ഡല്‍ഹി സംഘര്‍ഷം: വിദ്വേഷ കമന്റിട്ട പൊലീസുകാരനെ സ്ഥലം മാറ്റി

തിരൂര്‍: ഡല്‍ഹി സംഘര്‍ഷം ആളിക്കത്തുന്നതിനിടെ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റ് ചെയ്ത പൊലീസുകാരനെ സ്ഥലം മാറ്റി. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസുകാരനായ രജീഷ് കൊളപ്പുറത്തിനെയാണ് താല്‍ക്കാലിക നടപടിയെന്നോണം മലപ്പുറം എ.ആര്‍ ക്യാമ്പിലേക്ക് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സംഭവത്തെ കുറിച്ച് വിശദ അന്വേഷണത്തിന് ഉത്തരവിട്ടതോടൊപ്പം തിരൂര്‍ ഡി.വൈ.എസ്.പി Read More …

സ്കൂൾബസിൽ നിന്നും വീണു മരിച്ചു മരിച്ചത് മൂന്നാം ക്ലാസ് വിദ്യാർത്ഥി

മലപ്പുറം: കുറുവ എ.യു.പി സ്കൂൾ  മൂന്നാം ക്ലാസ് വിദ്യാർത്ഥിഫർഷിൻ അഹമ്മദാണ് (9) മരിച്ചത്ബസ്സിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ഇതേ ബസിന്റെ പിന്‍ചക്രം  കയറുകയായിരുന്നു.കക്കാട്ട് ഷാനവാസ്- ഷമീമ ദമ്ബതികളുടെ മകനാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്.ബസിന്‍െറ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാര്‍ത്ഥി വീണത്.മൃതദേഹം  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊറോണ 11 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസ്വലേഷന്‍ വാര്‍ഡില്‍

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശം ജില്ലയില്‍ ശക്തമാക്കി. ജില്ലയില്‍ 11 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസ്വലേഷന്‍ വാര്‍ഡിലും 331 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തി ജില്ലയില്‍ കൊറോണ വൈറസ് നിരിക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി അല്‍പ്പസമയം മുന്‍മ്പ് ജില്ലാ Read More …

യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസ് ; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

മഞ്ചേരി: നിലമ്ബൂര്‍ അരുവാക്കോട് യുവതിയെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് മഞ്ചേരി ഒന്നാംഅഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പെരുമാള്‍കോവില്‍ ബലദാസി(33)നെതിരെയാണ് കുറ്റം തെളിയിക്കപ്പെട്ടത്. ദണ്ഡിക്കല്‍ തൊട്ടിനാംപൊട്ടി ഭാഗ്യലക്ഷ്‌മി (36)യാണ് ഇയാള്‍ കൊലപ്പെടുത്തിയത് . ശിക്ഷ 31-ന് പ്രസ്താവിക്കും. 2013 സെപ്റ്റംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം . വടപുറം പാലത്തിനടുത്തേക്ക് കുളിക്കാന്‍ പോകുന്നതിനിടെ കൂലിപ്പണിക്കാരായ ഇരുവരും തമ്മില്‍ Read More …

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

വളാഞ്ചേരി : കാടമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഏഴുപേര്‍ അറസ്റ്റില്‍.കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ഓട്ടോറിക്ഷ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ ഒളിവിലാണ്.കാടാമ്പുഴ സ്റ്റേഷനില്‍ Read More …

ഇതരസംസ്ഥാന തൊഴിലാളിക്ക് മഞ്ചേരിയില്‍ കോളറ സ്ഥിരീകരിച്ചു

മഞ്ചേരി: ജില്ലയില്‍ കൊല്‍ക്കത്തയില്‍ നിന്നെത്തിയ മറുനാടന്‍ തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു. മഞ്ചേരിയിലെത്തിയ ഇരുപത്തിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ കോഴിക്കോട് മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്കയച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെ മഞ്ചേരി മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൂടാതെ മൂന്നുപേര്‍ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചയാള്‍ മഞ്ചേരിയിലും മറ്റുളളവര്‍ നിലമ്ബൂരിലും ജോലിതേടിയെത്തിയത്. ചെന്നൈ മാര്‍ഗമാണ് ഇവര്‍ എത്തിയത്. വയറിളക്കം രൂക്ഷമായതോടെയാണ് Read More …

വാരിയന്‍കുന്നന്റെ ഓര്‍മകള്‍ വീണ്ടും ജ്വലിക്കുന്നു

മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വീരേതിഹാസം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് പുനര്‍ജനി. ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കുകള്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന വാരിയന്‍കുന്നന്‍ വെടിയേറ്റ് മരിച്ചിട്ട് 99 വര്‍ഷങ്ങള്‍ പിന്നിടുന്നു. രാജ്യത്ത് ദേശീയതയും പൗരത്വവും ഭരണഘടനയുമെല്ലാം ചര്‍ച്ചയാവുകയും ജനകീയ സമരങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ വീരസ്്മരണകള്‍ ജനമനസുകളില്‍ ജ്വലിച്ചുയരുകയാണ്. ജനിച്ച നാട്ടില്‍ Read More …

സംസ്ഥാന ഹജ്ജ് ഹൗസില്‍ വനിത ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കു തുടക്കമായി

കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ ആരംഭിക്കുന്ന വനിത ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ഹജ്ജ്-വഖഫ് കാര്യ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ തീര്‍ഥാടകര്‍ക്കു മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.8.2 കോടി രൂപ ചെലവിലാണ് ഹജ്ജ് ഹൗസിനോടു ചേര്‍ന്നു വനിത ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 500 വനിതകള്‍ക്കു Read More …