ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ മിഷണറീസ് ഓഫ് ജീസസിന് കത്ത് നല്‍കി

കൊച്ചി: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരെ കന്യാസ്ത്രീ മിഷണറീസ് ഓഫ് ജീസസിന് കത്ത് നല്‍കി. ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. ബിഷപ്പിനെതിരെ പ്രതികരിച്ച 5 കന്യാസ്ത്രീകള്‍ക്കെതിരെ മഠം നീതി നല്‍കിയില്ലെന്നും മദര്‍ ജനറല്‍ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപിക്കുന്നു.

ദിവ്യ എസ് അയ്യരുടെ ഭൂമി ദാനം: പതിച്ചു നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം > വര്‍ക്കലയില്‍ മുന്‍ തിരുവനന്തപുരം സബ് കളക്‌ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്‌ടറുടെ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കളക്‌ടര്‍ ഡോ.വാസുകിയുടെ ഉത്തരവ് അടുത്ത തിങ്കളാഴ്ച്ച പുറത്തിറങ്ങും. ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും സാധ്യതയുണ്ട്. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ Read More …

വയനാട്ടില്‍ 82 കിലോയുടെ വന്‍ സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. വ്യാഴാഴ്ച രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കുഴമ്ബ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 654 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മനാസിനെ കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഓര്‍ത്തഡോക്‌സ്‌ വൈദികരുടെ കുമ്ബസാര പീഡനം :ഒരാള്‍ കീഴടങ്ങി

കൊല്ലം> കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ജോബ്‌ മാത്യുവാണ്‌ കൊല്ലം ഡിവൈഎസ്‌പി ഓഫീസില്‍ കീഴടങ്ങിയത്‌. ഒളിവിലുള്ള മറ്റു വൈദികരും ഉടനെ കീഴടങ്ങിയേക്കും. കേസില്‍ പ്രതികളായ വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. വൈദികര്‍ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന്‌ സൂചിപ്പിച്ചാണ്‌ ഹൈക്കോടതി Read More …

താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി മോഹന്‍ലാല്‍

കൊച്ചി : കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍. താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച്‌ സൃഷ്ടിച്ചതെന്ന് ലാല്‍ പറഞ്ഞു. ഫെഫ്ക-അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംയുക്ത താരനിശയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മോഹന്‍ലാലിന്റെ Read More …

തൃത്താല സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

പാലക്കാട്:ഭരണപ്രതിസന്ധി മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ തൃത്താല കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.മാനേജരുടെ പേരില്‍ വ്യാജ ഒപ്പിട്ട് അധ്യാപക നിയമനത്തിന് ശ്രമിച്ചതിന്റെ പേരില്‍ സ്‌കൂളിലെ ഒരു അധ്യാപകനെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് സ്‌കൂള്‍ Read More …

ഇടുക്കി – വയനാട് നദികളില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍

കട്ടപ്പന:  ഇടുക്കിയിലും വയനാട്ടിലും നദികളില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സമാനമായ രീതിയില്‍ വയനാട്ടില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും മൃതദേഹം കണ്ടെത്തി. ഇത് മലയാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എച്ച്‌ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചപ്പാത്തി കരിഞ്ഞതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി

ലക്‌നൗ: പാകം ചെയ്‌തു കൊണ്ടിരുന്ന ചപ്പാത്തി കരിഞ്ഞു പോയതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. 24കാരിയായ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. 2017ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. മുത്തലാഖ് ചൊല്ലുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ സിഗരറ്റ് ഉപയോഗിച്ച്‌ ഭര്‍ത്താവ് തന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്ന് യുവതി Read More …