ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ്

തിരുവനന്തപുരം : സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ്. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത്, അരൂരില്‍ മനു സി പുളിക്കല്‍, കോന്നിയില്‍ കെ.യു ജനീഷ് കുമാര്‍, മഞ്ചേശ്വരത്ത് ശങ്കര്‍ റേ എന്നിവരാകും സ്ഥാനാര്‍ത്ഥികള്‍. എറണാകുളത്ത് സിപിഎം സ്വാതന്ത്ര്യനായി അഡ്വ മനു റോയ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. Read More …

അരി എത്രയെന്ന് ചോദിക്കുമ്ബോള്‍ പയറ് അഞ്ഞാഴി എന്നാണ് മുഖ്യമന്ത്രി പറയുന്നത്; ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല തന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബി കെഎസ്‌ഇബി പവര്‍ഗ്രിഡ് അഴിമതിയില്‍ തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുകമറ സൃഷ്ടിച്ചു ആരോപണത്തില്‍ നിന്നും തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കിഫ്ബിയിലെ ഓഡിറ്റ് സുതാര്യമാക്കണമെന്ന സ്പീക്കറുടെ റൂളിംഗ് പോലും തള്ളി കളഞ്ഞു. മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കിഫ്ബിയില്‍ പൂര്‍ണമായി സിഎജി ഓഡിറ്റ് അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും Read More …

ഉപതിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്നറിയിച്ച്‌ കെ.സുരേന്ദ്രനും ബി.ഗോപാലകൃഷ്ണനും

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയിലാണ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികള്‍ എല്ലാം. പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. പക്ഷേ ഉപ തിരഞ്ഞെടുപ്പില്‍ ഇറങ്ങി ഭാഗ്യം പരീക്ഷിക്കാന്‍ പ്രമുഖ ബി.ജെ.പി നേതാക്കളാരും തയ്യാറാവുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രനും ബി. ഗോപാലകൃഷ്ണനും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. Read More …

പ്രതിപക്ഷ നേതാവിന്റേത് ആരോപണവ്യവസായം,​​ ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി​

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനു നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി. ട്രാന്‍സ്‍ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ചായിരുന്നു പ്രതിപക്ഷനേതാവ് ചോദ്യങ്ങളുന്നയിച്ചത്. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ പ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറിച്ച്‌, അത് ജനമനസുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള Read More …

മക്കളുടെ പിടിഎ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോലീസുകാര്‍ക്ക് അവധി നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: ഇനി മുതല്‍ പോലീസുകാര്‍ക്ക് തങ്ങളുടെ മക്കളുടെ സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധി ലഭിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂളിലെ പിടിഎ യോഗത്തിന് പങ്കെടുക്കാന്‍ അവധിയോ അനുവാദമോ നല്‍കണമെന്ന പുതിയ സര്‍ക്കുലര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി. സ്‌കൂളിലെ പിടിഎ യോഗത്തില്‍ ജീവിതപങ്കാളിക്കൊപ്പം നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ Read More …

വിവിധ വകുപ്പുകളില്‍ നിയമന നിരോധനം; ഉദ്യോഗാര്‍ഥികള്‍ സമരമുഖത്ത്

തി​രു​വ​ന​ന്ത​പു​രം: ഒ​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും അ​വ കൃ​ത്യ​മാ​യി പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തെ സ​ര്‍​ക്കാ​റി​െന്‍റ ഒ​ളി​ച്ചു​ക​ളി. ഇ​ഷ്​​ട​ക്കാ​രെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ന്‍​വാ​തി​ല്‍​വ​ഴി തി​രു​കി നി​റ​ച്ച​തോ​ടെ സ​ര്‍​വേ​യ​ര്‍ ഗ്രേ​ഡ് ര​ണ്ട് റാ​ങ്ക് ലി​സ്​​റ്റി​ല​ട​ക്കം ഇ​ടം​പി​ടി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ നീ​തി​ക്കാ​യി കോ​ട​തി ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. സ​ര്‍​വേ​യ​ര്‍ ഗ്രേ​ഡ് ര​ണ്ട് റാ​ങ്ക് ലി​സ്​​റ്റ്​​ നി​ല​വി​ല്‍​വ​ന്ന് ഒ​ന്നേ​കാ​ല്‍ വ​ര്‍​ഷം പി​ന്നി​ടു​മ്ബോ​ള്‍ 152 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ നി​യ​മ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്. Read More …

വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. മല്‍സരിക്കണമെന്ന ആഗ്രഹം ആരോടും പറഞ്ഞിട്ടില്ലെന്ന് കുമ്മനം കൊച്ചിയില്‍ വ്യക്തമാക്കി. എന്നാല്‍ കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥികളെ രണ്‍േണ്ടാ മൂന്നോ ദിവസത്തിനകം ഡെല്‍ഹിയില്‍ പ്രഖ്യാപിക്കും.

മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍. ഈ ഫ്‌ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ്. പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഇത്തരം നിര്‍മാണ Read More …