കാത്തിരിപ്പിനൊടുവില്‍ ഹനി ഉമ്മയെ കണ്ടു

ഷാര്‍ജ: ആ ഉമ്മയുടെയും മകന്റെയും പതിനാറു വര്‍ഷത്തെ കാത്തിരിപ്പും പ്രാര്‍ഥനയും സഫലമായി. സുഡാനില്‍ നിന്നെത്തിയ മകന്‍ ഹനിയും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂര്‍ജഹാനും തമ്മില്‍ കണ്ടുമുട്ടി. ഇതിന് സാക്ഷികളാവട്ടെ ഷാര്‍ജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും. സ്‌നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച ഉമ്മയുടെയും മകന്റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മുമ്ബ് സുഡാനില്‍ നിന്ന് ഏറെ Read More …

കാമുകന്റെ ആഡംബര ജീവിതത്തിനായി യുവതി തൊഴിലിടത്തില്‍ നിന്നും തട്ടിയത് 13 മില്യണ്‍ ദിര്‍ഹം; വിവാഹവാഗ്ദാനം നല്‍കിയ കാമുകന്‍ വിവാഹിതനെന്നറിഞ്ഞ് കാമുകി ഞെട്ടികാമുകന്റെ ആഡംബര ജീവിതത്തിനായി യുവതി തൊഴിലിടത്തില്‍ നിന്നും തട്ടിയത് 13 മില്യണ്‍ ദിര്‍ഹം; വിവാഹവാഗ്ദാനം നല്‍കിയ കാമുകന്‍ വിവാഹിതനെന്നറിഞ്ഞ് കാമുകി ഞെട്ടി

അബൂദാബി:  വിവാഹ വാഗ്ദാനം നല്‍കിയ കാമുകന്റെ ആഡംബര ജീവിതത്തിനായി മുപ്പത്തിമൂന്നുകാരി തൊഴിലിടത്തില്‍ നിന്നും തട്ടിയത് 13 മില്യണ്‍ ദിര്‍ഹം. ജിസിസി പൗരയാണ് യുവതി. സാമ്ബത്തിക തിരിമറി നടത്തിയതിന്റെ പേരില്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണിവര്‍.   26 വയസാണ് കാമുകന്. ഇയാളുടെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ക്കാനും ആഡംബര കാറുകള്‍ വാങ്ങാനും പ്രത്യേക നമ്ബര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാനും ബ്രാന്‍ഡഡായ Read More …

മലയാളി യുവതി സൗദിയില്‍ വീട്ടുതടങ്കലിലെന്നു പരാതി

കട്ടപ്പന: വീട്ടുജോലിയ്ക്കായി സൗദി അറേബ്യയിലെത്തിയ മലയാളി യുവതി വീട്ടുതടങ്കലിലെന്നു പരാതി . ഇടുക്കി ജില്ലയില്‍ കട്ടപ്പന വില്ലേജില്‍ നരിയംപാറ കരയില്‍ പട്ടരുകണ്ടത്തില്‍ മാത്യു വര്‍ഗ്ഗീസ്സിന്റെ ഭാര്യ ജെസ്സി മാത്യു കഴിഞ്ഞ മൂന്നു മാസമായി വീട്ടുതടങ്കലിലാണെന്നാണു ഭര്‍ത്താവ് പരാതി നല്‍കിയിരിക്കുന്നത്. രണ്ടായിരത്തിപതിനാറ് ഓഗസ്റ്റ് 21 ന് കട്ടപ്പന ഐ. എച്ച്. ആര്‍.ഡി കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന റൈറ്റ് Read More …

ഷാര്‍ജയില്‍ തീപ്പിടുത്തം

ഷാര്‍ജ• ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 4 ലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസില്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.08 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. മിനിട്ടുകള്‍ക്കകം സ്ഥലത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ആളപായമില്ല.

ദുബായിലെ ഹോട്ടലില്‍ തീപിടിത്തം

ദുബായ്: ദുബായിലെ ഹോട്ടലില്‍ വന്‍ അഗ്‌നിബാധ. മറീന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമനസേന അധികൃതര്‍ അറിയിച്ചു. മുവന്‍പിക് ജുമെറിയ ബീച്ച് റെസിഡന്‍സ് ഹോട്ടലിനാണ് തീപിടിച്ചത്. ഒരാഴ്ചക്കിടെ ഈ പ്രദേശത്ത് അഗ്‌നിബാധയുണ്ടാകുന്ന മൂന്നാമത്തെ ഹോട്ടലാണ് ഇത്.

സൗദിയില്‍ അര ലക്ഷത്തിലധികം നിയമലംഘനം

സൗദി : സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അര ലക്ഷത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 52,898 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,41,827 പരിശോധനകളാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയത്. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലെ വീഴ്ച ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ Read More …

തട്ടിപ്പ് കേസില്‍ മലയാളിക്ക് ഒരു വര്‍ഷം തടവ്

ഉമ്മുല്‍ ഖുവൈന്‍: പത്രത്തില്‍ പരസ്യം നല്‍കി റസ്റ്റോറന്റ് വില്‍പ്പനക്കുണ്ടെന്ന് അറിയിച്ച് പണം തട്ടാന്‍ ശ്രമിച്ച മലയാളി പിടിയില്‍. തൃശ്ശൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ നൗഷാദിനെയാണ് ഉമ്മുല്‍ ഖുവൈന്‍ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. അല്‍ സലാമ പ്രദേശത്ത് തന്റെ ഉടമസ്ഥതയിലുള്ള അല്‍ അമീന്‍ റസ്റ്റോറന്റ് വില്‍പ്പനക്കുണ്ടെന്നറിയിച്ച് വിവിധ ആളുകളില്‍ നിന്നും പണം Read More …

സൗദിയില്‍ ഇനി നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും

ജിദ്ദ: സൗദിയില്‍ നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് Read More …