പിന്തുണയുമായി ബാബാ രാംദേവ്

കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനുവേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. കോല്‍ക്കത്തയില്‍ നടക്കുന്ന ഇന്‍ഫോകോം സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാംദേവ് മമതയെ പ്രശംസകൊണ്ടു മൂടിയത്. രാഷ്ട്രീയത്തില്‍ മമതയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉദിക്കുന്നില്ല. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ നടപടിക്രമങ്ങളെയാണ് മമത എതിര്‍ക്കുന്നത്. എന്നാല്‍ മനസുകൊണ്ട് Read More …

ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാവികസേനയുടെ വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികസേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സേനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി. നാവികസേന ദിനാചരണത്തോടനുബന്ധിച്ച് നിരവധി പരിപാടികളും അഭ്യാസപ്രകടനങ്ങളും സേന ആസ്ഥാനത്ത് നടക്കും.

സഹകരണ ബാങ്കുകളെ അനുകൂലിച്ച് നബാര്‍ഡ്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡിന്റെ പിന്തുണ. കെവൈസി മാനദണ്ഡങ്ങള്‍ സഹകരണ ബാങ്കുകള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നബാര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ സഹകരണ ബാങ്കുകള്‍ നടപടി നേരിട്ടിട്ടില്ലെന്നും നബാര്‍ഡ് അറിയിച്ചു. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകളുടെ വിവരങ്ങളും നബാര്‍ഡ് സുപ്രീം കോടതിക്ക് കൈമാറും. 13 പ്രമുഖ Read More …

വോട്ടര്‍മാരെ പണത്തിലൂടെ സ്വാധീനിക്കേണ്ട

ന്യൂഡല്‍ഹി: പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ഗുരുതര കുറ്റമായി പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വേണമെന്നും കമ്മീഷന്‍ കേന്ദ്രത്തോട്  ആവശ്യപ്പെട്ടു. 65 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ പുതിയ സാഹചര്യത്തിനനുസൃതമായ മാറ്റം വേണമെന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ നിലനില്ക്കുന്ന നിയമങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മോദി പ്രതിഛായയുടെ തടവിലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി പ്രതിച്ഛായയുടെ തടവിലാണെന്നും അദ്ദേഹം ടിആര്‍പി റേറ്റിംഗ് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. മോദിയുടെ ഈ പ്രകടനത്തിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം അതിഭീമമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടിആര്‍പി രാഷ്ട്രീയത്തില്‍ മാത്രമാണ് താത്പര്യം. സ്വന്തം പ്രതിച്ഛായയുടെ തടവില്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ ഇതേവരെ കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കിയിട്ടില്ല. സ്ഥാനങ്ങളിലിരിക്കുന്ന അനുഭവസമ്പത്തിനെ മറികടന്ന് Read More …

സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും പിടിക്കാനൊരുങ്ങി മോദി

ന്യൂഡല്‍ഹി: നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളിലും മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു. എല്ലാ സര്‍ക്കാര്‍ പര്‍ച്ചെയ്‌സുകളും സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ വഴിയാക്കുന്ന ‘ജെം’ (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) എന്ന വന്‍ പദ്ധതിക്കാണു മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. കൂടുതല്‍ തുകയ്ക്കു കരാര്‍ ഉറപ്പിച്ച് ഇഷ്ടക്കാരില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കൂട്ടി കമ്മിഷന്‍ അടിക്കുന്ന ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്കു നിര്‍ത്തി അഴിമതി തുടച്ചുനീക്കുകയെന്ന Read More …

സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍. 2002ലെ ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ക്ഷേമത്തിനുവേണ്ടി ടീസ്ത ആരംഭിച്ച എന്‍ജിഒയിലേക്കു വന്ന 9.75 കോടിയില്‍ 3.85 കോടി രൂപ ഇരുവരും ചേര്‍ന്നു തിരിമറി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 83 പേജുള്ള സത്യവാങ്മൂലമാണ് ഗുജറാത്ത് Read More …

നോട്ട് പിന്‍വലിക്കല്‍ കേന്ദ്രം വാക്ക് മാറ്റല്‍ തുടരുന്നു

ഭുവനേശ്വര്‍: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് അവസാനമില്ല. പ്രശ്‌നപരിഹാരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ ബുദ്ധിമുട്ട് ഒന്നോ രണ്ടോ പാദങ്ങള്‍ കൂടിയേ ഉണ്ടാകൂവെന്ന് മന്ത്രി മെയ്ഡ് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേ വ്യക്തമാക്കി.അതേസമയം നോട്ട് നിരോധനമെന്ന തീരുമാനം ഇന്ത്യന്‍ സമ്ബത്ത് വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം അതിദീര്‍ഘമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. Read More …