പള്ളികളില്‍ ഇന്ന് പ്രാര്‍ഥന

ചേളാരി- പതിനൊന്ന് പേരുടെ ജീവനപഹരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിന് നിമിത്തമായ നിപ വൈറസില്‍ നിന്നും രക്ഷ തേടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ Read More …

നിപ വൈറസ്; കോഴിക്കോട് ചികിത്സയിലുള്ളത് 19 പേര്‍

കോഴിക്കോട് : നിപ വൈറസ് ബാധിച്ച്‌ കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 19 പേരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഇതില്‍ മെഡിക്കല്‍ കോളജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് !സിയുവില്‍ നാലുപേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മിംസ് ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നുണ്ട്.

നിപ്പ: പരിഭ്രാന്ത്രിവേണ്ട; നിയന്ത്രണവിധേയം-കേന്ദ്രം

കോഴിക്കോട്ടും, മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് കാരണമാക്കിയ നിപ്പ വൈറസ് പനിയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ Read More …

കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രി; ജി.പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെ.ഡി.എസ്​ നേതാവ്​ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേറ്റെടുത്തു. ഗവര്‍ണര്‍ വാജുഭായി വാല കുമാരസ്വാമിക്ക്​ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ്​ നേതാവ്​ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. വിധാന്‍സഭക്ക്​ മുമ്ബിലുള്ള പ്രത്യേകവേദിയിലാണ്​ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്​. കര്‍ണാടകയിലെ ​കോണ്‍-ജെ.ഡി.എസ്​ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമത്തിനും കൂടി വേദിയായി.​ സോണിയാ Read More …

മെഡിക്കല്‍ കോളജില്‍ കള്ള കഫീല്‍ഖാന്റെ സഹായം ആവശ്യമില്ല; രൂക്ഷവിമര്‍ശനവുമായി വനിതാ ഡോക്ടര്‍

കോഴിക്കോട്: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഡോ.കഫീല്‍ ഖാനെതിരെ രൂക്ഷ വിമള്‍ശനം ഉന്നയിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടള്‍ അമ്ബിളി കടന്നയില്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ രംഗത്തെത്തിയത്. കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം എന്ന് അമ്ബിളി ഇട്ട പോസ്റ്റിലെ കമന്റുകളിലാണ് Read More …

‘അവളുടെ സ്വപ്നമായിരുന്നു സര്‍ക്കാര്‍ ജോലി’: നന്ദി അറിയിച്ച്‌ ലിനിയുടെ ഭര്‍ത്താവ്

കോഴിക്കോട്: തനിക്ക് ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. തനിക്കൊരു സര്‍ക്കാര്‍ ജോലിയെന്നത് ലിനിയുടെ വലിയ സ്വപ്നമായിരുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സജീഷ് പറഞ്ഞു. ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി Read More …

മധുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 16 പേര്‍ക്കെതിരെ കൊലക്കുറ്റം

പാലക്കാട്: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഗളി ഡിവൈഎസ്പിയാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിരയായി മധു കൊല്ലപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മരണകാരണമായി പതിനഞ്ച് മുറിവുകളാണ് ചൂണ്ടി കാട്ടിയിട്ടുള്ളത്. മധുവിനെ പോലീസിനു കൈമാറുന്നതുവരെ Read More …

നിപ്പ വൈറസ്: രണ്ട് പേരെ കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കൊലയാളി വൈറസ് ഭീതി വിട്ടൊഴിയുന്നില്ല. നിപ പനി ലക്ഷണവുമായി രണ്ടുപേരെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പാലാഴി സ്വദേശിയെ പരിചരിച്ചവരാണ് രോഗലക്ഷണങ്ങളുമായി ഇന്ന് രാവിലെ ആശുപത്രിയിലെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. Read More …