പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി; നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. വടക്കേനടയിലൂടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. 50 വയസാകാത്ത സ്ത്രീകള്‍ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച്‌ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം നടപ്പന്തലില്‍ നടന്ന തീര്‍ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. മകന്‍റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് തൃശൂര്‍ സ്വദേശിനി ലളിത Read More …

യുവതി മല ചവിട്ടാതെ പിന്‍മാറി, ശബരിമലയില്‍ എത്തിയത് ഭര്‍ത്താവിന്റെ ഭീഷണിമൂലം

പമ്ബ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിന്‍മാറി. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്ന് Read More …

ശ്രീധരന്‍പിള്ളയെ വെട്ടിലാക്കി തന്ത്രി കണ്ഠര് രാജീവര്; നിയമോപദേശം തേടിയിട്ടില്ല, ക്ഷോഭത്തോടെ തന്ത്രി…

ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചാല്‍ നടയടക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വെട്ടിലായി ബിജെപി പിഎസ് ശ്രീധരന്‍ പിള്ള. “തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. Read More …

ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ യുവതി പമ്ബയില്‍

പത്തനംതിട്ട: ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്ബയില്‍. ചേര്‍ത്തല സ്വദേശി ഇരുപത്തഞ്ചുകാരിയായ അഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് പമ്ബയില്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് അഞ്ചു ദര്‍ശനത്തിനായി എത്തിയിരിക്കുന്നത്.

ശബരിമല സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ച്‌ പൊലീസ്

ശബരിമല: ശബരിമല സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍ പൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേവസ്വം, ജലവിഭവ വകുപ്പ് ,വൈദ്യുതി വകപ്പ്, വനം വകുപ്പ് എന്നിവയുടെ ഗസ്റ്റ് ഹൗസുകളാണ് പൂട്ടാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസുകളില്‍ ആരെയും താമസിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു തുടങ്ങി. രാവിലെ Read More …

ശബരിമല നട തുറക്കാന്‍ ഒരുങ്ങുന്നു; മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു

ശബരിമല: ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുന്നു. രാവിലെ ഒന്‍പത് മുതലാണ് സന്നിധാനത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങിയത്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഐഡന്റിറ്റി കാര്‍ഡ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവ പരിശോധിച്ചതിനു ശേഷമായിരിക്കും മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുക. മുമ്ബ് രാവിലെ എട്ടു മുതല്‍ മാധ്യമങ്ങള്‍ക്ക് സന്നിധാനത്തേക്ക് Read More …

സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷസംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ പി.എസ്.ശ്രീധരന്‍ പിള്ള

പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കെ സുരക്ഷ സംവിധാനങ്ങളെ വിമര്‍ശിച്ച്‌ പി.എസ്.ശ്രീധരന്‍ പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപ്പതനമാണ് ഇപ്പോഴത്തേതെന്ന് അദേഹം കുറ്റപ്പെടുത്തി. എകെജി സെന്‍ററില്‍ പോയി കെഎസ്‌ആര്‍ടിസി ബസ് ചോദിച്ച്‌ വാങ്ങിച്ച്‌ ശബരിമലയ്ക്ക് പോകേണ്ട ഗതികേടിലാണ് തീര്‍ഥാടകരെന്നും അദ്ദേഹം പറഞ്ഞു. പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പൊലീസിനെ എല്ലാം ഏല്‍പ്പിച്ച്‌ താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് Read More …

ശബരിമലയില്‍ പോലീസിനെയും മാധ്യമങ്ങളെയും തല്ലിയെന്ന് കേസ്: പ്രതികള്‍ക്ക് ജാമ്യമില്ല

പത്തനംതിട്ട: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. നിയമം കൈയ്യിലെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. Read More …