ഡബ്യുസിസിയില്‍ പൊട്ടിത്തെറി; മഞ്ജു വാര്യര്‍ രാജി വച്ചു

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. Read More …

നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളില്‍ നിന്നെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: പേരാമ്ബ്രയില്‍ 17 പേരുടെ ജീവനെടുത്ത നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് അറിയിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ സംഘമാണ് പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പേരാമ്ബ്ര ചങ്ങരോത്തെ കിണറ്റില്‍ നിന്ന് പരിശോധനയ്ക്കായി പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. Read More …

അമ്മയുടെ കത്ത് ലഭിച്ചു, എന്നാല്‍ ചര്‍ച്ചയ്ക്കുള്ള ദിവസം കൂടി അറിയിക്കണമെന്ന് ഡബ്ല്യുസിസി

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ഡബ്ല്യുസിസി അംഗങ്ങളെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കിയിട്ടില്ലെന്ന് വനിതാ സംഘടന. ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച്‌ ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വനിതാ കൂട്ടായ്മ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. വിഷയത്തില്‍ ജനങ്ങള്‍ നല്‍കുന്ന Read More …

കാമുകനോട് സംസാരിച്ചതിന് പിതാവ് മകളെ കോടലിക്കൈയ്ക്ക് അടിച്ചുകൊന്നു; ദുരന്തം മകളുടെ ജന്മദിനത്തില്‍

അമരാവതി: കാമുകനോട് ഫോണില്‍ സംസാരിച്ചതിന് മകളെ പിതാവ് കോടാലിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാര്‍പുള്ളപാഡില്‍ ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ കോളജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ടി. ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി വീട്ടിലെത്തിതായിരുന്നു ചന്ദ്രിക. ഒരു ചെറുപ്പക്കാരനുമായി താന്‍ ഇഷ്ടത്തിലാണെന്നും അയാളെ വിവാഹം കഴിക്കണമെന്നും ചന്ദ്രിക വീട്ടില്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ Read More …

മസ്ജിദിനു സമീപം ലക്ഷ്മണ പ്രതിമ വേണമെന്ന്; യുപി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍

ലക്‌നൗ: ലക്ഷ്മണ പ്രതിമ മസ്ജിദിനു സമീപം സ്ഥാപിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. ലക്‌നൗവിലെ ടീലെ വാലി മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ് മുസ്ലിം സമുദായത്തിനിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വൈകാതെ വെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിമ സ്ഥാപിക്കുവാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സമുദായം രംഗത്തെത്തിയിരിക്കുകയാണ്. മസ്ജിദിനു തൊട്ടടുത്തായി Read More …

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

പമ്ബ നദിയിയിലെ ഒഴുക്കില്‍പ്പെട്ട് പതിനാലുകാരനെ കാണാതായി

പത്തനംതിട്ട: പമ്ബാ നദിയിലെ ഒഴുക്കില്‍പ്പെട്ട് പതിനാലുകാരനെ കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സാജിത്. കുട്ടിയെ കണ്ടുപിടിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ശിക്ഷ തുപ്പല്‍ നക്കല്‍! അമ്മയേയും മകളേയും നഗ്നരാക്കി പ്രദര്‍ശനവും!

ബുലന്ദ്ഷര്‍: ഉത്തരേന്ത്യയില്‍ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. മതം മാറിയോ, ജാതി മാറിയോ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ നാട്ടുക്കൂട്ടം വിചാരണ ചെയ്ത് കൂട്ട ബലാത്സംഗം വരെ ശിക്ഷ വിധിക്കുന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ്. ഉത്തര്‍പ്രദേശില്‍ മകന്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അച്ഛന് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ അപമാനമാണ്. യുപിയിലെ Read More …