ചന്ദ്രനും ഓമനയ്ക്കും സ്വപ്നഭവനം യാഥാര്‍ഥ്യമായി; സന്തോഷത്തിന് സാക്ഷിയാകാനെത്തിയത് മുഖ്യമന്ത്രി
തിരുവനന്തപുരം : ചന്ദ്രനും ഓമനയ്ക്കും സ്വപ്നഭവനം യാഥാര്‍ഥ്യമായി; സന്തോഷത്തിന് സാക്ഷിയാകാനെത്തിയത് മുഖ്യമന്ത്രി. സ്വപ്നഭവനത്തിലേക്ക് കരകുളം ഏണിക്കര തറട്ട കാവുവിള വീട്ടില്‍ ചന്ദ്രനും ഓമനയും പുതുചുവടുകള്‍ വെച്ചപ്പോള്‍ സാക്ഷിയായി സന്തോഷം പങ്കിടാന്‍ ഒപ്പമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനിലൂടെ രണ്ടുലക്ഷം വീടുകള്‍ കേരളമാകെ യാഥാര്‍ഥ്യമായതിന്റെ പ്രഖ്യാപനദിനത്തിലാണ് ചന്ദ്രന്റെയും ഓമനയുടെയും വീട്ടില്‍ ഗൃഹപ്രവേശനത്തിന് സാക്ഷിയാകാന്‍ മുഖ്യമന്ത്രി എത്തിയത്. Read More …
