പര്‍ദ ധരിച്ച്‌ ഭാര്യയെ പിന്‍തുടര്‍ന്ന ഇന്ത്യക്കാരന്‍ ദുബായില്‍ കുടുങ്ങി

ദുബായ് : ഭാര്യ തന്നെ ചതിക്കുകയാണോ എന്ന സംശയത്തെ തുടര്‍ന്നാണ് പര്‍ദ ധരിച്ച്‌ അവളെ പിന്തുടര്‍ന്നതെന്ന് ഇന്ത്യക്കാരന്‍. ആള്‍മാറാട്ട കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് 37 കാരനായ ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അവളെ വേഷം മാറി പിന്തുടര്‍ന്നതെന്നും ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ദുബായ് കോടതിയില്‍ ഇയാള്‍ പറഞ്ഞു. ഭാര്യയുടെ Read More …

എല്‍.ഡി.എഫ് വിപുലപ്പെടുത്താന്‍ സി.പി.എമ്മില്‍ ധാരണ; പാര്‍ട്ടികളെ എല്‍.ഡി.എഫിന് തീരുമാനിക്കാം

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണ. പുതിയ പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കണമെന്ന നിര്‍ദേശത്തിനാണ് സംസ്ഥാന സമിതി അംഗീകാരം നല്‍കിയത്. എന്നാല്‍ ഏതൊക്കെ കക്ഷികളെയാണ് മുന്നണിയിലേക്ക് എടുക്കേണ്ടത് എന്ന തീരുമാനം എല്‍.ഡി.എഫിന് വിട്ടു. ഇക്കാര്യം ഈ മാസം 26ന് (വ്യാഴാഴ്ച) ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിരവധി Read More …

ഗോവന്‍ ബീച്ചുകളില്‍ മദ്യം നിരോധിക്കുന്നു

പനാജി: ടൂറിസ്റ്റുകളുടെ പറുദീസയായ ഗോവയിലെ ബീച്ചുകളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മദ്യനിരോധനമേര്‍പ്പെടുത്തുന്നു. ആഗസ്റ്റ് 15 മുതല്‍ നിരോധനം നിലവില്‍ വരുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ഗോവയിലെ ബീച്ചുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും മദ്യപിച്ചാല്‍ വന്‍തുക ഫൈന്‍ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുക എത്രയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഗോവയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിനുള്ള പിഴ നിലവിലുള്ള 100 Read More …

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: കേരളത്തിന് 80 കോടിയുടെ ആദ്യഘട്ട കേന്ദ്ര സഹായം

കൊച്ചി: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തിയില്‍ കേരളത്തിന് 80 കോടി രൂപയുടെ ആദ്യഘട്ട ധനസഹായം അനുവദിച്ചതായി കേ​ന്ദ്ര​മ​ന്ത്രി​ കി​ര​ണ്‍ റി​ജി​ജു​. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും റി​ജി​ജു പറഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ എത്തിയ കേ​ന്ദ്ര​മ​ന്ത്രി​ മാധ്യമങ്ങളോടാണ് ഇക്കാര്യമറിയിച്ചത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​ജി​ജു​വും അ​ല്‍​ഫോ​ണ്‍​സ്​ Read More …

യു എസ് – ചൈന വ്യാപാരയുദ്ധം: ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധന

അമേരിക്ക: ചൈനയുമായി വ്യാപാര യുദ്ധം ശക്തമാക്കാനുറച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. സിഎന്‍ബിസി ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വ്യാപാരയുദ്ധത്തിനെ കുറിച്ച്‌ വ്യക്തമാക്കിയത്. ചൈനയുമായി നിലനില്‍ക്കുന്ന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അഞ്ഞൂറ് ബില്യണ്‍ ഡോളറിന്റെ Read More …

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍,​ മൂന്നാമത്തെ ബന്ദിയും രക്ഷപ്പെട്ടു

കല്പറ്റ: വയനാട്ടില്‍ മേപ്പാടിക്കടുത്ത കള്ളാടിയില്‍ എമറാള്‍ഡ് എസ്റ്റേറ്റിലെ തൊള്ളായിരം എന്ന സ്ഥലത്ത് മാവോയിസ്റ്റ് സംഘത്തിനായി പൊലീസും തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ ആരംഭിച്ചു. അന്യസംസ്ഥാനക്കാരായ നിര്‍മ്മാണ തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ഇന്നലെ ബന്ദികളാക്കിയതിനെ തുടര്‍ന്നാണ് ശക്തമായ തെരച്ചില്‍ നടത്തുന്നത്. റിസോര്‍ട്ട് നിര്‍മ്മാണ സ്ഥലത്ത് ബന്ദികളാക്കിയ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നാമത്തെയാളും രാത്രി പന്ത്രണ്ട് മണിയോടെ രക്ഷപ്പെട്ടു. രണ്ട് Read More …

കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തിരുവല്ല: കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാര്‍ഥിനിയായ റിന്നിയുടെ മൃതദേഹമാണ് തിരുവല്ലയ്ക്കു സമീപം കണ്ടെത്തിയത്.

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയില്‍ അറസ്റ്റിലായി

ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്ന് അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. Read More …