മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷം. മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. കേരളത്തിന്റെ അതിര്‍ത്തികളിലെ സ്ഥിതി ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിര്‍ത്തിയിലുള്ളവരെ കൊണ്ടുവരാന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തുന്നില്ല. ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് പത്ത് ദിവസമായി മുഖ്യമന്ത്രി പറയുന്നു, ഇതുവരെ നടപടിയായില്ല. Read More …

ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍; ഭക്ഷണശാലകള്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഞായറാഴ്​ച സമ്ബൂര്‍ണ ലോക്​ഡൗണ്‍ നിര്‍ദേശിച്ചത്​ വിവേക പൂര്‍വം നടപ്പാക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സര്‍വീസുകള്‍ക്കും ഭക്ഷണ ഡെലിവറിക്കും ചില വ്യവസായങ്ങള്‍ക്കും ഇളവ് അനുവദിച്ചു. ഓ​ട്ടോ റിക്ഷക്ക്​ ഓടാന്‍ അനുവാദമില്ല. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക്​ ഓടാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്​ അഭ്യര്‍ഥിക്കുമെന്നും മുഖ്യ​മന്ത്രി പറഞ്ഞു. വിവിധ സംസ്​ഥാനങ്ങളില്‍ നിന്ന്​ തിരിച്ചെത്തുന്നവര്‍ ഇവിടെ നിരീക്ഷണത്തില്‍ Read More …

വര്‍ഗീയവികാരം ആളിക്കത്തിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നു, വര്‍ഗീയ മുതലെടുപ്പ് അംഗീകരിക്കാനാകില്ല: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ച് കോടി രൂപ സംഭാവന നല്‍കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സംഭാവന നല്‍കിയ വിഷയം ഉപയോഗിച്ച്‌ വര്‍ഗീയ വികാരം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി കാണുന്നുണ്ടെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും Read More …

മദ്യഷോപ്പുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ ലോക്ക് ഡൗണിനു ശേഷം തുറന്നാല്‍ മതിയെന്ന് സിപിഎം. മദ്യശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിന്തുണ പ്രഖ്യാപിച്ചു. മദ്യഷോപ്പുകള്‍ തുറക്കുന്നതില്‍ മെയ് 17 ന് ശേഷം സാഹചര്യം പരിഗണിച്ചശേഷം തീരുമാനമെടുക്കാമെന്ന് സിപിഎം നേതൃയോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന Read More …

പ്രവാസികളുടെ മടങ്ങി വരവ്; വിമാനത്താവളത്തില്‍ പ്രവേശനം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തുമ്ബോള്‍ പൊതു ജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ Read More …

മറുനാടന്‍ മലയാളികളുടെ മടക്കം; സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്ക് ഡൗണിനത്തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ പൗരന്‍മാരെ തിരികെ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥതയും ജാഗ്രതയും കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടാവുന്നില്ല. വിദ്യാര്‍ഥികള്‍, ജോലിതേടിപ്പോയവര്‍, രോഗികള്‍, ബിസിനസ് ഉള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായിപ്പോയ പതിനായിരക്കണക്കിന് Read More …

പ്രവാസികളുടെ മടങ്ങിവരവ്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശയ വ്യക്തതയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശയ വ്യക്തതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസര്‍ക്കാരും കേരളവും യോജിച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ദുരന്തമുഖത്ത് രണ്ട് പേരും രാഷ്ട്രീയം കളിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പ്രവാസികള്‍ക്ക് തിരികെ എത്തുന്നതിന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നും അന്യ Read More …

ഓണക്കാലത്തേക്കുള്ള കസവ് മാസ്‌കുകള്‍; മലയാളികളെല്ലാം മുന്‍കൂട്ടി പദ്ധതിയിടുന്നു

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകമൊട്ടാകകെ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലുമാണ്. പലതരത്തിലുള്ള മാസ്‌കുകള്‍ ഫാഷന്‍ ലോകത്തെയും ആകര്‍ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ശശിതരൂര്‍ എംപി ട്വിറ്ററില്‍ പങ്കുവെച്ച മാസ്‌കുകളാണ് ചര്‍ച്ചയായിരിക്കുന്നത് കേരളീയ വസ്ത്രത്തിന്റെ പരിഛേദമായ കസവുസാരിയുടെ ബാക്കി വന്ന കഷ്ണം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്‌ക്. ‘ഓണക്കാലത്തേക്കുള്ള മാസ്‌ക്കുകളുടെ നിര്മ്മാണം ആരംഭിച്ചു… അതാണ് മലയാളി’ എന്ന മലയാളം Read More …