ ജമാല്‍ ഖഷോഗി വധത്തില്‍ സി.ഐ.എയുടെ അന്തിമ റിപ്പോ‌ര്‍ട്ട് നാളെയെന്ന് യു.എസ് പ്രസി‌ഡന്റ് ഡൊണാള്‍‌ഡ് ട്രംപ്. ഖഷോഗി വധത്തെ സംബന്ധിച്ച്‌ യു.എസ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടിലെന്നും, സി.ഐ.എ നടത്തിയ അന്വേഷണത്തിന്റെ സമ്ബൂര്‍ണ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖഷോഗിയെ വധിച്ചത് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവു പ്രകാരമാണെന്ന് സി.ഐ.എ കണ്ടെത്തിയതായി കഴിഞ്ഞ Read More …

സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ല! പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ? എസ്പി യതീഷ് ചന്ദ്ര

പമ്ബ: സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്‍ട്ടികാര്‍ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്‍ക്കും തൊഴേണ്ടേ എന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. നേതാക്കള്‍ അടക്കം ആരും തൊഴുത് മടങ്ങുന്നതില്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍ കുട്ടികളെ കാണിച്ച്‌ സന്നിധാനത്ത് തമ്ബടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ Read More …

ശശികല വീണ്ടും പമ്ബയില്‍: കര്‍ശന വ്യവസ്ഥയില്‍ ദര്‍ശനത്തിനു പൊലിസ് അനുമതി

പമ്ബ> കഴിഞ്ഞ ദിവസം ശബരിമലയില്‍ സംഘര്‍ഷത്തിനൊരുങ്ങി അറസ്റ്റിലായ ഹിന്ദു ഐക്യ വേദി നേതാവ് വീണ്ടും സന്നിധാനത്തെത്തി. ദര്‍ശനം നടത്തി മടങ്ങിക്കൊള്ളാം എന്നാ ഉറപ്പിലാണ് അവരെ പൊലീസ് മലകയറാന്‍ അനുവദിച്ചത്. അങ്ങനെ ഒരു ഉറപ്പ് തരാനാകില്ലെന്നു ആദ്യം നിലപാടെടുത്ത അവര്‍ പൊലിസ് നിലപാട് കര്‍ശനമാക്കിയപ്പോള്‍ വഴങ്ങുകയായിരുന്നു. നിലയ്ക്കലില്‍ ശശികലയെ പൊലീസ് തടഞ്ഞു. നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് പൊലിസ് Read More …