ഓട്ടോയും ബസും ഒന്നും ലുക്ക് പോര! നൗഫാന്‍ സ്‌കൂളിലെത്തുന്നത് കുതിരപ്പുറത്ത്; നാട്ടിലെ താരമായി ഈ നാലാം ക്ലാസുകാരന്‍

മലപ്പുറം: സ്‌കൂളിലേക്ക് കാറിലും ബസിലും ഓട്ടോയിലും ഒക്കെ എത്തുന്നത് പഴയ ഫാഷന്‍. ഇപ്പോഴത്തെ ന്യൂജെന്‍ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളിലെത്താനും വേണം പുതുവഴി. ഇത്തരത്തില്‍ പുതുവഴി തേടി നാട്ടിലെ താരമായിരിക്കുകയാണ് കുഞ്ഞു നൗഫാന്‍. ഈ നാലാം ക്ലാസുകാരന്റെ സ്‌കൂള്‍ യാത്ര കാറിലും ബസിലും ഓട്ടോറിക്ഷയിലും ബൈക്കിലൊന്നുമല്ല, നല്ല അസ്സല്‍ കുതിര പുറത്താണ്! കേരളത്തില്‍ നിന്നു തന്നെയുള്ള ഈ രംഗമിപ്പോള്‍ Read More …

കുഞ്ഞിനെ കൊന്നത് നബീലയല്ല, യഥാര്‍ത്ഥ പ്രതി കുറ്റം സമ്മതിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവായ നബീലയല്ല. യഥാര്‍ത്ഥ പ്രതി കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. നബീലയുടെ സഹോദരന്‍ ശിഹാബ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. കൃത്യം നടത്തുന്നതിനിടെ കുഞ്ഞ് കരഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചതോടെ കുടുംബം ഒളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ഇതോടെയാണ് പോലീസിനെ അറിയിച്ചതും കേസായതും. Read More …

ഹണിട്രാപ്: ചികിത്സയിലിരിക്കെ മുഖ്യപ്രതി രക്ഷപ്പെട്ടു

കോഴിക്കോട് : ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസാണു പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടത്. രക്താര്‍ബുദ രോഗിയായ റുബൈസിനെ മൂന്നു ദിവസം മുമ്ബാണു മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. Read More …

പരാതിയെക്കുറിച്ച്‌ അറിയില്ല; രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പികെ ശശി

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവ് തനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി. ഇത്തരത്തില്‍ ഒരു പരാതി ഉള്ള വിവരം പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായി മുന്നോട്ട് പോകും. നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്നെക്കുറിച്ച്‌ നന്നായി അറിയാം. രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടിട്ടുണ്ട്. രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരത്തിലുള്ള Read More …

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിലാകെ എസ്‌എഫ്‌ഐ തരംഗം

കാലിക്കറ്റ് യൂണിവേഴ്‌‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ എസ്‌എഫ്‌ഐ സ്ഥാനാര്‍ഥികള്‍ക്ക് തകര്‍പ്പന്‍ വിജയം. ജില്ലയിലെ പ്രധാന കോളേജുകളിലെല്ലാം യൂണിയന്‍ എസ്‌എഫ്‌ഐ നേടി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പന്‍ കോളേജ്, ഗവ. കോളേജ് മടപ്പള്ളി, ഗവ. കോളേജ് കോടഞ്ചേരി, സികെജി ഗവ. കോളേജ് പേരാമ്ബ്ര, മുചുകുന്ന് എസ്‌എആര്‍ബിടിഎം ഗവ. Read More …

യുഡിഎഫ് ഭരണ സമിതിയുടെ അവഗണനയും അപമാനിക്കലും; വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

മലപ്പുറം > നിലമ്ബൂര്‍ അമരമ്ബലം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനിതാ രാജു ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചു. തിങ്കളാഴ്‌ച്ച പകല്‍ 11:45ന് അമരമ്ബലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ശിവദാസന്‍നായര്‍ക്ക് നേരിട്ടാണ് അനിതാ രാജു രാജി സമര്‍പ്പിച്ചത്. 450 ല്‍പ്പരം വോട്ടോടെ അമരമ്ബലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ഉപ്പുവള്ളി നിന്നും യുഡിഎഫ് സ്ഥാനാര്‍തിയായാണ് അനിതാരാജു Read More …

ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമം; 12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ച വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി വരുന്നു. വസ്ത്രം കടത്തിയതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായതോടെയാണ് 12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സിറ്റി കമ്മിഷണര്‍ എംപി. ദിനേശ് ഉത്തരവിട്ടു. അന്വേഷണം നടത്തിയ ശേഷമായിരിക്കും എന്തു തരം നടപടി വേണമെന്ന് തീരുമാനിക്കുക. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ വേര്‍തിരിക്കുന്നതിനിടയിലാണു Read More …

ഫണ്ട് പിരിച്ചാല്‍ മാത്രം പോരാ, കൊടുക്കുകയും വേണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മഹാപ്രളയത്തില്‍പ്പെട്ട കേരളത്തിനായി ദുരിതാശ്വാസ ഫണ്ട് പിരിച്ചാല്‍ മാത്രം പോര, അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ അത് കൊടുക്കുകയും വേണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രളയബാധിതരായ സാധാരണക്കാരന് ജീവിതം തുടങ്ങാനുള്ള സഹായമായാണ് 10,000 രൂപ പ്രഖ്യാപിച്ചത്. നല്‍കാനുള്ള പണം സമയത്തിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായം ലഭിച്ചതുകൊണ്ട് സാധാരണക്കാര്‍ ജീവിതത്തിലേക്ക് Read More …