കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു

ജബല്‍പൂര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവും സുഹൃത്തും വെടിയേറ്റു മരിച്ചു. കോണ്‍ഗ്രസ് നേതാവ് രാജു മിശ്രയും സുഹൃത്ത് കുക്കു പഞ്ചാബി എന്നയാളുമാണ് മരിച്ചത്. ആറോളം ബൈക്കുകളിലെത്തിയ അജ്ഞാത സംഘമാണ് ഇരുവര്‍ക്കും നേരെ നിറയൊഴിച്ചത്. ബുധനാഴ്ച രാത്രി 10 നായിരുന്നു സംഭവം. അക്രമികളെ പിടികൂടുന്നതിനായി തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

കേന്ദ്രബജറ്റ് തിയതി മാറ്റണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. മുന്‍ വര്‍ഷങ്ങളിലേതിനു വിപരീതമായി ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി നാലു Read More …

മോദി പറഞ്ഞതെല്ലാം അസാധു

ന്യൂഡല്‍ഹി: അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ 14.97 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സികള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് 15.04 ലക്ഷം കോടി രൂപയുടെ കറന്‍സികളാണു സര്‍ക്കാര്‍ റദ്ദാക്കിയത്. അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാര്‍ക്ക് അത് Read More …

പശുവിനും പോത്തിനും അധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ നല്‍കാനാണ് ആലോചന. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വംശവര്‍ധനയും ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ മൃഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.   പശുവിന്റെ ചെവിയില്‍ യുഐഡി Read More …

രാഷ്ട്രീയ പകപോക്കല്‍

ന്യൂഡല്‍ഹി: അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ എംപിമാരെ സിബിഐ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചാല്‍ ആരേയും വെറുതെ വിടില്ലെന്നാണ് മോഡി നല്‍കുന്ന സന്ദേശമാണിതെന്നും ഇത് മോഡിജിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും ഇത് പരിതാപകരമാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. റോസ് വാലി ചിട്ടി തട്ടിപ്പ് Read More …

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് രാജ്യം ഉറ്റുനോക്കുന്ന ജനവിധി നടക്കാന്‍ പോകുന്നത്. ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. മാര്‍ച്ച് 11ന് എല്ലാം സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് Read More …

ഓണ്‍ലൈന്‍ ബുക്കിങിന് അഞ്ചു രൂപ ഇളവ്

ന്യൂഡല്‍ഹി: ക്യഷ്‌ലെസ് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. പാചകവാതക സിലിണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ അഞ്ച് രൂപ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കന്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ എല്‍പിജി സിലിണ്ടറുകള്‍ക്ക് കാര്‍ഡുകളും നെറ്റ് ബാങ്കിങ്ങ് വഴി പണമടച്ചാലാണ് ഒരു സിലിണ്ടറിന് അഞ്ച് രൂപയുടെ ഇളവ് ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. പെട്രോളിനും Read More …

ഇനി ഇലക്‌ട്രോണിക് ചിപ്പ് പാസ്‌പോര്‍ട്ടിലും

ന്യൂഡല്‍ഹി : ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളുള്ള ഇപാസ്‌പോര്‍ട്ട് ഈവര്‍ഷം പുറത്തിറക്കും. പാസ്‌പോര്‍ട്ട് എടുക്കല്‍ ലളിതമായത്തോടെ കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ചത് പാസ്‌പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ കഴിയുമെന്നു മാത്രമല്ല വ്യാജപാസ്‌പോര്‍ട്ടുകള്‍ തടയാനും ഇത് ഉപകരിക്കും.. Read More …