ജപ്പാന്‍ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഗാവോ ഫാങ്കിജി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്കോര്‍ 18-21, 19-21. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി അപ്രേരിത പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്. പുരുഷ വിഭാഗത്തിന്‍റെ പ്രീക്വാര്‍ട്ടറില്‍ കെ.ശ്രീകാന്തും എച്ച്‌.എസ്.പ്രണോയിയും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്.

സഭയില്‍ നീതി ലഭിക്കാത്തതിനാലാണു ജലന്ധര്‍ ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയതെന്ന് സിസ്റ്റര്‍ അനുപമ

കൊച്ചി: ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്നുവരുന്ന ഉപവാസ സമരത്തിന് പിന്നില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. സഭയില്‍ നീതി ലഭിക്കാത്തതിനാലാണു സമരത്തിനിറങ്ങിയതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ബിഷപ്പിനെതിരെയുള്ള Read More …

സൗദിയില്‍ വീണ്ടും സ്വദേശിവത്കരണം, മലയാളിയുടെ ഗള്‍ഫ് മോഹം അണയുന്നു

റിയാദ്: വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് ഈ മാസം 11 മുതല്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയത്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നീക്കം വന്‍ തിരിച്ചടിയാണ്. ഭൂരിഭാഗം പേരും Read More …

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

കോഴിക്കോട് : നാളുകള്‍്യി വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ് .പെട്രോളിന് ഇന്ന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് .പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഇന്ധന വില.കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയുമായി ഉയര്‍ന്നപ്പോള്‍ കോഴിക്കോട് പെട്രോളിന് 83.24 Read More …

വയനാടിന്റെ സ്വന്തം കെ.സി.ജംഷാദ് ഇനി മികച്ച ഫുട്ബോള്‍ താരവും പരിശീലകനും മാത്രമല്ല മികച്ച കോളേജ് കായികാധ്യാപകനും കൂടിയായിരിക്കും

ഇഷ്ട്ടപ്പെട്ട മേഖലയില്‍ ജോലി ലഭിക്കുക എന്നത് സര്‍വ്വരുടെയും ആഗ്രഹമാണ് എന്നാല്‍ അത് ഗസറ്റഡ് ഒഫീസറായി തന്നെ വേണം എന്നത് അത്യാഗ്രഹമല്ലേ!? എങ്കില്‍ വയനാട് നെടുങ്കരണയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മകനായി ജനിച്ച ജംഷാദിനെ സംബന്ധിച്ച്‌ അത് അര്‍ഹതയുള്ളവനെ തേടി വന്ന അംഗീകാരം മാത്രമാണ്. അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന സാക്ഷാല്‍ ഐ.എം Read More …

പി.കെ.ബഷീറിന്റെ കൊലവിളി പ്രസംഗം:കേസ് തുടരണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎല്‍എ പി.കെ ബഷീറിന്റെ കൊലവിളി പ്രസംഗ കേസ് റദ്ദാക്കിയ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. സുപ്രീം കോടതിയില്‍ കേസിന്റെ നടപടികള്‍ തുടരണമെന്ന് ചീഫ് ജസറ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്്് നിര്‍ദേശിച്ചു. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം ചേര്‍ത്തതിനെതിരെയുള്ള സമരത്തിനിടയില്‍ Read More …

നാടുവിടുന്നതിന് മുമ്ബ് ജയ്‌റ്റ്‌ലിയെ കണ്ടിരുന്നു, വന്‍ വെളിപ്പെടുത്തലുമായി മല്യ

ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ സാമ്ബത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നുവെന്ന മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി മദ്യരാജാവ് വിജയ് മല്യ. സാമ്ബത്തിക ക്രമക്കേട് സംബന്ധിച്ച കേസില്‍ പെട്ട് രാജ്യം വിടുന്നതിന് മുമ്ബ് താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി Read More …

നവാസ് ഷരീഫിന്റെയും, മറിയത്തിന്റെയും പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടി

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെയും, മകള്‍ മറിയത്തിന്റെയും, പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടി. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. അഡിയാള ജയിലില്‍ നിന്ന് 12 മണിക്കൂര്‍ പരോളാണ് സര്‍ക്കാര്‍ ആദ്യം അനുവദിച്ചിരുന്നത്‌ ഷെരീഫ് കുടുംബം അഞ്ചു ദിവസത്തെ പരോളിനാണ് അനുമതി ചോദിച്ചിരുന്നത്. Read More …