കേരളം മഹാപ്രളയത്തില്‍; മരണസംഖ്യ 50 കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​ക​ളി​ല്‍ ഇ​ന്ന് മാ​ത്രം 20 പേര്‍ മരിച്ചു. ഇതോടെ ബുധനാഴ്ചയും ഇന്നുമായി മരിച്ചവരുടെ എണ്ണം 51 ആയി. ക​ന​ത്ത മ​ഴ സം​സ്ഥാ​നം മു​ഴു​വ​ന്‍ തു​ട​രു​ക​യാ​ണ്. പ​ല​യി​ട​ത്തും ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും തു​ട​രു​ക​യാ​ണ്. പ​ല​രേ​യും കാ​ണാ​താ​യ വാ​ര്‍​ത്ത​ക​ളും പുറത്തുവരുന്നുണ്ട്. അ​ടി​യ​ന്ത​ര സഹായത്തിന് 1077 എ​ന്ന ടോള്‍ ഫ്രീ ന​മ്ബ​റി​ല്‍ വി​ളി​ക്കാം. മ​ല​പ്പു​റം ഊ​ര്‍​ങ്ങാ​ട്ടേ​രി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ര​ണ്ട് Read More …

കുടുങ്ങിക്കിടക്കുന്നവര്‍ 1077 ല്‍ വിളിക്കുക; വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തി; ചാലക്കുടിയിലേക്ക് പുറപ്പെടും: ചാലക്കുടിയിലും നില ഗുരുതരം

വെള്ളപ്പൊക്ക പ്രദേശത്ത് കടുങ്ങിക്കിടക്കുന്നവര്‍ 1077ല്‍ വിളിക്കണമെന്ന് അറിയിപ്പ്. ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതിനാണിത്. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ആലുവയിലെ ഫ്‌ളാറ്റുകളില്‍ നിരവധി പേരാണ് ഉള്ളത്. ഭക്ഷണം പോലും ലഭ്യമല്ല. ഗേറ്റ് വരെ വെള്ളം കയറിയതിനാല്‍ പുറത്തുപോകാനോ ഭക്ഷണം പാകം ചെയ്യാനോ ഉള്ള സൗകര്യമില്ലെന്നും ഫ്‌ളാറ്റ് അധികൃതര്‍ പറയുന്നു. ചാലക്കുടിയും വെള്ളം കയറി. അതീവ ഗുരുതരാവസ്ഥയാണ് ചാലക്കുടിയിലേത്. ആലുവ Read More …

ഭക്ഷണം തന്നില്ലേലും വേണ്ടില്ല!! രക്ഷിച്ചാല്‍ മതി” ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച്‌ നഴ്സ്

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിന്‍റെ അഭ്യര്‍ത്ഥന. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ വെള്ളം കയറിയിരിക്കുകയാണെന്നും രോഗികളും സ്റ്റാഫും ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. അടിയന്തര സഹായ നമ്ബറുകളില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും Read More …

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു; ഓടക്കയത്ത് ആളുകള്‍ മണിനടിയില്‍ പെട്ടതായി സൂചന, വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് 3 മരണം

മലപ്പുറം:  മഴക്കെടുതി രൂക്ഷമായ മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു. ഓടക്കയത്ത് അല്‍പം മുമ്ബ് ഉരുള്‍പൊട്ടി. ആളുകള്‍ മണ്ണിനടിയിലായതായാണ് വിവരം. വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഊര്‍ങ്ങാട്ടേരിയിലും മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. വ്യാഴാഴ്ച മാത്രം 25 ഓളം മരണങ്ങളാണ് സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങള്‍ കേരളത്തിലെത്തു. Read More …

അടിയന്തര സഹായത്തിനായി 1077 ലേക്ക് വിളിക്കുക; കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ വാട്‌സ്‌ആപ്പ് നമ്ബറുകളില്‍ ബന്ധപ്പെടുക

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അടിയന്തര സഹായത്തിനായി 1077 എന്ന ട്രോള്‍ഫ്രീ നമ്ബറിലേക്ക് വിളിക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ക്കായി വാട്‌സ്‌ആപ്പ് നമ്ബറിന്റെ വിശദാംശങ്ങള്‍ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി നമ്ബറുകള്‍ ലഭ്യമാണെങ്കിലും മിക്ക നമ്ബറിലും വിളിക്കുമ്ബോള്‍ ലഭ്യമാകുന്നില്ല എന്ന് Read More …

പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടല്‍: ഒന്‍പത് മരണം

പാലക്കാട്:നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടി ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളില്‍പ്പെട്ട ആളുകള്‍ ഒലിച്ചുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തുണ്ട്. പോലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. രുള്‍പൊട്ടാനുള്ള Read More …

പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി. ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിലാണ് 80 രോഗികള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നത്. ആശുപത്രിയിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, ആലുവ തോട്ടക്കാട്ടുകരയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയര്‍ ഫോഴ്സ് Read More …

കോഴിക്കോട് ഇന്ന് നാല് മരണം, മലപ്പുറത്ത് മൂന്ന്, കണ്ണൂരില്‍ ഒന്ന്

മലബാറിലെ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴക്കെടുതി തുടരുന്നു. ഇന്ന് കോഴിക്കോട് മാത്രം നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിലെ പയ്യന്നൂര്‍ രാമന്തളി പുഴയില്‍ മത്സ്യ ബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. വ്യാപകമായി മണ്ണിടിച്ചിലും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കോഴിക്കോട് തിരുവമ്ബാടി, മുക്കം, തോട്ടുമുക്കം ഭാഗങ്ങളില്‍ Read More …