മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരിച്ചുകിട്ടണം: മലവര്‍ഗ മഹാജനസംഘം

  പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചുകിട്ടണമെന്ന് മലവര്‍ഗ മഹാജനസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മകരവിളക്ക് തെളിച്ചതിന്റെ യഥാര്‍ഥ അവകാശി മലയുള്ളാടര്‍ സമുദായത്തിനാണ്. ഇത് അംഗീകരിക്കാന്‍ സര്‍ക്കാറും ദേവസ്വംബോര്‍ഡും തയാറാകണം. ശബരിമല ക്ഷേത്രത്തിനുസമീപം താമസിച്ച മലമ്ബണ്ടാരവിഭാഗത്തില്‍പെട്ട ആള്‍ക്കാര്‍ അവിടം ഉപേക്ഷിച്ച്‌ അട്ടത്തോട് കോളനിയിലാണ് താമസിക്കുന്നത്. നിജസ്ഥിതിയറിയാന്‍ കമ്മിഷന്‍ രൂപവത്കരിക്കണം. ഇതിനൊപ്പം ശബരിമലയോട് ചേര്‍ന്നുകിടക്കുന്ന തലപ്പാറമലക്കുള്ള സ്ഥാനം ലഭിക്കണം. Read More …

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി

പമ്ബ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി. നാഗര്‍കോവിലിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഇരുമുടി നിറച്ചു കൊണ്ടായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ദിവങ്ങളിലേതിന് സമാനമായി കാര്യമായ തിരക്ക് ഇന്നും ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭാഗീഗമായി നീക്കിയിട്ടുണ്ട്. വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാമെന്ന് പൊലീസ് അറിയിട്ടിട്ടുമുണ്ട്.

ശബരിമല മുന്‍നിര്‍ത്തി കലാപത്തിന് സംഘപരിവാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട് !

ശബരിമലയില്‍ സംഘര്‍ഷം ഉണ്ടായാല്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് നടപടി വിളിച്ചു വരുത്തി സംഘര്‍ഷം വ്യാപിപ്പിക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പൊലീസ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സാമൂഹ്യ Read More …

സന്നിധാനത്ത് 8 പേര്‍ കസ്റ്റഡിയില്‍, പൊലീസ് സ്റ്റേഷന് മുന്നില്‍ വി.മുരളീധരന്റെ പ്രതിഷേധം

ശബരിമല: ശബരിമല സന്നിധാനത്ത് നിന്ന് എട്ട് അയ്യപ്പഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നില്‍ വി.മുരളീധരന്‍ എം.പിയുടെ പ്രതിഷേധം. . കൊല്ലം പരവൂര്‍ സ്വദേശികളായ എട്ടുപേരെയാണ് പൊലീസ് സന്നിധാനത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ബി.ജെ.പിയുടെ നിര്‍ദ്ദേശ പ്രകാരം ശബരിമലയില്‍ എത്തിയവരാണ് ഇവര്‍ എന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ദര്‍ശനം നടത്താനെത്തിയ ഭക്തരെ Read More …

പുറത്തുകേള്‍ക്കുന്നത്ര പ്രശ്‌നങ്ങള്‍ ശബരിമലയില്‍ ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: ശബരിമലയില്‍ പുറത്തുകേള്‍ക്കുന്നത്രയും പ്രശ്‌നങ്ങള്‍ ഇല്ലെന്നു മനുഷ്യാവകാശ കമ്മീഷന്‍. പമ്ബയില്‍ പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ തീര്‍ഥാടകരെല്ലാം സംതൃപ്തരാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അതേസമയം, ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നെത്തിയ 110 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു. 12 കുട്ടികളും 13 മാളികപ്പുറവും ഉള്‍പ്പെടെയുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ, ശബരിമല Read More …

യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല

പന്പ: ശബരിമല സന്ദര്‍ശിക്കാന്‍ എത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് അറിയിച്ചു. നിലയ്ക്കലില്‍ നിന്നും പന്പയില്‍ എത്തിയ സംഘം അവിടെ യാത്ര അവസാനിപ്പിക്കുകയാണ്. സന്നിധാനത്ത് എത്തിയ നിരോധനാജ്ഞ ലംഘിക്കുമെന്നായിരുന്നു നേരത്തെ യുഡിഎഫ് സംഘം അറിയിച്ചിരുന്നത്. എന്നാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നടപടിക്കും യുഡിഎഫ് ഇല്ലെന്നും ഭക്തരുടെ അസൗകര്യം കണക്കിലെടുത്ത് പന്പയില്‍ നിന്നും മടങ്ങാനും യുഡിഎഫ് സംഘം Read More …

എംഎല്‍എമാരെ കടത്തി വിടാമെന്ന്; നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധത്തില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കളെ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രം കടത്തി വിടാമെന്നാണ് പൊലീസ് പറയുന്നത്. നിരോധനാജ്ഞ ലംഘിക്കേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ദര്‍ശനത്തിനെത്തിയ തമിഴ് തീര്‍ത്ഥാടകരോട് ശബരിമലയിലെ പോരായ്മകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തങ്ങള്‍ ഹാപ്പിയെന്ന് മറുപടി; പിണറായി സര്‍ക്കാരിനെ മുട്ടു കുത്തിക്കാന്‍ നടക്കുന്ന മന്ത്രി കണ്ണന്താനം തീര്‍ത്ഥാടകരുടെ മറുപടി കേട്ട് സ്‌കൂട്ടാവുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്

ശബരിമല: ( 20.11.2018) ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള പരാതികള്‍ കേട്ടറിഞ്ഞ് അതിന്റെ സത്യാവസ്ഥയറിയാന്‍ നേരിട്ടെത്തിയതാണ് കേന്ദ്രമന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍ പമ്ബയിലെത്തിയപ്പോഴാണ് അവിടെ തീര്‍ത്ഥാടകര്‍ അവശ്യ സൗകര്യം പോലുമില്ലാതെ നട്ടംതിരിയുന്ന കാഴ്ച മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെടാന്‍ കഴിഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നവീകരണ പ്രവര്‍ത്തികള്‍ക്കായി 100 കോടി നല്‍കിയിട്ടും ശബരിമലയില്‍ ഒരു പ്രവര്‍ത്തിയും നടക്കാത്തതില്‍ അദ്ദേഹം പിണറായി Read More …