Category: Pravasi
ഷാര്‍ജയില്‍ വാഹനാപകടം; ഇന്ത്യന്‍ ബാലന് ഗുരുതര പരിക്ക്
ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന വാഹനാപകടത്തില്‍ ഇന്ത്യക്കാരനായ പത്തുവയസുകാരന് ഗുരുതര പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് വന്‍ അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് ഏഴ് പേരെ അല്‍ കാസിമി, അല്‍ കുവൈറ്റ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടിയെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. തെറ്റായ രീതിയില്‍ മറ്റൊരു വാഹനത്തെ മറികടന്നതാണ് അപകടത്തിന് കാരണമായതെന്നും Read More …
വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീക്കും പുരുഷനും ഇനി ഒന്നിച്ച് ഹോട്ടലില്‍ താമസിക്കാം; നിയമത്തില്‍ ഇളവ് വരുത്തി സൗദി
റിയാദ്: വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീക്കും പുരുഷനും ഇനി ഒന്നിച്ച് ഹോട്ടലില്‍ താമസിക്കാം. നിയമത്തില്‍ ഇളവ് വരുത്തി സൗദി അറേബ്യ. വിദേശികളെ ആകര്‍ഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ തുടങ്ങിയതിനു പിന്നാലെയാണ് സൗദിയുടെ ഈ നീക്കം. വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമാണ് സൗദി. എന്നാല്‍ ഈ വിലക്ക് വിദേശികള്‍ക്കു മാത്രമായി ഇപ്പോള്‍ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു Read More …
സൗദി ദേശീയ പൈതൃകോത്സവം ‘ജനാദിരിയ’; 2020 നവംബറില്‍
ജിദ്ദ: സൗദി ദേശീയ പുരാവസ്തു, സാംസ്കാരിക മേളയായ ‘ജനാദിരിയ’ 2020 നവംബറില്‍ നടത്താന്‍ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചു. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍നിന്ന് മേളയുടെ മേല്‍നോട്ടം കഴിഞ്ഞ ജൂലൈയിലാണ് സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്തത്. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി മേള ഗംഭീരമാക്കാനുള്ള പരിപാടികള്‍ മന്ത്രാലയം ആരംഭിച്ചു. മേളയുടെ സാംസ്കാരിക ഉള്ളടക്കം വിപുലീകരിക്കാനും ദേശീയ പൈതൃകത്തിന്റെ ആഴം പ്രതിഫലിക്കുന്ന വൈവധ്യമാര്‍ന്ന Read More …
സൗദിയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു
ജിദ്ദ: സൗദിയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ (അല്‍ Read More …
കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൂത്തുപറമ്ബ് മമ്ബറം പറമ്ബായി സ്വദേശി ചാത്തോത്ത് അഷ്റഫ് (52) ആണ് മരിച്ചത്. മമ്ബറം തണലോട് പോക്കുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ സാഹിറ. മക്കള്‍: അനീസ, അഫ്രീദ, അനീസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
ഓണ്‍ലൈന്‍ വിസ സംവിധാനത്തിനു പിന്നാലെ സൗദിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
സൗദി : സൗദിയിലേക്ക് ഓണ്‍ലൈന്‍ വിസയില്‍ വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങി. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. 2030 ഓടെ രാജ്യത്തേക്ക് 100 മില്ല്യണ്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ഒരു മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് 49 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി സൗദി Read More …
ഹിക്ക ചുഴലിക്കാറ്റ്, മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു
മസ്‍കറ്റ്: ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബസിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലേദേശ് പൗരന്മാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. Read More …
