വയനാട് പാല്‍ച്ചുരം റോഡ് ഗതാഗത യോഗ്യമാക്കി; ഗതാഗതം 15 ടണ്ണില്‍ കുറവുള്ള വാഹനങ്ങള്‍ക്ക് മാത്രം

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. തിങ്കളാഴ്ച മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തി വിടും. എന്നാല്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മാത്രമെ ചുരംവഴി കടന്നു പോകാനാകൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമെ 15 ടണ്ണില്‍ Read More …

ബിഷപ്പിനെ ചോദ്യം ചെയ്യുക വൈക്കം ഡിവൈ.എസ്.പി ഓഫീസില്‍, ചോദ്യാവലി തയ്യാറായി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് നാളെ രാവിലെ 10ന് വൈക്കം ഡിവൈ.എസ്.പി ഓഫീസില്‍ ഹാജാരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരിക്കും ചോദ്യം ചെയ്യുക. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയല്ലെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് Read More …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പാട്ടു പാടി പണം പിരിച്ചു മാപ്പിള കലാ അക്കാദമി

മലപ്പുറം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണത്തിനായി കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന ആര്‍ക്കും പാടാം പരിപാടി ശ്രദ്ധേയമാകുന്നു. ജില്ലയുടെ വിവധ മേഖലകളില്‍ അതത് കേന്ദ്രങ്ങളിലുള്ളവരെ സഹകരിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെയായി രണ്ടു ലക്ഷത്തോളം രൂപ പിരിച്ചെടുത്തു കഴിഞ്ഞു. ഇന്നലെ ജില്ലാ ആസ്ഥാനത്ത് മലപ്പുറം പ്രസ്‌ക്ലബിന്റെയും മലപ്പുറം Read More …

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടും സമര മുഖം;കാരശ്ശേരിയുടെ കുത്തിയിരിപ്പു സമരം തുടങ്ങി

കോഴിക്കോട്: പീഢനത്തിനിരയായ കന്യാസ്ത്രീക്ക് നീതിതേടി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിന് കോഴിക്കോട്ടും പിന്തുണ. നാണംകെട്ട മൗനം വെടിയൂ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യൂ എന്ന മുദ്രാവാക്യമുയര്‍ത്തി എഴുത്തുകാരന്‍ ഡോ. എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ കുത്തിയിരിപ്പു സമരത്തിന് മാനാഞ്ചിറക്കു സമീപം തുടക്കമായി. പൗരാവകാശ ലംഘനത്തിന്റെ Read More …

പാനീയം നല്‍കി വീട്ടുകാരെ മയക്കിക്കിടത്തി വന്‍ കവര്‍ച്ച; തമിഴ് നാട് സ്വദേശിയായ വീട്ടുജോലിക്കാരിയെ പോലീസ് തെരയുന്നു

മലപ്പുറം:പാനീയം നല്‍കി വീട്ടുകാരെ മയക്കിക്കിടത്തി വന്‍ കവര്‍ച്ച. തിരൂര്‍ ആലിങ്ങലില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരിയെ പോലീസ് തെരയുന്നു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനി മാരിയമ്മ(47)യെ ആണ് പോലീസ് തെരയുന്നത്. തിരൂര്‍ തൃപ്രങ്ങോട് ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. കുടുംബനാഥനും ഭാര്യയും ഇപ്പോഴും അബോധാവസ്ഥയിലാണ്. മകള്‍ക്ക് ബോധം തിരിച്ചുകിട്ടി. ഖാലിദ് അലി, Read More …

ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വ​ച്ച ഭാ​ര്യ​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി; കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്തെ​ന്നു യു​വ​തി

മെ​റാ​ദാ​ബാ​ദ്: മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​ശേ​ഷം ഭ​ര്‍​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദ് പോ​ലീ​സി​ലാ​ണ് യു​വ​തി ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യെ ആ​ദ്യ ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം നി​ക്കാ​ഹ് ഹ​ലാ​ല* ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. ഇ​തി​നു​ശേ​ഷം ത​ന്നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​ണു പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്ന​ത്. പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മു​ത്ത​ലാ​ഖ് Read More …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിയാദ് കേളി കലാ സാംസ്‌കാരികവേദി 31 ലക്ഷം രൂപ നല്‍കി

റിയാദ് > കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് റിയാദ് കേളി കലാ സാംസ്‌കാരികവേദിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ ആദ്യഗഡുവായി കേളി നല്‍കി. കേളി മുഖ്യ രക്ഷാധികാരി കെ ആര്‍ ഉണ്ണികൃഷ്ണന്‍ ബുധാഴ്‌ച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇപി ജയരാജന് 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ റിയാദിലെ പ്രവാസി Read More …

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടയില്‍ എസ്‌ഐയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. തുമ്ബ എസ്‌ഐ പ്രതാപചന്ദ്രനെയാണ് കൈയ്യേറ്റം ചെയ്തത്. വാഹനപരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ്‌ഐയെ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.