ജയലളിതയുടെ മരണം: അഭ്യൂഹം ശക്തം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി  ഡോ ജയലളിത മരണം സംബന്ധിച്ച അഭ്യൂഹം ശക്തം. വൈകുന്നേരത്തോടെ മരണ വിവരം പ്രഖ്യാപിക്കുമെന്ന് കിംവദന്തിയും വ്യാപകമായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും മൂന്നുമണിക്ക് അടയ്ക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതോടെയാണ് മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സ തേടിയ ജയലളിതയെ മുറിയിലേക്ക് മാറ്റിയതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായത്. ഉച്ചക്ക് പുറത്തിറക്കിയ Read More …

‘മോദിമന്ത്രം’ ജപിക്കാം

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ട് നിരോധനം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തിതന്റെ സമ്ബദ് വ്യവസ്ഥ തകരുമെന്നും ബവാനയില്‍ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് കെജ്രിവാള്‍ പറഞ്ഞു. ഈ നടപടികൊണ്ട് രാജ്യത്തെ കള്ളപ്പണം ഇല്ലാതായാല്‍ ‘മോദി, മോദി’ എന്ന് മന്ത്രം Read More …

കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളോടും ജാഗ്രത പാലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടിലെ വലിയൊരു വിഭാഗം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ മേഖലകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ട്. വൈകാരികമായ ഒരു Read More …

ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്ലും

ന്യൂഡല്‍ഹി: ഹാപ്പി ന്യൂ ഇയര്‍ ജിയോ എന്ന പേരില്‍ അടുത്ത വര്‍ഷം വരെ ഓഫര്‍ നീട്ടിയ ജിയോക്ക് പിന്നാലെ ബിഎസ്എന്‍എല്ലും ഉപയോക്താക്കള്‍ക്കായി മികച്ച ഓഫര്‍ മുന്നോട്ട് വെയ്ക്കുന്നു. അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 498എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്.   Read More …

71 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി 3 പേര്‍ പിടിയിലായി

ബംഗളൂരു: കര്‍ണാടകയില്‍ 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി മൂന്നു പേര്‍ പിടിയിലായി. പണം കാറില്‍ കൊണ്ടു പോകവെയാണ് പോലീസ് ഇവരെ പിടികൂടിയത്. കര്‍ണാടകയിലെ ബൈലൂര്‍ ജില്ലയിലാണ് സംഭവം. പിടിയിലായ മൂന്നു പേരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇമ്രാന്‍ ഹുസൈന്‍, ആസിഫ് Read More …

അന്താരാഷ്ട്ര സമൂഹം ഒന്നിക്കണ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്ക് പിന്തുണയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മോദി രൂക്ഷ വിമര്‍ശമുന്നയിച്ചത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടു വരേണ്ടത് മറ്റു രാജ്യങ്ങളുടെ കടമയാണെന്നു മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. പഞ്ചാബിലെ അമൃത്സറില്‍ ആരംഭിച്ച ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭീകരര്‍ക്കെതിരെ Read More …

ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് വിദ്യാഭ്യാസം വേണ്ട

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോള്‍ പമ്പുകളില്‍ കാശൊടുക്കലുകള്‍ ഓണ്‍ലൈന്‍വഴി ചെയ്യാന്‍ സൗകര്യമൊരുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു സാധാരണ മനുഷ്യന് എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ അധികം വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. പാസ്വേര്‍ഡ് ഓര്‍ത്തിരുന്നാല്‍ മാത്രം മതി. ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്തെന്നുവച്ചാല്‍, ഇപ്പോള്‍ എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ച് പമ്പില്‍ Read More …

രാഷ്ട്രപതി അറിയാതെ

ദില്ലി: പണം അസാധുവാക്കാനുള്ള തീരുമാനം രാഷ്ട്പതി പ്രണബ് മുഖര്‍ജിയുടെ ഓഫീസ് നേരത്തെ അറിയരുതെന്ന് തീരുമാനിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീങ്ങിയതെന്ന് വ്യക്തമാകുന്നു. ഓര്‍ഡിനന്‍സിന് പകരം ഗസറ്റ് വിജ്ഞാപനത്തിനുള്ള തീരുമാനം രാഷ്ട്പതിയുടെ ഓഫീസ് വഴി ഇതു ചോരും എന്ന നിഗമനം കാരണമായിരുന്നു എന്നാണ് സൂചന. പണം അസാധുവാക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്കിയിരിക്കുന്ന ഹര്‍ജിയിലെ Read More …