ആര്‍എസ്എസിന് പഠന ശിബിരം നടത്താന്‍ സ്‌കൂള്‍ വിട്ട് നല്‍കി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസത്തില്‍ തന്നെ ആര്‍എസ്എസ് പഠനശിബിരത്തിന് എയ്ഡഡ് സ്‌കൂള്‍ വിട്ടുനല്‍കിയതില്‍ മുസ്ലിംലീഗ് നേതാവിനെതിരെ വ്യാപക പ്രതിഷേധം. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് നേതാവ് സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎംയുപി സ്‌കൂളിലാണ് ആര്‍എസ്എസിന്റെ പഠനശിബിരം നടത്തിയത്. പൊതുവിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന ഉത്തരവ് Read More …

സിപിയുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് വി എം സുധീരന്‍

മലപ്പുറം: സിപിയുടെ കാലത്തുള്ള ജനമര്‍ദ്ദക പോലിസിന്റെ രീതിയാണ് ഗെയില്‍ സമരക്കാരെ മര്‍ദ്ദിക്കുക വഴി വെളിപ്പെട്ടിരിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു.  ഗെയില്‍ വിഷയത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നടത്തുന്ന നിരാഹാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഗെയിലിനൊപ്പം പോലിസും സര്‍ക്കാരും നിയമം തെറ്റിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം Read More …

പ്രവാചകന്‍ നല്‍കിയത് സമാധാനത്തിന്റെ സന്ദേശം: കാന്തപുരം

മലപ്പുറം: സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുത്ത് നബി, മാനവിക മാതൃക എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ മീലാദ് ക്യാമ്പയിന്‍ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ ഈ സന്ദേശം സമൂഹത്തിന് Read More …

മുയല്‍ കശാപ്പ് നിരോധന വിഷയത്തില്‍ കേന്ദ്രത്തിന്റെ സുപ്രധാന ഉത്തരവ്

മലപ്പുറം: മുയല്‍ കശാപ്പ് നിരോധന ഉത്തരവില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി ഭേദഗതി കൊണ്ടുവന്നു. ഇനി മുതല്‍ ഇറച്ചിക്കായി വളര്‍ത്തുന്ന മുയലിനെ കൊല്ലാന്‍ സാധിക്കും. ഇതു വഴി സംസ്ഥാനത്തെ ആയിരക്കണക്കിന് മുയല്‍ യൂണിറ്റുകള്‍ വീണ്ടും സജീവമാകും. മുയല്‍ ഉള്‍പ്പെടയുള്ള പല മൃഗങ്ങളുടെയും കശാപ്പ് നിരോധിച്ചുള്ള ഉത്തരവ് 2014ലാണ് അതോറിറ്റി കൊണ്ടു വന്നത്. ആട്, Read More …

മലപ്പുറം കലക്ടര്‍ ചെയ്തത് ചട്ടലംഘനമെന്ന് സ്‌കൂള്‍ പിടിഎ

മലപ്പുറം: രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഒരു കുട്ടിക്കും വാക്‌സിന്‍ എടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാരാകണമെന്ന് കോക്കൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുജീബ് കോക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുജീബ് കോക്കൂര്‍ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി വിധി. ഇതുസംബന്ധിച്ചു മലപ്പുറം കലക്ടര്‍ അമിത് മീണ ഇറക്കിയ ഉത്തരവ് ചട്ടലംഘനാമെന്നും ഭാരവാഹികള്‍ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ തന്നെ Read More …

സോളാര്‍ കമ്മീഷനായി നല്ലത് സിപിഐഎം സെക്രട്ടറിയായിരുന്നുവെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം

മലപ്പുറം: ജസ്റ്റിസ് ജി ശിവരാജനെ സോളാര്‍ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് സദുദേശത്തോടെയായിരുന്നുവെന്നും എന്നാല്‍ ഇതിനേക്കാള്‍ നല്ലത് സിപിഎം സെക്രട്ടറിയെ കമ്മീഷനായി വെയ്ക്കുന്നതായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥ മലപ്പുറത്ത് പ്രവേശിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല സംസാരിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രി Read More …

കുട്ടികളിലെ ലഹരിയുടെ ഉപയോഗം തടയാന്‍ മലപ്പുറത്തുകാരുടെ ഫുട്‌ബോര്‍ ജ്വരം മുതലെടുത്ത് ചൈല്‍ഡ് ലൈന്‍

മലപ്പുറം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളിലെ ലഹരിയുടെ ഉപയോഗം തടയാന്‍ മലപ്പുറത്തുകാരുടെ ഫുട്‌ബോര്‍ ജ്വരം മുതലെടുത്ത് മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തില്‍ കുട്ടികളുടെ ശ്രദ്ധ ഫുട്‌ബോള്‍ ലഹരിയിലേക്കു തിരിക്കുക എന്നതാണു തങ്ങളുടെ പ്രധാനലക്ഷ്യമെന്നും മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. അതോടൊപ്പം സ്‌കൂളില്‍ Read More …

കെഎന്‍എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദര്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സോളാര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് വേണ്ടി മാത്രമാണ് ഇന്ന് സഭ ചേര്‍ന്നിരിക്കുന്നത്. സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് സഭാ നടപടികള്‍ തുടങ്ങിയത്. അള്ളാഹുവിന്റെ നാമത്തിലാണ് കെഎന്‍എ ഖാദര്‍ സത്യപ്രതിജ്ഞ Read More …