കള്ള് ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് *റിവേഴ്‌സ് ലേലം*…

മലപ്പുറം : കേരള എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിവേഴ്‌സ് ലേലം നടത്തി..കോവിഡ് -19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും കൂടുതൽ വിലയിൽ നിന്ന് താഴ്ന്ന വിലയിലേക്ക് ലേലം ചെയ്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം..10 പൈസ 50 പൈസ, ഒരു രൂപ Read More …

സുരക്ഷയുടെ കവചമൊരുക്കി സംഘടനകൾ

മലപ്പുറം: കോവിഡ് വ്യാപനത്തിനെതിരെ സുരക്ഷയുടെ കവചമൊരുക്കി രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും. വിവിധ രാഷ്ട്ര പാർട്ടികളും അവരുടെ പോഷക സംഘടനകളും, മത സംഘടകൾ,വ്യാപാരി സംഘടനകൾ, ക്ലബുകൾ , ലൈബ്രറികൾ തുടങ്ങി സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ സജീവമായ സംഘടനകളാണ് കോവിഡ് പ്രതിരോധവുമായി രംഗത്തുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ബ്രേക്ക് ദ ചെയിൻ കാമ്പയിന് പരമാവധി പ്രചാരം ഈ Read More …

റിൻഷാദിന് കരുണയുടെ വഴി തുറന്ന് എം.എ.യൂസഫലി, ഒരു വർഷത്തേക്കുള്ള മരുന്ന് കൈമാറി.

കരുവാരകുണ്ട് : അപൂർവ രോഗത്തിന് മരുന്ന് കിട്ടാതെ ദുരിതത്തിൽ ആയ യുവാവിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയുടെ സഹായ ഹസ്തം.തരിശ് മുള്ളറയിലെ കുറ്റിത്തൊടിക നൗഷാദിന്റെ മകൻ റിൻഷാദ് ബാബു (20) ആണ് 1.16  ലക്ഷം രൂപയുടെ മരുന്ന് യൂസഫലിയുടെ നിർദേശത്തെ തുടർന്ന് ഇന്നലെ വീട്ടിൽ എത്തിച്ചത്. തലച്ചോറിലെ ഞരമ്പിനെ ബാധിച്ച രോഗത്തിന് കഴിയ്ക്കുന്ന Read More …

പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി: അതീവ ജാഗ്രതാ നിര്‍ദേശം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശത്തെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള നാലായിരത്തോളം കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാനും പത്ത് കിലോമീറ്റര്‍ പരിധിയിലെ കോഴിക്കടകളും മുട്ടവില്‍പ്പന കേന്ദ്രങ്ങളും വളര്‍ത്തുപക്ഷി വില്‍പ്പനശാലകളും അടപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കടകളിലുള്ള കോഴികളെ ഇക്കാലയളവില്‍ ഭക്ഷണം നല്‍കി സംരക്ഷിക്കാനാണ് നിര്‍ദേശം. Read More …

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു

മലപ്പുറം:  മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. പൂക്കയില്‍ പായിക്കടവത്ത് സൈഫുദ്ദീന്റെ മകന്‍ മുഹമ്മദ് അന്‍ഷിഫാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പന്‍ഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

എസ്‌എസ്‌എല്‍സി പരീക്ഷ ചൊവ്വാഴ്ച മുതല്‍; എഴുതുന്നത് 4,22,450 പേര്‍, ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറത്ത്

തിരുവനന്തപഈവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 10 മുതല്‍ 26 വരെ നടക്കും. റെഗുലര്‍ വിഭാഗത്തില്‍ 4,22,450 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമാണിതില്‍. സംസ്ഥാനത്ത് 2945 കേന്ദ്രങ്ങളും ലക്ഷദ്വീപിലും ഗള്‍ഫിലും ഒന്‍പതുകേന്ദ്രങ്ങള്‍ വീതവുമാണ് പരീക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ്‌മേഖലയില്‍ 597 കുട്ടികളും ലക്ഷദ്വീപില്‍ 592 പേരും പരീക്ഷ എഴുതുന്നു. ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) Read More …

ശൈലജ ടീച്ചറുടെ കരുതലില്‍ ഷഹബാനക്ക് ഇത് പുനര്‍ജന്മം

ഒരു വയസ്സുകാരി ആയിഷയെ നെഞ്ചോടു ചേര്‍ത്ത് പുഞ്ചിരിക്കുകയാണ് ഷഹബാന. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ കരുതലിന്റെ തണലില്‍ ഈ 22 കാരിക്ക് ഇത് പുനര്‍ജന്മം തന്നെ. ആരോഗ്യരംഗത്ത് പുതുചരിതം സൃഷ്ടിക്കുന്ന ശൈലജ ടീച്ചര്‍ ജീവിതത്തില്‍ പുതുവെളിച്ചമേകിയവരില്‍ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം വേങ്ങര സ്വദേശി ഷഹബാന. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി-കെയര്‍ പദ്ധതിയിലൂടെ ഈ 22 Read More …

മൊബൈല്‍ കാര്‍ വാഷിങ് രംഗത്ത് പുതിയ ചുവടുവെപ്പുമായി കുടുംബശ്രീ പൊന്‍മുണ്ടം പഞ്ചായത്തിലെ അഞ്ച് സംരഭകര്‍ മാതൃകയാവുന്നു

സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു.   പൊ•ുണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ ‘പൊന്‍മുണ്ടം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ’ എന്ന പേരില്‍ ചുവട് വച്ചത്.ഇതിന്റെ ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് തന്റെ കാര്‍ കഴുകിക്കൊണ്ട് നിര്‍വഹിച്ചു. ജല Read More …