‘കോണ്‍ഗ്രസ് മുക്തഭാരത’ത്തോട് യോജിപ്പില്ല; ബിജെപി മുദ്രാവാക്യത്തെ തള്ളി ആര്‍എസ്‌എസ്

പൂന: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യത്തെ തള്ളി ആര്‍എസ്‌എസ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് വെറും രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അത് ആര്‍എസ്‌എസിന്റെ ഭാഷ അല്ലെന്നുമാണ് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്. ബിജെപിയുടെ എക്കാലത്തേയും പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം. എന്നാല്‍ അതിനോട് തനിക്ക് യോജിപ്പില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. Read More …

അക്രഡിറ്റേഷന്‍ റദ്ദാക്കല്‍: മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാനുള്ളത് -അഹ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: അധികാരികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാതിരിക്കുന്നതിന് മുന്‍കരുതലായാണ് സര്‍ക്കാര്‍ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ മുന്നോട്ട് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍. ഇത് മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിയമത്തില്‍ തനിക്ക് ആശങ്കയുണ്ട്. സത്യസന്ധരായ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ഈ നിയമം നടപ്പാക്കാനിടയുണ്ട്. വാര്‍ത്തകളെ ആരാണ് വ്യാജമെന്നും യഥാര്‍ഥമെന്നും തരംതിരിക്കുക, അന്വേഷണം നടക്കുമ്ബോള്‍ തന്നെ Read More …

സി.ബി.എസ് .ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ട?ും നടത്തില്ല

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ കണക്ക്​ പരീക്ഷ വീണ്ടും നടത്തേണ്ടെന്ന്​ തീരുമാനം. ഉത്തരക്കടലാസ്​ വിശകലനം ചെയ്​ത ശേഷമാണ്​ പരീക്ഷ നടത്തേണ്ടതില്ലെന്ന്​ സി.ബി.എസ്​. ഇ തീരുമാനമെടുത്തത്​. ഇത്​ സംബന്ധിച്ച ഒൗദ്യോഗിക വിജ്​ഞാപനം ഇന്ന്​ പുറത്തിറങ്ങും.

വ്യാജവാര്‍ത്ത നല്‍കിയാല്‍ പണികിട്ടും…! മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി വാര്‍ത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു. മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് Read More …

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിര റാലി നയിച്ച്‌ ബിജെപി എംപി

ലക്‌നൗ: മോഡി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ റാലി നയിച്ച്‌ സ്വന്തം പാര്‍ടി എംപി. ഉത്തര്‍പ്രദേശിലെ ബഹ്റയ്‌ച്ച്‌ മണ്ഡലത്തിലെ ബിജെപി എംപി സ്വദ്വി സാവിത്രി ഭായ് ഫൂലേ ആണ് സ്വന്തം സര്‍ക്കാരിനെതിരെ ‌റാലി സംഘടിപ്പിച്ചത്. എസ്‌എസി, എസ്‌ടി വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സംവരണം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സര്‍ക്കാരിനെതിരെ സ്വന്തം എംപി റാലി നയിച്ചത്. Read More …

ഐഎസ് കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

അമൃത്സര്‍: ഇ​റാ​ഖി​ല്‍ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അ​മൃ​ത്സ​റി​നു ശേഷം പാ​റ്റ്ന​യി​ലും കോ​ല്‍​ക്ക​ത്ത​യി​ലും എ​ത്തി മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് മൃ​ത​ദേ​ഹം കൈ​മാ​റും. ഡിഎന്‍എ Read More …

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല; സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

മുംബൈ: പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി. രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി. ഇനി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് പരാതി ഉന്നയിക്കാനാകില്ല. 2013ലാണ് ഗോവയിലെ കാസിനോ ജോലിക്കാരായ യോഗേഷും യുവതിയും തമ്മില്‍ Read More …

ജസ്​റ്റിസ്​ ലോയയുടെ പോസ്​റ്റ്​മോര്‍ട്ടത്തില്‍ കൃത്രിമം; പിന്നില്‍ ബിജെപി മന്ത്രിയുടെ ബന്ധു

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്​ജി ബി.എച്ച്‌​ ലോയയുടെ പോസ്​റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്​ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറി​​​​​​െന്‍റ നിര്‍ദേശ ​പ്രകാരം ഭാര്യാ സഹോദരനായ ഡോക്​ടര്‍ മകരന്ദ്​ വ്യവഹാരെയുടെ നേതൃത്വത്തിലാണ്​​ പോസ്​റ്റ്​മോര്‍ട്ടം നടത്തിയതെന്ന്​ ദേശീയ മാധ്യമമായ കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഒൗദ്യോഗിക റെക്കോര്‍ഡുകളില്‍ ഡോക്​ടര്‍ എന്‍.കെ തുംറാമായിരുന്നു പോസ്​റ്റ്​മോര്‍ട്ടം നടത്തിയത്​. Read More …