എം.കെ.സ്റ്റാന്‍ ആക്ടിംഗ് പ്രസിഡന്റ്

ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ബാധിതനായ കരുണാനിധിക്ക് കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണിത്. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. നേരത്തെ, കരുണാനിധി യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കരുണാനിധിയുടേയും ജനറല്‍ സെക്രട്ടറി അന്‍പഴകന്റെയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എം.കെ സ്റ്റാലിനെ ആക്ടിംഗ് പ്രസിഡന്റായി Read More …

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പ്രഖ്യാപനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുക. ഉച്ചയ്ക്കു 12 മണിക്ക് പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. പ്രഖ്യാപനത്തിനു മുന്നോടിയായുള്ള അവസാനവട്ട വിലയിരുത്തല്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിക്കഴിഞ്ഞു.

യേശുദാസിന്റെ പ്രസ്താവന വിവാദമാകുന്നു

ദേഹത്തുരസിയുളള സെല്‍ഫിയെ വിലക്കി ഗായകന്‍ കെ.ജെ. യേശുദാസ്. എണ്‍പതുകള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ലെന്നും യേശുദാസ് പറയുന്നു. ഇത് എന്റെ ഭാര്യ, മകള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിച്ചിരുന്നു. ഇന്ന് അങ്ങനെയല്ല. സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്ന് ആണിനെയും Read More …

ആര്‍സിസി ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവില്‍ വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.   ഇതിനാല്‍ രോഗികളെ ബാധിക്കാതെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ഭരണപ്രതിസന്ധിയും Read More …

അഗ്‌നി 4 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്‌നി 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. കഴിഞ്ഞദിവസം അഗ്‌നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു. Read More …

ശശികല മുഖ്യമന്ത്രിയാവണം

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി സ്ഥാനം കൂടി ശശികല ഏറ്റെടുക്കണമെന്ന് അണ്ണാ ഡി എം കെയിലെ ഒരു വിഭാഗം. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. പ്രവര്‍ത്തകരും നേതാക്കളും ഇതാണ് ആഗ്രഹിക്കുന്നത് ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതോടെ പുതിയ ഊര്‍ജ്ജമുണ്ടായിട്ടുണ്ട്. തമിഴ് ജനതയുടെ പ്രതീക്ഷ കാക്കാന്‍ ശശികലക്കാവുമെന്നും തമ്പിദുരൈ പറഞ്ഞു. പാര്‍ട്ടിക്കും Read More …

വോട്ടിന് ജാതിയും മതവും ഉപയോഗിക്കരുത്

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഇനിമുതല്‍ മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാകും. ഭരണഘടനക്ക് വിധേയമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണമെന്ന് ഏഴംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം Read More …

പാതയോരത്തെ മദ്യവില്‍പ്പന: സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: മദ്യവില്‍പ്പനയിലെ സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. നേരത്തെ, നിയമസെക്രട്ടറി കേസില്‍ നിയമോപദേശം നല്‍കിയിരുന്നു. സംസ്ഥാനദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള വിധിയനുസരിച്ച് മിക്ക മദ്യശാലകളും പൂട്ടേണ്ടി വരുമെന്നാണ് നിയമസെക്രട്ടറി സര്‍ക്കാരിന് ഉപദേശം നല്‍കിയത്. വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപ്പിക്കുക മാത്രമാണ് Read More …