തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നും വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. കരുനാഗപ്പള്ളി തഴവ മാടന്‍ചേരി ഏഴിലേത്ത് വീട്ടില്‍ സുഫല്‍ (19), തഴവ നാദിര്‍ഷാ മന്‍സിലില്‍ നാദിര്‍ഷ (19) എന്നിവരെയാണ് കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുഫലിനെ കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും നാദിര്‍ഷായെ Read More …

വയനാട്ടില്‍ ദമ്പതികളും രണ്ട് മക്കളും തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ: വയനാട് തലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിന് സമീപം കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കശുമാവിന്‍കൊമ്ബുകളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് Read More …

ജലന്ധറിലേക്കല്ല ജയിലില്‍ തന്നെ; ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി

ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍റ് കാലാവധി നീട്ടി 14 ദിവസത്തേക്ക് കൂടി നീട്ടി ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ മാസം 24-നാണ് പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബിഷപ്പിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ഹൈക്കോടതി Read More …

ശബരിമല സ്ത്രീപ്രവേശനം : ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ആര്‍എസ്‌എസും ബിജെപി സംസ്ഥാന നേതൃത്വവും സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം. ഹിന്ദുവികാരം മാനിക്കാതെ വിധിക്കെതിരെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ നേതൃത്വം വൈകിയെന്നും സംസ്ഥാന നേതൃത്വം ആര്‍എസ്‌എസിന് കീഴ്‌പ്പെട്ടുവെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. സ്ത്രീപ്രവേശനത്തെ ന്യായീകരിച്ച്‌ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം Read More …

മുഴുവന്‍ വിദ്യലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം ; മന്ത്രി സി. രവീന്ദ്രനാഥ്

മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യലയങ്ങളെയും ആധുനികവത്കരണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സംസ്ഥാന തലത്തില്‍ സ്‌കൂള്‍ വിക്കിയില്‍ മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളുകള്‍ക്കുള്ള കെ. ശബരീഷ് സ്മാരക അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെട്ടിടം, ക്ലാസ് മുറികള്‍ എന്നിവയുടൊപ്പം അക്കാദമിക്ക് മികവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. Read More …

ഇന്ത്യ-റഷ്യ കരാറില്‍ അമേരിക്കയ്ക്ക് ഭയം : ഇന്ത്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് റഷ്യയുടെ ഉറപ്പ്

ഇന്ത്യ-റഷ്യ കരാറില്‍ ഉത്കണ്ഠയോടെ അമേരിക്ക. ഇന്ത്യ അമേരിക്കയുമായുള്ള അടുപ്പം നിലനിര്‍ത്തുമ്ബോള്‍ തന്നെ രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഏറ്റവും അധികം വിശ്വസിക്കാവുന്ന പങ്കാളിയായി ഇന്ത്യ കരുതുന്നതും റഷ്യയെ തന്നെയാണ്. അതു കൊണ്ടു തന്നെയാണ് അമേരിക്കന്‍ ഭീഷണി വകവയ്ക്കാതെ 36,882 കോടിയുടെ ഇടപാടിന് റഷ്യയുമായി കരാര്‍ ഒപ്പിടാന്‍ ഇന്ത്യ ഒരുങ്ങുന്നത്. അത്യാധുനിക മിസൈല്‍ പ്രതിരോധ Read More …

ഇനി ലൈസന്‍സ് പുതുക്കല്‍ വിരല്‍ തുമ്പില്‍

തിരുവനന്തപുരം : ഇനി ലൈസന്‍സ് പുതുക്കല്‍ വിരല്‍ തുമ്ബില്‍. ഇടനിലക്കാരില്ലാതെ ആര്‍ടിഒ ഓഫിസിന്റെ നീണ്ട ക്യൂ നില്‍ക്കാതെ ഇനി നമുക്ക് സ്വയം തന്നെ ലൈസന്‍സ് പുതുക്കാവുന്ന പദ്ധതിയുമായാണ് മോട്ടര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അപേക്ഷ Read More …

തൃശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു: ഇടുക്കിയിലും മലപ്പുറത്തും തുടരും

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.എന്നാല്‍ ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് തുടരുകതന്നെ ചെയ്യും.പാലക്കാട്, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളിലായിരുന്നു ജില്ലകളില്‍ ഒക്ടോബര്‍ ഏഴിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് .ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അടുത്ത രണ്ടുദിവസത്തേക്ക് ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .