സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വീട്ടിലിരുന്നും അവധി പാസാക്കാം

നിലമ്പൂര്‍: അവധി എപ്പോള്‍ എടുക്കണോ, കമ്പ്യൂട്ടര്‍ തുറക്കൂ, ഓണ്‍ലൈനായി ഏതുലീവിനും അപേക്ഷ അയക്കൂ. അഞ്ചു മിനിറ്റിനകം അവധി പാസാക്കി മൊബൈലിലേക്ക് സന്ദേശവും വരും. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സംവിധാനം സ്പാര്‍ക് വഴിയാണിത് നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ജനുവരി രണ്ടാംവാരത്തോടെ പദ്ധതി പൂര്‍ണമായും നടപ്പാക്കും. ഓണ്‍ലൈന്‍ ലീവ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനമാണ് സ്പാര്‍ക്ക് ഓണ്‍ലൈനിലൂടെ നല്‍കുന്നത്. Read More …

മന്ത്രി പി കെ അബ്ദുറബ്ബിന്റെ വീട്ടിലേക്ക് അധ്യാപകര്‍ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി: കോടതി ഉത്തരവുണ്ടായിട്ടും 2011 മുതല്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്ത് വരുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് നോണ്‍ അപ്രോവ്ഡ് ടീച്ചേഴ്‌സ് യൂനിയന്‍(എന്‍ എ ടി യു)  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ശമ്പള വര്‍ദ്ധനവിനും അധ്യാപക ബാങ്കിനും തുക വകയിരുത്തുന്ന സര്‍ക്കാര്‍ Read More …

കഞ്ചാവുമായി പിടിയില്‍

പെരിന്തല്‍മണ്ണ: കഞ്ചാവുമായി  യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പാണ്ടിക്കാട് പാലത്തിങ്ങല്‍ ഹംസയുടെ മകന്‍ ൈസഫുള്ള (33) ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍, ഷെരീഫ്, ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ 105 Read More …

വ്യാപാരികള്‍ പ്രകടനവും നടത്തി

പെരിന്തല്‍മണ്ണ: വില്‍പന നികുതി ഉദ്യോഗസ്ഥരുടെ കടപരിശോധനയുടെ പേരില്‍ പട്ടാമ്പിയിലെ വ്യാപാരികള്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിനെതിരെ പെരിന്തല്‍മണ്ണ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തില്‍ പ്രസിഡന്റ് ചമയംബാപ്പു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്.മൂസു യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാലിമാര്‍ ഷൗക്കത്ത്,  ട്രഷറര്‍ സി.പി. മുഹമ്മദ് ഇക്ബാല്‍, Read More …

ദമ്പതികള്‍ വിഷം കഴിച്ചു മരിച്ചു

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് വാഴയൂരില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ചു മരിച്ചു. വാഴയൂര്‍ കോട്ടുപാറ എളാത്തുപടിയിലെ ദേവദാസ് (45), ഭാര്യ ശാന്തകുമാരി(39) എന്നിവരാണ് മരിച്ചത്. അസുഖത്തിന് ചികില്‍സ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  രാവിലെയാണ് വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വാഴക്കാട് പോലീസ് മേല്‍നടപടികള്‍ Read More …

അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം: മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റില്‍. മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ ബേക്കറി ജോലിക്കാരനായിരുന്ന ഇമ്രാദുല്‍ ഹുസൈന്‍ എന്ന ഇമ്രാനുല്‍ ഹഖ് (22) കൊല്ലപ്പെട്ട കേസിലാണ് തമിഴ്‌നാട്  തിരുവള്ളൂര്‍ ജില്ലയിലെ അമ്പത്തൂര്‍ സുരേഷ്(29) മലപ്പുറത്ത് അറസ്റ്റിലായത്. കൊല്ലപ്പെട്ട അസം സ്വദേശിയുടെ കൂടെ രണ്ടുമാസത്തോളം ജോലി ചെയ്ത സുരേഷ്  കഴിഞ്ഞ ഡിസംബര്‍ Read More …

ഡല്‍ഹിയിലെ വാഹനങ്ങള്‍ കേരളത്തിലേക്ക്

കേരള-ലൈവ് ബ്യൂറോ കൊച്ചി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹി നഗരത്തില്‍ നിരോധിക്കപ്പെട്ട വാഹനങ്ങളുടെ വില്‍പ്പന കേരളത്തില്‍ സജീവമാകുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വാഹനങ്ങളാണ് കേരളത്തില്‍ വില്‍പ്പനക്കായി എത്തുന്നത്. മലപ്പുറം,കോഴിക്കോട്,പാലക്കാട് ജില്ലകളിലാണ് വില്‍പ്പന കൂടിവരുന്നത്. ഈ കച്ചവടത്തില്‍ വലിയ ലാഭമുണ്ടാക്കാമെന്നറിഞ്ഞതോടെ നിരവധി ബ്രോക്കര്‍മാര്‍ ഈ രംഗത്ത് സജീവമായിട്ടുണ്ട്. ഡല്‍ഹിയിലെ ബ്രോക്കര്‍മാര്‍ മുഖേന Read More …

മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നാടകം: മാമുക്കോയ

നിലമ്പൂര്‍: ജാതിയും മതവും നോക്കാതെ മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് നാടകമെന്ന് സിനിമാതാരം മാമുക്കോയ. പരസ്പരം ഭിന്നിപ്പിച്ച് നാട്ടില്‍ വിഷം കലക്കാന്‍ ചിലര്‍ ഇറങ്ങുമ്പോള്‍ എല്ലാവരെയും ഒരുമിപ്പിക്കുകയും  സന്തോപ്പിക്കുകയുമാണ്  നാടകം അടക്കമുള്ള കലകള്‍. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റത്തിന് കാരണമായത് നാടക പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാമുക്കോയ. Read More …