ചൈനയില്‍ മുസ്ലീങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ ട്രംപ് ഭരണകൂടം രംഗത്ത്‌

വാഷിംങ്ടണ്‍: ചൈനയുടെ സിന്‍ജ്യാങ് പ്രവിശ്യയില്‍ മുസ്ലീങ്ങളെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള നടപടിക്കെതിരെ ട്രംപ് ഭരണകൂടം. ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്ബനികള്‍ക്കും എതിരെയാണ് ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുന്നത്. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യ നടപടിയാണ് ഇത്. തടങ്കലിലാക്കപ്പെട്ടവര്‍ ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. സിന്‍ജ്യാങ് പ്രവിശ്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള Read More …

കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

വയനാട്: വയനാട് കബനി നദിയില്‍ തോണിയില്‍ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി. പെരിക്കല്ലൂര്‍ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്. രാവിലെ ബൈരന്‍ക്കുപ്പയില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥിയുമായി വരവെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു.

പിന്നില്‍ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ്

ജലന്ധര്‍: നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സമരം ചെയ്യുവാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും ബിഷപ്പ് പറഞ്ഞു. കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി സഭയെ തകര്‍ക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.

ലൈംഗികപീഡന കേസ്; പി.കെ. ശശിയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

കൊച്ചി: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമീഷന്‍ അംഗം പി.കെ.ശ്രീമതിക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടന്‍ കൈമാറുമെന്നാണ് സൂചന. ഫോണ്‍ വഴിയാണ് ശ്രീമതി പരാതിക്കാരിയുടെ മൊഴിയെടുത്തത്. മന്ത്രി എ.കെ ബാലനാണ് പി.കെ ശശിയുടെ Read More …

ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ബിഷപ്പ് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു; വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്

കൊച്ചി: നീതി തേടി വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കത്ത്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നതായും, അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ക്രൈസ്തവസഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമേ പരിഗണന ഉള്ളൂവെന്നതാണ് അനുഭവം. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകള്‍ സഭയില്‍ ഉണ്ടെന്നും Read More …

മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്‌ ഇന്ത്യക്കാരനെ കുത്തിക്കൊന്നു

ദുബൈ:  മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ റൂംമേറ്റ്‌ ഇന്ത്യക്കാരനായ തൊഴിലാളിയെ കുത്തിക്കൊന്ന കേസ്‌ ദുബൈ കോടതിയില്‍. കഴിഞ്ഞ മാര്‍ച്ച്‌ 30ന്‌ ഖുസൈസിലാണ്‌ സംഭവം. 37കാരനായ ഇന്ത്യന്‍ തൊഴിലാളിയാണ്‌ കൊല്ലപ്പെട്ടത്‌. പ്രതിക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. സി സി ടി വി ദൃശ്യം പരിശോധിച്ചാണ്‌ പോലീസ്‌ പ്രതിയെ കണ്ടെത്തിയത്‌. കൊല്ലപ്പെട്ടയാളും പ്രതിയും റൂമിന്‌ പുറത്ത്‌ വഴക്കിലേര്‍പ്പെട്ടതായുള്ള സാക്ഷി Read More …

അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് നിര്‍ദേശം

മലപ്പുറം: പി വി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് തഹസീല്‍ദാര്‍. ഉരുള്‍പൊട്ടിയതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുന്നത് നിര്‍ത്തിവയ്ക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിനാണ് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ക്കിലെ പണികള്‍ നിര്‍ത്തിവെക്കാന്‍ അന്‍വറിന് പഞ്ചായത്ത് നിര്‍ദേശം നല്‍കി കഴിഞ്ഞു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിക്ക് ശേഷം ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു കക്കാടംപൊയിലിലെ പിവി അന്‍വര്‍ Read More …

പ്രളയത്തില്‍ പത്തനംതിട്ടയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത നഷ്ടം; തകര്‍ന്നത് പെരുന്തേനരുവിയും ഗവിയും

പത്തനംതിട്ട:  പ്രളയത്തില്‍ ജില്ലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് സംഭവിച്ചത് വന്‍ നാശനഷ്ടങ്ങള്‍. ജില്ലയില്‍ പ്രധാനമായും നാശനഷ്ടം സംഭവിച്ചത് പെരുന്തേനരുവി വിനോദസഞ്ചാരമേഖലയിലും ഗവിയിലുമാണ്. പെരുന്തേനരുവിയില്‍ നിര്‍മാണത്തിലുണ്ടായിരുന്ന നാനൂറ് മീറ്റര്‍ ഇന്റര്‍ലോക്ക് പതിച്ച നടപ്പാത സംസ്ഥാന നിര്‍മ്മിതി കേന്ദ്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വൈദ്യുതി വിളക്ക്, വൈദ്യുതി സാധനങ്ങള്‍ എന്നിവയാണ് നശിച്ചു പോയത്. ഗവിയിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും നശിച്ചു. ഇവിടെ ഗതാഗതം Read More …