Category: Latest News
നീനുവിന് മാനസികരോഗമില്ലെന്ന് ഡോക്ടറുടെ മൊഴി
കോട്ടയം : കാമുകിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കെവിന്റെ ഭാര്യ നീനു മാനസിക രോഗിയെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി ഡോക്ടര്‍ രംഗത്ത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്. മകള്‍ നീനു മാനസികരോഗയാണെന്ന് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, നീനുവിന് Read More …
കരസേന മേധാവി ഇന്ന് ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കും
ശ്രീനഗര്‍: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കാഷ്മീര്‍ സന്ദര്‍ശിക്കും. കാഷ്മീരിലെ അഖ്നൂരിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്. സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ കാഷ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
ജീപ്പില്‍ കിടന്നുറങ്ങിയ റബ്ബര്‍തോട്ടം കാവല്‍ക്കാരനെ കാട്ടാന തുമ്ബിക്കൈ കൊണ്ട് വലിച്ചെടുത്ത് ചവിട്ടിക്കൊന്നു
നിലമ്ബൂര്‍: വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞു. നിലമ്ബൂര്‍ പാലാങ്കര വട്ടപ്പാടത്ത് റബര്‍ത്തോട്ടം കാവല്‍ക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് (56) മരിച്ചത്. ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്ബിക്കൈ കൊണ്ട് വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണു നാട്ടുകാര്‍ നല്‍കുന്ന സൂചന. പുലര്‍ച്ചെ രണ്ടിനാണു സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ആനയെ Read More …
അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കസ്റ്റഡിയില്‍
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച് നാസര്‍ പോലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച രാത്രി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. നാസറിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. Read More …
കാണാതായ ദിവസം ജെസ്‌ന സുഹൃത്തുമായി 10 മിനിട്ടോളം ഫോണില്‍ സംസാരിച്ചു; പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു
കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും ദുരൂഹമായി കാണാതായ ജെസ്‌നയെന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ വീണ്ടും വഴിത്തിരിവ്. കാണാതായ ദിവസം ജസ്‌ന തന്റെ ആണ്‍സുഹൃത്തുമായി 10 മിനിട്ടോളം ഫോണില്‍ സംസാരിച്ചുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. സൈബര്‍ സെല്ലിന്റെ പരിശോധനയിലാണ് ഫോണ്‍ ചെയ്ത വിവരം ലഭിച്ചത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നിഷേധാത്മക നിലപാടുകളാണ് സ്വീകരിച്ചത്. Read More …
റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി: റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ പ്രതിരോധ ഉപരോധം ഇന്ത്യ പാലിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. റഷ്യയില്‍ നിന്ന് എസ് -400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംങ്ക്ഷന്‍ ആക്‌ട് (സി എ എ ടി എസ് എ- Read More …
തിരൂര്‍ കൂട്ടായിയില്‍ സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് തീയിട്ടു; പെണ്‍കുട്ടിക്ക് പൊള്ളലേറ്റു
തിരൂര്‍ : കൂട്ടായിയില്‍ വീടിന് തീ കൊളുത്തി അജ്ഞാതരുടെ ആക്രമണം. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. കൂട്ടായി അരയന്‍ കടപ്പുറത്തെ സി പി ഐ എം പ്രവര്‍ത്തകനായ കുറിയന്റെ പുരക്കല്‍ സൈനുദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്. തീ വീട്ടിനകത്തേക്ക് പടര്‍ന്ന് കയറുകയും ഉറങ്ങി കിടക്കുകയായിരുന്ന സൈനുദ്ദീന്റെ മകള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ നിഷല്‍ജ (16) ക്ക് പൊള്ളലേല്‍ക്കുകയും Read More …
