അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ തയ്യാറാകണം. ഭക്ഷണം, ശുചീകരണ വസ്തുക്കള്‍, മറ്റ് അവശ്യവസ്തുക്കള്‍, വൃത്തിയുള്ള താമസ സ്ഥലം എന്നിവ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ തെറ്റായ മനോഭാവം പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ അതിഥി തൊഴിലാളികളുടെ Read More …

കൊറോണ കാലത്തെ ധൂര്‍ത്ത് ജനങ്ങളോടുള്ള വെല്ലുവിളി; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം • കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂര്‍ത്ത് Read More …

പ്രളയ ദുരിതാശ്വാസം പോലെയാകരുത് കൊറോണ ദുരിതാശ്വാസം; തട്ടിപ്പ് പാടില്ല- ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരിതശ്വാസം പോലെയാകരുത് കൊറോണ ദുരിതാശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസഫണ്ട് പ്രത്യേകമായ ഒരു അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് ഞങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞു. പിന്നാലെ വന്ന സംഭവങ്ങള്‍ അങ്ങനെ സൂക്ഷിക്കാത്തതിന്റെ പോരായ്മ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നല്‍കിയ തുക സര്‍ക്കാര്‍ പാഴാക്കി. ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കാരണമാണ്. Read More …

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നാളെ (ഏപ്രില്‍ ഒന്നിന്) പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്ബറുകള്‍ ഉള്ളവര്‍ക്കാവും സൗജന്യ റേഷന്‍ വിതരണം. വ്യാഴാഴ്ച (ഏപ്രില്‍ രണ്ടിന്) Read More …

ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കും, ഒരാഴ്ചത്തേക്ക് മൂന്നുലിറ്റര്‍

തിരുവനന്തപുരം: പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് തയ്യാറാക്കി. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്കാണ് ചുമതല. ഡോക്ടര്‍മാരുടെ കുറിപ്പടി വിശദമായി പരിശോധിച്ച ശേഷം മദ്യം അനുവദിക്കും. ബെവ്‌കോ ഒരാഴ്ചത്തേക്ക് ഒരു അപേക്ഷകന് കൈമാറുക മൂന്നുലിറ്റര്‍ മദ്യമാണ്. സ്റ്റോക്ക് അനുസരിച്ചാണ് ഏതു മദ്യം നല്‍കണം എന്ന കാര്യം തീരുമാനിക്കുക. ഡോക്ടറുടെ കുറിപ്പടിയുമായി Read More …

മദ്യം വാങ്ങാന്‍ ഡോ​ക്ട​റു​ടെ കുറുപ്പടിയില്‍ സീ​ല്‍ വേ​ണമെന്ന് എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യം വാ​ങ്ങാന്‍ ഡോ​ക്ട​റു​ടെ കു​റി​പ്പടിയില്‍ നിര്‍ബന്ധമായി സീ​ല്‍ വേ​ണ​മെ​ന്ന് എ​ക്സൈ​സ് അറിയിച്ചു. സീ​ല്‍ പ​തി​ക്കാ​തെ കു​റി​പ്പ​ടിയുമായി മദ്യം വാങ്ങാനെത്തിയവരെ തിരികെ അ​യ​ച്ചു. ആശുപത്രികളില്‍ നിന്ന് ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത് സ്വ​ന്ത​മാ​യി പ​ല​രും കു​റി​പ്പ​ടി എ​ഴു​താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൃ​ത്യ​മാ​യ നി​ര്‍​ദേശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചേ മ​ദ്യം ന​ല്‍​കാ​ന്‍ ക​ഴി​യൂ എ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

തലസ്ഥാനത്തെ കോവിഡ് മരണം: മ​രി​ച്ച​യാ​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് കോ​വി​ഡ്-19 രോഗം ബാ​ധി​ച്ച്‌ മരിച്ച പോ​ത്ത​ന്‍​കോ​ട് സ്വദേശിയുമായി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്താന്‍ തീരുമാനം. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോവിഡ് ബാധിച്ച്‌ മ​രി​ച്ചയാ​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ എ​ല്ലാ​വ​രും സ്വ​മേ​ധ​യാ പോ​ലീ​സി​നെ​യോ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യോ അ​റി​യി​ക്ക​ണെ​മെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി.

കോവിഡ് 19: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ

തിരുവനന്തപുരം: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് 19-ന്റെ സമൂഹവ്യാപനം നിരീക്ഷിക്കാനും തടയാനും റാപ്പിഡ് Read More …