ഇറാനെതിരേ ഉപരോധം: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം സൗദി അംഗീകരിച്ചു

ജിദ്ദ: ഇറാന്‍ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി കഴിഞ്ഞ മെയ്മാസ്ം പിന്‍മാറിയ അമേരിക്ക, ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കമ്ബോളത്തിലെ എണ്ണവില പിടിച്ചുനിര്‍ത്തുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം സൗദി അറേബ്യന്‍ ഭരണകൂടം അംഗീകരിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന Read More …

ബ്രസീലിന് ആശ്വാസിക്കാം, കോസ്റ്റ മടങ്ങിയെത്തി

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ പരിക്ക് ഭേദമായി എത്തി. താരത്തിന് ഏറ്റ പരിക്ക് ഭേദമായെന്നും അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങും എന്നും ബ്രസീല്‍ ടീം അറിയിച്ചു. കോസ്റ്ററിക്കയ്ക്ക് എതിരെ സബ്ബായി എത്തിയ ഡഗ്ലസ് കോസ്റ്റ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആ മത്സരത്തില്‍ ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിനിടയില്‍ Read More …

സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തു; മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌നയും സുഹൃത്തും

ജെസ്നയെക്കുറിച്ചുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ഇല്ലാതെ വഴിമുട്ടി നിന്ന പൊലീസിന് സഹായകമായി നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്‌നയാണ് ദൃശ്യങ്ങളില്‍. ആറു Read More …

ബാലപീഡനം മറച്ചു വെച്ചു; ഓസ്ട്രേലിയയില്‍ ആര്‍ച്ച്‌ ബിഷപ്പിന് തടവ് ശിക്ഷ

കാന്‍ബറ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം മറച്ചുവെച്ചതിന് ഓസ്ട്രേലിയയിലെ മുതിര്‍ന്ന ആര്‍ച്ച്‌ബിഷപ്പിന് തടവ് ശിക്ഷ. അഡലൈഡ് ആര്‍ച്ച്‌ ബിഷപ്പ് ഫിലിപ്പ് വില്‍സണിനാണ് (67) ഒരു വര്‍ഷത്തെ തടവിന് വിധിച്ചത്. ആറുമാസം ജയില്‍വാസം അനുഷ്ടിച്ചതിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിട്ടുണ്ട്. 1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരിയായിരുന്ന ജെയിംസ് Read More …

കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും മാതാവും അറസ്റ്റില്‍

കൊല്ലം: കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും മാതാവും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മലയാളം ടെലിവിഷന്‍ ചാനല്‍ പരമ്ബരകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരാണ് പിടിയിലായത്. ഇടുക്കി വട്ടവടയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലാണ് അറസ്റ്റ്. രമാദേവിയുടെ കൊല്ലം മനയില്‍ കുളങ്ങരയിലെ വസതിയില്‍ Read More …

അഭിമന്യുവിനെ കൊലപ്പെടുത്തിയത് സ്വയരക്ഷയ്ക്കെന്ന് എസ്ഡിപിഐ

മഹാരാജാസില്‍ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്ബസ് ഫ്രണ്ടുകാര്‍ തന്നെയെന്ന് തുറന്ന് പറഞ്ഞ് എസ്ഡിപി ഐ സംസ്ഥാന പ്രസിഡണ്ട് മജീദ് ഫൈസി. കുട്ടികളെ അക്രമിക്കുമ്ബോള്‍ മുതിര്‍ന്നവര്‍ ക്യാമ്ബസിലെത്തുക സ്വാഭാവികമെന്നും മജീദ് ഫൈസി. കഴിഞ്ഞ ദിവസം രാത്രി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകത്തെ ന്യായീകരിച്ച്‌ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് രംഗത്തെത്തി. കൊലപാതകം നടന്ന സമയത്ത് തന്നെ വ്യക്തമായ Read More …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിച്ചു: നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാഅക്ഷയ് ചക്രവര്‍ത്തിക്കെതിരെ കേസ്. മകനെതിരെ പരാതി നല്‍കിയതിന് മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. മഹാഅക്ഷയ്ക്കും യോഗിതയ്ക്കുമെതിരെ കേസെടുക്കാന്‍ ചീഫ് മെട്രോപൊളിറ്റിന്‍ മജിസ്‌ട്രേറ്റ് എക്താ ഗ്വാബ ഉത്തരവിട്ടു. യുവതിയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പ്രാഥമിക തെളിവുകള്‍ ഉണ്ടെന്നും Read More …

ദുബായില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

ദുബായ് : 328 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. 16 കേസുകളിലെ പ്രതിയായ ഏഷ്യക്കാരനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അറസ്റ്റ് വാറണ്ടുകളില്‍ 98 ശതമാനം പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി ദുബായ് പോലീസ് ഫോര്‍ ക്രിമിനല്‍ ഇന്‍ Read More …