കാഷ്മീര്‍ തണുത്തുവിറക്കുന്നു

ശ്രീനഗര്‍: കാഷ്മീരില്‍ ശൈത്യം പിടിമുറുക്കിയതോടെ ശ്രീനഗറില്‍ താപനില ശനിയാഴ്ച രാത്രിയില്‍ –4.5 ഡിഗ്രിയിലേക്ക് താഴ്ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ലഡാക്കിലെ താഴ്വരകളെല്ലാം കനത്ത മഞ്ഞില്‍ പൊതിഞ്ഞു കിടക്കുകയാണ്. പലയിടത്തും ജനജീവിതം ദുസഹമായി. ലഡാക്കിലെ ലേയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ശൈത്യം രേഖപ്പെടുത്തിയത്.   –12 ഡിഗ്രി സെല്‍ഷസ്. കാര്‍ഗില്‍ ടൗണില്‍ –9.4 ഡിഗ്രി സെല്‍ഷസും Read More …

കരസേനാ മേധാവി നിയമനം വിവാദത്തില്‍

ന്യൂഡല്‍ഹി : മൂന്ന് പേരുടെ സീനിയോറിറ്റി മറികടന്നാണ് പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ  ആരോപണം. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചുവെന്നതിനാലാണ് ജനറല്‍ ബിപിന്‍ റാവത്തിനെ തിരഞ്ഞെടുത്തതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. കരസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ Read More …

400 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ വ്യവസായിയുടെ വീട്ടില്‍നിന്നും 400 കോടി രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. വ്യവസായിയായ കിഷോര്‍ ബാജിയവാല എന്നയാളില്‍നിന്നാണ് കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തത്. ഇയാളുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തു.

അഴിമതിക്ക് വഴിവച്ചതായി ബാബ രാംദേവ്

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ യോഗ ഗുരു ബാബ രാംദേവ്. നോട്ട് നിരോധനം 35 കോടി രൂപയുടെ അഴിമതിക്ക് വഴിവച്ചതായി രാംദേവ് ആരോപിച്ചു. അഴിമതിക്കാരായ ബാങ്കര്‍മാര്‍ മോഡിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രാംദേവ് പറഞ്ഞു. റിസര്‍വ് ബാങ്ക് അധികൃതരും ഇതിന് പിന്നിലുണ്ട്. നമ്മുടെ വ്യവസ്ഥിതിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ സൃഷ്ടിക്കുന്നു. നോട്ട് നിരോധനം കുറച്ചു കൂടി നന്നായി നടപ്പിലാക്കാമായിരുന്നെന്നും രാംദേവ് Read More …

പ്രതിപക്ഷം രാഷ്ട്രപതിക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രാഷ്ടപതിയെ കണ്ട് പരാതി നല്‍കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് മല്ലിഖാര്‍ജുന ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ഗംഗോപാധ്യായ തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ Read More …

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

ന്യൂഡല്‍ഹി: നോട്ട്  അസാധുവാക്കല്‍ ഇന്ദിരയുടെ കാലത്ത് 1971ല്‍ നടപ്പാക്കേണ്ടിയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ന്് നോട്ട് അസാധുവാക്കിയിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന്റെ അവസ്ഥ ഇതാവുമായിരുന്നില്ല. നോട്ട് അസാധുവാക്കണമെന്ന് അന്നത്തെ ആഭ്യന്ത്രമന്ത്രി വൈ ബി ചവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇനിയും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന്് ചൂണ്ടിക്കാട്ടിയാണ് ഇന്ദിരാഗാന്ധി അത് തള്ളിയത്. പാര്‍ലിമെന്റ് സമ്മേളനം പിരിഞ്ഞ ശേഷം നടന്ന ബി Read More …

പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം പിരിഞ്ഞു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പൂര്‍ണമായും സ്തംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും രാജ്യസഭയും ലോക് സഭയും സ്തംഭിച്ചു. രാവിലെ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് ലോക് സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നും നടപടികള്‍ തടസപ്പെട്ടു. Read More …

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാഹുല്‍ നടത്തിയ കിസാന്‍ യാത്രയ്ക്കിടെ ലഭിച്ച കര്‍ഷകരുടെ പരാതികള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. പരാതികളില്‍ നടപടിയെടുക്കണമെന്നും കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അംഗീകരിച്ച പ്രധാനമന്ത്രി എന്നാല്‍ പരാതികളെക്കുറിച്ച് Read More …