ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ല: കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ടോം വടക്കന്റെ ചുവടുമാറ്റം പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണെന്നും കുമ്മനം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ ഇനിയും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടിമാറ്റ പ്രഖ്യാപനം ടോം വടക്കന്‍ നടത്തിയത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ Read More …

പെരുന്തേനരുവി തടയണയിലെ വെള്ളം സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു; വൈദ്യുതോത്പാദനം നിലയ്ക്കും

റാന്നി: പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണ കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു. വെള്ളം നഷ്ട്ടപ്പെട്ടതോടെ പെരുന്തേനരുവിയിലെ വൈദ്യുതോത്പാദനം നിര്‍ത്തിവെക്കേണ്ടി വരാന്‍ സാധ്യത. ചൊവ്വാഴ്ച രാത്രി പത്തരയോടാണ് സംഭവം. വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന കുടമുരട്ടികരയിലെ അരുവിയോട് ചേര്‍ന്നുള്ള പതാക്ക് റോയിയാണ് സംഭവം അറിയുന്നത്. തടയണ വരുന്നതിന് മുമ്ബ് അക്കരെയിക്കരെ കടക്കാന്‍ ഉപയോഗിച്ചിരുന്ന കടത്ത് Read More …

ശബരിമല അക്രമം: 1097 കേസുകളില്‍ എല്ലാ ബി.ജെ.പി നേതാക്കളെയും പ്രതികളാക്കാന്‍ പൊലീസ് , തിരഞ്ഞെടുപ്പ് സമയത്ത് നിയമനടപടികളില്‍ കുരുങ്ങി നേതാക്കള്‍

യുവതികളുടെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടു നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും നേതാക്കളെയെല്ലാം പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മ്മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ.ടി.പി. സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി Read More …

കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍

അടൂര്‍ : അടൂരില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍ . കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം സെക്രട്ടറി മുണ്ടപ്പള്ളി തോപ്പില്‍ തെക്കേതില്‍ മുണ്ടപ്പള്ളി ജോസിനെയാണ് (51) വീടിനു സമീപത്തുള്ള ഐപിസി ഹെബ്രോണ്‍ ചര്‍ച്ചിന്റെ ഗേറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭിന്നശേഷിക്കാരനായ ജോസിന്റെ മരണത്തില്‍ സംശയം ഉള്ളതായി ബന്ധുക്കളും കോണ്‍ഗ്രസ് മണ്ഡലം Read More …

ആറാട്ട് ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു

ശബരിമല: ആറാട്ട് ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നട തുറന്നത്. നടതുറക്കുന്നതിന്റെ ഭാഗമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കായാണ് നടതുറന്നത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ധര്‍മശാസ്താ ക്ഷേത്രത്തില്‍ കൊടിയുയരും. 21ന് ആറാട്ടിനു ശേഷം ഉത്സവ പൂജകള്‍ക്ക് സമാപനം Read More …

റാന്നി നാറാണംമൂഴി സര്‍വീസ് ബാങ്കില്‍ എല്ലാ സീറ്റും എല്‍ഡിഎഫിന്‌

പത്തനംത്തിട്ട> റാന്നി നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ഉജ്വല വിജയം.  ആകെയുള്ള 13 സീറ്റും എല്‍ഡിഎഫ്‌ നേടി. എല്ലാ സീറ്റിലും വമ്ബന്‍ ഭൂരിപക്ഷവും ലഭിച്ചു. ശബരിമലക്കും നിലക്കലിനും സമീപമുള്ള പഞ്ചായത്താണ് നാറാണംമൂഴി

കോഴിഫാമില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: റാന്നി റാന്നി ജണ്ടായിക്കലിലെ കോഴിഫാമില്‍ 2 യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.മുഴിക്കല്‍ പുതുപറമ്ബില്‍ ബൈജു, കാവും തലക്കല്‍ നിജില്‍ എന്നിവരാണ് മരിച്ചത്. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

എന്തു വേനല്‍ വന്നാലും പവര്‍ കട്ടില്ലെന്ന് മന്ത്രി എം എം മണി

പത്തനംതിട്ട: വൈദ്യുതി രംഗത്ത് സ്വയംപര്യാപ്‌തത ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ കൈവരിക്കാനാണ് ലക്ഷമിട്ടിട്ടുള്ളതെന്ന് വൈദ്യുതി മന്ത്രി എം എം മണി. കെഎസ്‌ഇബി ഇരവിപേരൂര്‍ തോട്ടഭാഗം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് വേണ്ടി നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതി പദ്ധതികളില്‍ നിന്നും 30 ശതമാനം മാത്രമാണുല്‍പാദിപ്പിക്കുന്നത്. ബാക്കി വില കൊടുത്തു വാങ്ങുകയാണ്. ജലവൈദ്യുതിയെ മാത്രം Read More …