യൂട്യൂബ് വീഡിയോയിലൂടെ സ്വഭാവഹത്യ: വൈദികനെതിരെ യുവതി പരാതി നല്‍കി

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ചൂഷണക്കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന്‍ തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘം യുവതിയുടെ വീട്ടിലെത്തി പരാതി സ്വീകരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി നല്‍കിയ യുവതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി Read More …

ജസ്‌നയെ കുറിച്ച്‌ സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെ കുറിച്ച്‌ സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പക്ഷെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് Read More …

ജെസ്‌നയെ കാണാതായിട്ട് നാലുമാസം; എങ്ങുമെത്താതെ അന്വേഷണം

പത്തനംതിട്ട: റാന്നി കൊല്ലമുളയിലെ ജെസ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നാലുമാസം പിന്നിട്ടു . മാര്‍ച്ച്‌ 22 ന് ജെസ്‌നയെ കാണാതായ ദിവസം മുതല്‍ പോലീസ് കാട്ടിയ അനാസ്ഥയാണ് ഇതുവരെയും ഒരു സൂചനയും ഇത് സംബന്ധിച്ച്‌ ലഭിക്കാഞ്ഞത്. സംസ്ഥാന സര്‍ക്കാരും ജെസ്‌ന കേസ് സംബന്ധിച്ച്‌ ഇതുവരെ ഒരു താല്‍പര്യവും കാട്ടാഞ്ഞതും അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജെസ്‌നയെ Read More …

ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും

സൗദി:ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ നോര്‍ത്ത് – സൗത്ത് ടെര്‍മിനലുകള്‍ ഉപയോഗപ്പെടുത്തും. ഇതിനായി ഇരുന്നൂറോളം എമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചു. മദീനയിലും ഹജ്ജ് ഇതര ടെര്‍മിനലുകള്‍ തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച്‌ സജ്ജമാക്കി. ഈ വര്‍ഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകളില്‍ ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നുണ്ട്. ഹജ്ജ് ടെര്‍മിനലിലെ Read More …

ട്രംപ് കൂടിക്കാഴ്ചയെ വില കുറച്ച്‌ കാണാനുള്ള അമേരിക്കന്‍ രാഷ്ട്രീയത്തിനെതിരെ പുടിന്‍

റഷ്യ: ട്രംപുമായുള്ള കൂടിക്കാഴ്ചയെ വില കുറച്ച്‌ കാണാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കെതിരെ പുടിന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നില നില്‍ക്കേണ്ടത് അനിവാര്യമാണെന്നും, ആണവ വ്യാപനം കുറച്ച്‌ കൊണ്ടു വരുന്നതിലടക്കം ഇരു രാജ്യങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. പുടിനുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചക്കെതിരെ അമേരിക്കയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയും വിമര്‍ശനം വ്യാപകമാകുന്നതിനിടെയാണ് പുടിന്‍ പ്രതികരിച്ചത്. Read More …

പീഡനക്കേസ് പ്രതികള്‍ക്ക് വഴിവിട്ട സഹായം, പൊലീസുകാരിക്ക് സ്ഥലംമാറ്റം

മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയ വനിതാ പൊലീസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വനിതാ പൊലീസ് ഓഫീസറായ അഫ്സത്തിനെ തേഞ്ഞിപ്പലത്തേക്കാണ് തൃശൂര്‍ റേഞ്ച് ഐ.ജി സ്ഥലംമാറ്റിയത്. സഹോദരന്‍മാരുടെ മക്കളായ പന്ത്രണ്ടും പതിനാറും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് അരീക്കോട് ലൈംഗിക അതിക്രമത്തിന് Read More …

സ്‌കൂളിന്റെ കോണിപ്പടിയില്‍ നിന്ന് അധ്യാപിക തള്ളിയിട്ടു: വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

ചെന്നൈ: അധ്യാപികയുടെ മര്‍ദനത്തില്‍ സ്‌കൂളിന്റെ കോണിപ്പടിയില്‍ നിന്നു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ചെന്നൈ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ധരണി ഭായ് വിദ്യാര്‍ത്ഥിയെ ദേഷ്യത്തില്‍ പിടിച്ച്‌ തള്ളുകയായിരുന്നു. നില തെറ്റി കുട്ടി കോണിപ്പടിയിലൂടെ താഴേയ്ക്ക് വീണു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിന് ദൃക്‌സാക്ഷികളായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. Read More …

കനത്ത മഴയില്‍ സംസ്ഥാനത്തെ 3000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച്‌ തിമിര്‍ത്ത് പെയ്ത മഴയില്‍ ഏതാണ്ട് 3000 കിലോമീറ്ററോളം റോഡ് സഞ്ചാര്യ യോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ നാശമുണ്ടായത്. കൂടാതെ തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഏതാണ്ട് 3000 കോടി രൂപ വേണമെന്നാണ് പൊതുമരാമത്ത് Read More …