ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു, ഖത്തറില്‍ നിന്നും കുവൈലേക്ക്

ദോഹ: ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥാണ് ഖത്തറിലെ ദോഹയില്‍ നിന്നും കുവൈറ്റിലെത്തിയത്. കര്‍ണാടക സ്വദേശിനിക്ക് സിസേറിയന്‍ ശസ്ത്രക്രിയക്ക് വേണ്ടി ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം അത്യാവശ്യമായി വന്നതിനാലാണ് യുവാവ് രണ്ടും കല്‍പിച്ചു കുവൈറ്റിലെത്തിയത്.   ലക്ഷത്തില്‍ നാലു പേര്‍ക്ക് മാത്രമുള്ള ഈ രക്തഗ്രൂപ്പ് Read More …

ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് നടപ്പിലാക്കുമ്പോള്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം

ദുബായ്: ഒരു രാജ്യത്തിന് തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായ് പണം കണ്ടെത്തുക എന്നത് മര്‍മ്മ പ്രധാനമാണ്. എണ്ണ വരുമാനത്തെ ആശ്രയിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ വരുമാനത്തിലുണ്ടായ ഗണ്യമായ കുറവ് നികത്താന്‍ മറ്റ് വഴികള്‍ തേടികൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് (മൂല്യാധിഷ്ടിത നികുതി) നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. Read More …

യുഎഇയിലെ മികച്ച താടി ഈ മലയാളി യുവാവിന്റേത്

ദുബായ്: അര്‍ബുദ രോഗികളെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് ക്ലബ്ബായ ലക്കി വോയ്‌സ് വര്‍ഷങ്ങളായി നടത്തി വരുന്ന താടി വളര്‍ത്തല്‍ മത്സരത്തിന്റെ യുഎഇ തലത്തില്‍ വിജയിയായി കാസര്‍കോട് നീലേശ്വരം പേരോല്‍ സ്വദേശി ധനില്‍കുമാര്‍. അമേരിക്കന്‍, ജര്‍മന്‍, നോര്‍വേ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെയാണ് ധനില്‍ പരാജയപ്പെടുത്തിയത്. ആരും മോഹിച്ചുപോകുന്ന ധനിലിന്റെ താടിക്ക് ഏഴര ഇഞ്ച് നീളമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ Read More …

അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്കും സ്‌കൂളില്‍ പി ടി യില്‍ പങ്കെടുക്കാം

ജിദ്ദ: അടുത്തകാലത്തായി സൗദിയില്‍ പുരോഗമിക്കുന്ന സ്ത്രീശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി സൗദി സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും കായിക വ്യായാമം ചെയ്യാനും സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നേടാനും അവസരം. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും അവരില്‍ ആത്മവിശ്വാസവും അച്ചടക്കവും വളര്‍ത്തിയെടുക്കുന്നതിനുമാണ് പദ്ധതി. എന്നാല്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള കായിക വിദ്യാഭ്യാസ പദ്ധതി എങ്ങനെ നടപ്പിലാക്കും, Read More …

വ്യാജ വിസ തിരിച്ചറിയാം, പുതിയ മാര്‍ഗവുമായി യു എ ഇ

ദുബൈ: വ്യാജ വിസ തിരിച്ചറിയാന്‍ പുതിയ മാര്‍ഗവുമായി യു എ ഇ. വിസ നമ്ബറും വിസ ലഭിച്ചയാളുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അല്ലെയോ എന്ന് മനസ്സിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. താമസ കുടിയേറ്റ വകുപ്പാണ് ഇതിന് പിന്നില്‍. വ്യാജ വെബ്‌സൈറ്!റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്. www.amer.ae എന്ന വെബ്‌സൈറ്റില്‍ ജനറല്‍ എന്‍ക്വയറി പേജില്‍ പോയി, Read More …

യു എ ഇയില്‍ പോയി കള്ളുകുടിക്കുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കൂ… പണികിട്ടാതെ നോക്കാം

ജോലിക്കും ടൂറിസ്റ്റ് വിസയിയിലുമൊക്കെയായി യു എ ഇയിലേക്കെത്തുന്ന എല്ലാ വിദേശികളും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. മദ്യപാനം പോലുള്ള ശീലമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും ഇതെല്ലാം അറഞ്ഞിരിക്കണം. യു എ ഇയിലെ ഈ പുതിയ നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ കനത്ത പിഴയോടുക്കേണ്ടിവരുകയോ അല്ലെങ്കില്‍ ജയിലില്‍ കിടക്കുകയോ വേണ്ടി വന്നേക്കും. മദ്യപാനവുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ ചില പുതിയ നിയമങ്ങള്‍ നോക്കാം. യു.എ.ഇയിലെ നിരത്തുകളിലോ Read More …

അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരിക്ക്

ജിദ്ദ:  അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. അറഫയിലെ റിംഗ് റോഡിലാണ് അപകടമുണ്ടായത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവര്‍ക്കും ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബസ് ശ്രദ്ധിക്കാതെ ജംഗ്ഷനിലൂടെ കയറി വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സൗദിയില്‍ ഇനി ഇക്കാമ നമ്പര്‍ ആവശ്യമില്ല

ജിദ്ദ: സൗദിയിലെ പ്രീപെയ്ഡ് ഉപഭോക്താവായ പ്രവാസികള്‍ക്ക് ഇനി എളുപ്പത്തില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാം. ഇനി മുതല്‍ സൗദിയിലുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യുന്നതിന് തങ്ങളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ നമ്ബര്‍ നല്‍കേണ്ട ആവശ്യമില്ല. ഇക്കാമ നമ്ബര്‍ നല്‍കാതെ കൂപ്പണ്‍ നമ്ബര്‍ മാത്രം നല്‍കി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് സൗദി കമ്മ്യുണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫമേഷന്‍ ടെക്‌നോളജി Read More …