മോഡി മാപ്പുപറയണം

നിലമ്പൂര്‍: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് രജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. മോഡി അധികസമയവും വിദേശരാജ്യങ്ങളിലായതിനാല്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ല. വിദ്യാഭ്യാസ, ആര്യോഗ്യ, മാനവവികസന മേഖലകളിലെല്ലാം രാജ്യത്ത് ഒന്നാമതാണ് കേരളം. പ്രധാനമന്ത്രി മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി സംസ്ഥാന ഘടകം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഗുലാം നബി ആവസ്യപ്പെട്ടു.. Read More …

ബലാല്‍സംഗം കഠിന തടവ്

മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയും ഏഴുപവന്‍ സ്വര്‍ണ്ണാഭരണം കവരുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. ഒന്നാം പ്രതി കല്‍പ്പകഞ്ചേരി തവളംചിന കൊടശ്ശേരി അബ്ദുല്‍ അമീര്‍ എന്ന അമീര്‍(29), മൂന്നാം പ്രതി തമിഴ്‌നാട് തഞ്ചാവൂര്‍ തിരുവാരൂര്‍ തമിളര്‍ സ്ട്രീറ്റ് തമിതിരുതൂരൈ പൂണ്ടി ശിവ Read More …

റസ്റ്റ് ഹൗസ് ജീവനക്കാരന്റെ മുണ്ട് അഴിച്ചു മാറ്റി

തിരൂര്‍: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരളത്തിലെത്തിയ കേന്ദ്ര സേന അംഗങ്ങള്‍ റസ്റ്റ് ഹൗസ് ജീവനക്കാരന്റെ മുണ്ട് അഴിച്ചു മാറ്റി. തിരഞ്ഞെടുപ്പിന് ക്രമസമാധാന പരിപാലനത്തിന് എത്തിയ ബി എസ് എഫ് ഭടന്‍മാരാണ് സര്‍ക്കാര്‍ റസ്റ്റ് ഹൗസ് ജീവനക്കാരനായ പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവാവിന്റെ മുണ്ട് അഴിച്ചു മാറ്റിയത്. സംഭവം വിവാദമാകുമെന്ന് മനസിലായതോടെ ഭടന്‍മാര്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം Read More …

നിരീക്ഷണത്തിന് 131 മൈക്രോ ഒബ്‌സര്‍വര്‍മാര്‍

മലപ്പുറം: പ്രശ്‌ന ബാധിത ബൂത്തുകളില്‍ നിരീക്ഷണത്തിനായി 131 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനറല്‍ ഒബ്‌സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ നിരീക്ഷകര്‍ പോളിങ് ബൂത്തുകളില്‍ നിരീക്ഷണം നടത്തി വോട്ടെടുപ്പ് പ്രക്രിയ സുഗമവും സുതാര്യവുമെണെന്ന് ഉറപ്പാക്കും. അപാകതകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തും. കമ്മീഷന്റെ പൊതു നിരീക്ഷകര്‍ക്കാണ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുക. Read More …

മലപ്പുറത്ത് ആറിടത്ത് കടുത്ത മല്‍സരം

മലപ്പുറം-യു.ഡി.എഫിന്റെ കോട്ടയായ മലപ്പുറത്തെ ചില മണ്ഡലങ്ങളില്‍ ഇടതുമുന്നണി അപ്രതീക്ഷിത വെല്ലുവിളികളുയര്‍ത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അന്തിമഘട്ടം ആവേശത്തിന്റേതായി മാറുകയാണ്. ഏതാനും സിറ്റിംഗ് സീറ്റുകളില്‍ യു.ഡി.എഫ് വെല്ലുവിളി നേരിടുന്നതാണ് ജില്ലയിലെ അവസാനത്തെ കാഴ്ച. യു.ഡി.എഫിന് ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാനാകുമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ ആകെയുള്ള 16 സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് Read More …

മുഖ്യമന്ത്രിയുടെ നിലപാടില്‍ ലീഗ് നയം വ്യക്തമാക്കണം

മലപ്പുറം: ബിജെപിയുമായി മുഖ്യമന്ത്രി നടത്തുന്ന അവിശുദ്ധകൂട്ട് കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ്സ് ഐക്യമാന്റും മുസ്ലീം ലീഗും നയം വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു . മലപ്പുറം പ്ലസ്സ് ക്ലബ്ബിന്റെ മീറ്റ് ദപ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തില്‍ ബിജെപിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രിയും എ കെ ആന്റണിയും തമ്മില്‍ അടി നടക്കുകയാണ് . Read More …

ഭൂമിയെ ചൂടാക്കിയാല്‍

മലപ്പുറം എന്തൊരു ചൂട്.. രണ്ടാള്‍ കണ്ടാല്‍ ഇന്ന് സംസ്ഥാനത്ത് ആദ്യം പരിഭവം പറയുന്ന വാക്കുകളാണിവ. എന്തുകൊണ്ട് ചൂട്, എന്തുകൊണ്ട് കാലാവസ്ഥ മാറുന്നു ഇത്തരം കാര്യങ്ങളൊന്നും ഈ ചോദ്യത്തിന് പിന്നില്‍ പ്രസക്തമല്ല. ഭൗമദിനം ഇന്നലെയും ആചരിച്ചു. പലവിധത്തില്‍. കൂടുതലും പ്രസ്താവനകളും ഭൂമിയുടെ അവസ്ഥയിലുള്ള ആശങ്കയുമായി ഒതുങ്ങി. ചൂട് താങ്ങാനാവില്ല അത്രമാത്രം. എയര്‍കണ്ടീഷണറുകള്‍ കേരളത്തില്‍ അല്പകാലം മുമ്പു വരെ Read More …

അപരന്‍മാര്‍ക്ക് അന്യായമായി അംഗീകാരം

മലപ്പുറം: അര്‍ഹതയില്ലാതെ അപരന്‍മാര്‍ക്ക് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്ന് പേര് വയ്ക്കാന്‍ അനുവാദം നല്‍കിയതിനെതിരെ തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ ടി ജലീല്‍ തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ക്ക് പരാതി നല്‍കി. കാഞ്ഞിരത്തൊടിക അബ്ദുള്‍ജലീല്‍, കുന്നത്തൊടി അബ്ദുള്‍ ജലീല്‍ എന്നിവര്‍ക്കാണ് ബാലറ്റ് പേപ്പറില്‍ കെ ടി ജലീല്‍ എന്നെഴുതാന്‍ വരണാധികാരിയായ മലപ്പുറം പ്രിന്‍സിപ്പല്‍ Read More …