തിരുവനന്തപുരത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം തെളിക്കോട് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പോത്ത് ഷാജി അറസ്റ്റില്‍. ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്. 28കാരിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ കടന്നുകയറിയ ശേഷം തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു.

ഷാനു ചാക്കോയേ ജോലിയില്‍ നിന്നു പുറത്താക്കി, സഹോദരി ഒളിച്ചോടി അച്ഛന് സുഖമില്ല എന്നു പറഞ്ഞ് എമര്‍ജന്‍സി ലീവിലാണ് നാട്ടില്‍ എത്തിയത്

കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്നു പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ല എന്നു ദുബായിലെ തൊഴിലുടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛനു സുഖമില്ല എന്നും കാട്ടി എമര്‍ജന്‍സി ലീവിലാണു സാനു നാട്ടിലേയ്ക്കു പോയത്. അടുത്ത വര്‍ഷം ജൂലൈവരേയും ഷാനുവിനു വിസാ കാലവതി ഉണ്ട്. ജാമ്യം ലഭിച്ചു ഷാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ Read More …

പത്രപ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരത കാലത്ത്, നാരദന്‍ മികച്ച റിപ്പോര്‍ട്ടര്‍: യു.പി ഉപമുഖ്യമന്ത്രി

മഥുര: മഹാഭാരത കാലത്ത് ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചിരുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ പറഞ്ഞു. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദന്‍ മികച്ച റിപ്പോര്‍ട്ടറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ജേര്‍ണലിസം ദിനത്തോട് സംബന്ധിച്ച്‌ നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം. മഹാഭാരത കാലത്തെ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി ഉദാഹരണങ്ങളും ഉപമുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. പക്ഷിയുടെ കണ്ണിലൂടെയാണ് മഹാഭാരതയുദ്ധം Read More …

ഇടതു സര്‍ക്കാരിന്‍്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ചെങ്ങന്നൂര്‍ വിജയം:തോമസ് ഐസക്

കൊച്ചി: ചെങ്ങന്നൂര്‍ വീണ്ടും ചുവന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വിജയം സുനിശ്ചിതമാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ഈ വിജയമെന്ന് അദ്ദേഹം പറയുന്നു. ബിജെപി സൃഷ്ടിക്കുന്ന വെല്ലുവിളിയെന്ന മട്ടില്‍ മൃദുഹിന്ദുത്വത്തെ പുണരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തിലുള്ള കാര്യം പറഞ്ഞത്. പോസ്റ്റിന്റെ പൂര്‍ണരൂപം Read More …

ചെങ്ങന്നൂരിലെ വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരമെന്ന് സീതാറാം യച്ചൂരി

ന്യൂഡല്‍ഹി: ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇതിന്റെ തെളിവാണ് റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമെന്നും യച്ചൂരി പറഞ്ഞു. ഉപതെരഞ്ഞടുപ്പുകളില്‍ ബിജെപിക്കുണ്ടായ തിരിച്ചടി വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ജനത്തിന്റെ വിധിയെഴുത്താണെന്ന് യെച്ചൂരി പറഞ്ഞു. മോദി സര്‍ക്കാരിനെയും യോഗി സര്‍ക്കാരിനെയും ജനം അംഗീകരിക്കുന്നതില്ലെന്നതിന്റെ തെളിവാണ് ഉത്തര്‍പ്രദേശിലെ കൈരാനയിലെ വിജയം. 2019 Read More …

മന്‍മോഹന്‍ സിംഗിനെ ജനങ്ങള്‍ മിസ് ചെയ്യുന്നു: അരവിന്ദ് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പുകഴ്‌ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. യു.പി.ഭരണകാലത്ത് മന്‍മോഹന്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച അരവിന്ദ് കേജ്‌രിവാളാണ് ഇപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തി എത്തിയിരിക്കുന്നത്. മന്‍മോഹന്‍ സിംഗിനെ പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയെ കുറിച്ച്‌ പ്രതിപാതിക്കുന്ന ഒരു ലേഖനം Read More …

എന്‍ഡിഎ വിടാനുറച്ച്‌ ശിവസേന; മഹാസഖ്യം വിട്ടാല്‍ ബിജെപി പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്!

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാസഖ്യത്തില്‍ നിന്ന് പുറത്തു വരികയാണെങ്കില്‍ ബിജെപി പ്രതിസന്ധിയിലാകുമെന്ന് ശിവസേനയുടെ മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും നേര്‍ക്കുനേര്‍ പോരടിക്കുകയായിരുന്നു. ബിജെപി എംപിയായിരുന്ന ചിന്താമന്‍ വന്‍ഗയുടെ നിര്യാണത്തെതുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പാല്‍ഘറില്‍ ശിവസേനയുടെ കണക്കു കൂട്ടല്‍ പിഴച്ചെങ്കിലും ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ Read More …

ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്ന് എം.പി.വീരേന്ദ്രകുമാര്‍

കോഴിക്കോട്: മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച്‌ വര്‍ഗീയതക്കെതിരായ ശക്തമായ നിലപാട് എടുക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാവണമെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. വിശ്വാസ്യത നഷ്ടപ്പെട്ട യു.ഡി.എഫ് നിലപാട് പുനഃപരിശോധിക്കണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്ന് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ Read More …