പ്രോട്ടോകോള്‍ തെറ്റിച്ച് വീണ്ടും മോദി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വീണ്ടും പ്രോട്ടോകോള്‍ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 68ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുത്ത മോദി പതിവുരീതികള്‍ വിട്ട് രാജ്പഥിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തില്‍ പതിവ് തെറ്റിച്ചിരുന്നു. അതിനിടെ, ഇന്ത്യയുടെ കരുത്തു തെളിയിച്ച് ചരിത്രത്തിലാദ്യമായി എന്‍എസ്ജി കമാന്‍ഡോകള്‍ Read More …

നോട്ട് നിരോധനം: നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലാകുമെന്നാണ് വിവരം. ഫെബ്രുവരി അവസാനമാകുന്‌പോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തുമെന്നാണ് എസ്ബിഐയുടെ സാന്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങളില്‍ ആര്‍ബിഐ ഇളവ് Read More …

ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ സംസാരിക്കാം

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ആത്യാകര്‍ഷക ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ടോക്ക്‌ടൈം നല്‍കുന്ന 26 രൂപയുടെ താരിഫ് ആണ് ഒരു ഓഫര്‍. ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം. ജനുവരി 25 മുതല്‍ 31 വരെ റീചാര്‍ജ് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ഓഫര്‍ Read More …

അരവിന്ദ് കെജ്രിവാളിനു വധഭീക്ഷണി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി അധ്യക്ഷനുമായ അരവിന്ദ്് കെജ്രിവാളിനു ഇമെയിലിലൂടെ വധഭീക്ഷണി. കെജ്രിവാളിന്റെ ഔദ്യോഗിക ഇമെയിലിലാണ് സന്ദേശം ലഭിച്ചത്. അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എത്തിയ മെയില്‍ സന്ദേശത്തില്‍ കെജ്രിവാളിനെ നാലു പേര്‍ അക്രമിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. വധഭീക്ഷണിയെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പരാതി പോലിസിന് കൈമാറി. ഇതു സംബന്ധിച്ച് ഡല്‍ഹി ആഭ്യന്തര സെക്രട്ടറി എസ്.എന്‍. സഹായ് പോലീസ് Read More …

ബി എസ് എന്‍ എല്‍ വരിക്കാര്‍ക്ക് സൗജന്യ കോള്‍ ഓഫറുകള്‍

ന്യൂഡല്‍ഹി:  കടുത്ത മത്സരം നേരിടുന്ന ടെലികോം സേവന ദാതാക്കളുടെയിടയില്‍ പിടിച്ച് നില്‍ക്കാന്‍ ബി എസ് എന്‍ എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. 149 രൂപയുടെ പുതിയ പ്രീപെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫറുകള്‍ ലഭ്യമാകുക. ഇത് പ്രകാരം ഒരു മാസം ദിവസവും 30 മിനുട്ട് ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി കോളുകള്‍ ചെയ്യാം. കൂടാതെ 300 Read More …

ജെല്ലിക്കെട്ടില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് കമല്‍ഹാസന്‍

ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടായതിന് പോലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണുള്ളത്. ഇരുപതു വര്‍ഷമായ നിയമം വേണമെന്ന് ആവശ്യപ്പെടുന്നതാണ്. എന്നാല്‍ അത് സംഭവിച്ചില്ല. ജെല്ലിക്കട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണു വേണ്ടത്. കേരളത്തിലെ ഉത്സവങ്ങളില്‍ ആനകളെ Read More …

കെ.എന്‍. രാമചന്ദ്രനെ മോചിപ്പിച്ചു

കൊല്‍ക്കത്ത:  സിപിെഎ (എംഎല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.രാമചന്ദ്രനെ മോചിപ്പിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്നു കെ.എന്‍ രാമചന്ദ്രന്‍. ഞായറാഴ്ച പുലര്‍ച്ചെ ഹൗറാ സ്റ്റേഷനില്‍ ഇറങ്ങിയ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. 24 പര്‍ഗാനയില്‍ ഭാംഗറില്‍ പവര്‍ ഗ്രിഡ് സ്ഥാപിക്കുന്നതിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാമചന്ദ്രന്‍. രാമചന്ദ്രന്റെ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. Read More …

162 കോടിയുടെ അനധികൃത സമ്പാദ്യം

ബംഗളുരു: കര്‍ണാടക മന്ത്രിയുടെ വീട്ടില്‍നിന്ന് 162 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. കര്‍ണാടക കോണ്‍ഗ്രസ് മന്ത്രിസഭാംഗം രമേശ് എല്‍.ജാര്‍ക്കിഹോലിയുടെയും ഭാര്യ ലക്ഷ്മി ആര്‍.ഹെബ്ബാറിന്റെയും ഉടമസ്ഥതയിലുള്ള വീടുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണു രേഖകള്‍ പിടിച്ചെടുത്തത്. ബെല്‍ഗാം, ഗോകക്, ബംഗളുരു എന്നിവിടങ്ങളിലെ വീടുകളിലായിരുന്നു പരിശോധന. 41 ലക്ഷത്തിന്റെ പണവും 12.8 കിലോ സ്വര്‍ണവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. Read More …