റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രാബല്യത്തിലായി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രാബല്യത്തിലായി. നേരത്തെ ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഓഫര്‍. നിലവിലെ ഉപയോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു ജി ബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്ന് നേരത്തെ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഒരു ദിവസം സൗജന്യമായി ഉപയോഗിക്കാവുന്ന Read More …

അമ്മയുടെ സ്മാരകത്തിനു മുന്നില്‍ ആത്മഹത്യാ ശ്രമം

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേറ്റതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ശ്രമം. എഡിഎംകെ പ്രവര്‍ത്തകനായ കെ. ശിവാജി ആനന്ദാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം ജയലളിത സ്മാരകത്തിനു സമീപമായിരുന്നു സംഭവം. എലിവിഷം കഴിച്ച് അവശനിലയിലായ ആനന്ദിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പോക്കറ്റില്‍നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ശശികലയുടെ സ്ഥാനാരോഹണമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.

പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നോട്ട് മാറ്റാം

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ അസാധുനോട്ടുകള്‍ മാറിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും നോട്ടുകള്‍ മാറിയെടുക്കാം. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു. നിശ്ചിത കാലയളവില്‍ വിദേശത്തായിരുന്ന Read More …

പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും എണ്ണ കമ്പനികള്‍ വീണ്ടും വര്‍ധിപ്പിച്ചു. പാചകവാതക സിലിണ്ടര്‍ ഒന്നിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയാണ് ഡല്‍ഹിയിലെ വില. സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി Read More …

മോദി സ്വപ്‌നം ബിജെപി രഹിത ഇന്ത്യ

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ എതിരാളികളുടെ പരിഹാസ ശരമേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പുതുവര്‍ഷ പ്രസംഗത്തെ വിമര്‍ശിച്ച് പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ അരവിന്ദ് കേജരിവാളും രംഗത്ത്. മോദിയുടെ വിശ്വാസ്യത ഇല്ലാതായെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ജനതയെ ഒന്നാകെ മോദി വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. Read More …

അഖിലേഷ് സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍

ലക്‌നൗ• സമാജ്വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തുവെന്ന് രാംഗോപാല്‍ യാദവ്. ദേശീയ എക്‌സിക്യൂട്ടീവ് ഐക്യകണ്‌ഠേനയാണ് അഖിലേഷിനെ തിരഞ്ഞെടുത്തതെന്നും രാം ഗോപാല്‍ പറഞ്ഞു. പിതാവും പാര്‍ട്ടി സ്ഥാപകനുമായ മുലായംസിങ് യാദവിനെ നീക്കിയാണ് അഖിലേഷിനെ അധ്യക്ഷനാക്കിയത്. ലക്‌നൗവില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. ശിവ്പാല്‍ യാദവിനെ സംസ്ഥാന Read More …

മോദിയുടെ പ്രസംഗം മല എലിയെ പ്രസവിച്ചപോലെ

തിരുവനന്തപുരം: മല എലിയെ പ്രസവിച്ചതുപോലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊള്ളയായ പ്രഖ്യാപനം നടത്തി ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു.

നോട്ട് ക്ഷാമത്തെ തൊടാതെ മോദിയുടെ ജനക്ഷേമ പ്രഖ്യാപനം

ന്യൂഡല്‍ഹി: കറന്‍സി ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തൊടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബജറ്റ് സമാന ക്ഷേമ പ്രഖ്യാപനങ്ങള്‍. നോട്ട് പിന്‍വലിക്കലിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ജനക്ഷേമ നടപടികള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നയപരിപാടികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ നിയന്ത്രണങ്ങളും ഇപ്പോഴത്തേതുപോലെ തുടരും. Read More …