ലീഗിന് മൂന്ന് സീറ്റുകള്‍ കൂടി, കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി

മലപ്പുറം:കോണ്‍ഗ്രസ് -ലീഗ് ചര്‍ച്ച പൂര്‍ത്തിയായി. നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്ന് സീറ്റുകള്‍ കൂടി നല്‍കും. ബേപ്പൂര്‍,കൂത്തുപറമ്ബ്, ചേലക്കര സീറ്റുകളാണ് നല്‍കുക. രണ്ട് സീറ്റുകള്‍ വച്ചുമാറാനും ചര്‍ച്ചയില്‍ ധാരണയായി. പുനലൂരും ചടയമം​ഗലവും, ബാലുശ്ശേരിയും കുന്ദമം​ഗലവും തമ്മില്‍ വച്ചുമാറാനാണ് ധാരണയായത്.മുസ്ലീം ലീഗിന് ആകെ 27 സീറ്റുകളാണ് ഉള്ളത്. അതേസമയം താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് Read More …

സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് പ്രൗജ്വല തുടക്കം

മലപ്പുറം: മഹിത പൈതൃകങ്ങളുറങ്ങുന്ന പൊന്നാനിയുടെ മണ്ണില്‍ നിന്നും മാനവിക ഐക്യത്തിന്റെ സന്ദേശമോതി പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് തുടക്കം. പൊന്നാനിക്കളരിയുടെ സംസ്‌കാരിക തനിമയും മഖ്ദൂമിയന്‍ പാണ്ഡിത്യത്തിന്റെ വിളനിലവുമായ പൊന്നാനിയിലെ ചങ്ങരംകുളത്ത് നിന്നാണ് യാത്രയാരംഭിച്ചത്. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാ നായകന്‍ പാണക്കാട് Read More …

ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ : കുഞ്ഞാലിക്കുട്ടി

മലപ്പുറം : ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കറ കളഞ്ഞ മതേതര സ്വാഭാവമുള്ള പാര്‍ട്ടിയാണ് ലീഗ്. ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നേരത്തെ Read More …

ലീഗിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനുള്ള ശോഭാ സുരേന്ദ്രന്റെ നീക്കം വിലപോകില്ലെന്ന് കെ മുരളീധരന്‍

മലപ്പുറം : ലീഗിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനുള്ള ശോഭാ സുരേന്ദ്രന്റെ നീക്കം വിലപോകില്ലെന്ന് കെ മുരളീധരന്‍ എം പി. ക്ഷണിക്കാന്‍ മാത്രം അവര്‍ക്ക് പാര്‍ട്ടിയില്‍ പോലും അംഗീകാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ അംഗീകാരം ഇല്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയേണ്ടതില്ല. ലീഗിനെ ക്ഷണിച്ചത് ലീഗിനെ സംശയത്തിന്റെ നിഴലിലാക്കാന്‍ വേണ്ടിയാണ്. 50 വര്‍ഷമായി യു ഡി Read More …

ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്‌നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില്‍ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചന്ദ്രികയില്‍ താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ ആഭിമുഖത്തില്‍ വ്യക്തമാക്കി. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്‌നേഹവുമാണ് പാണക്കാട് കുടുംബത്തിന്. മലപ്പുറം ടൗണില്‍ ക്രിസ്ത്യന്‍ പള്ളി Read More …

മന്ത്രവാദം ഉപയോഗിച്ച്‌ സ്വര്‍ണത്തട്ടിപ്പ്: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

പരപ്പനങ്ങാടി : തകിടുപയോഗിച്ച്‌ മാന്ത്രികവിദ്യകള്‍ കാണിച്ച്‌ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത വ്യാജ സിദ്ധനെ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ ഷിഹാബുദ്ദീനെ (37) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. കൊടക്കാട് സ്വദേശിനി റാബിയയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇവരുടെ 25 പവന്‍ സ്വര്‍ണം ചതിപ്രയോഗത്തിലൂടെ ഷിഹാബുദ്ദീന്‍ തട്ടിയെടുത്തു എന്നാണ് പരാതി. ഇയാളുടെ Read More …

‘എഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമായ മലപ്പുറത്ത് പ്രതിമ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നവര്‍ മതേതരത്വം പറയരുത്’.

ഭാഷാപിതാവ് എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ മലപ്പുറത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ മതേതരത്വം പ്രസംഗിക്കരുതെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം എതിര്‍പ്പുമായി മത ഭീകരവാദികള്‍ രംഗത്തുവന്നു. അവരുടെ എതിര്‍പ്പിനെ പിന്തുണച്ച്‌ സിപിഎമ്മും ലീഗും കോണ്‍ഗ്രസുമെല്ലാം ഒത്തുചേര്‍ന്നു. തുഞ്ചന്‍ പ്രതിമ തിരൂരില്‍ സ്ഥാപിച്ചാല്‍ എന്ത് അപകടമാണ് മതേതരത്വത്തിന് സംഭവിക്കുന്നതെന്ന് സുരേന്ദ്രന്‍ Read More …

സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നു: പി അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം: സംസ്ഥാനത്ത് വ്യാപകമായി കലാപമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ചേര്‍ത്തല വയലാറില്‍ എസ്ഡിപിഐ പ്രകടനത്തിനു നേരേ ബിജെപിആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ വെള്ളപൂശിക്കൊണ്ടുള്ള കെ സുരേന്ദ്രന്റെ പ്രസ്താവനയോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മജീദ് ഫൈസി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് Read More …