എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ട ഭൂമി; കെഎസ്‌ഇബി യുടെ പങ്ക് പുറത്ത്

തൊടുപുഴ: എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിന് ഭൂമി ലഭിച്ചത് കെഎസ്‌ഇബി യില്‍ നിന്ന്. ഇടുക്കി ജില്ലയില്‍ പൊന്‍മുടി അണക്കെട്ടിനു സമീപം കെഎസ്‌ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമിയാണ് ക്രമവിരുദ്ധമായി വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ സഹകരണ ബാങ്കിനു നല്‍കിയത്. സിപിഎം നിയന്ത്രണത്തിലുള്ള രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിനാണു പൊന്‍മുടി Read More …

രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് നമുക്ക് പരാജയപ്പെടുത്താമെന്ന് വൈദ്യുതി മന്ത്രി എംഎം മണി

തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റന്പതാം ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ച്‌ സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ഗാന്ധിജിയെ സ്മരിച്ചത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാമെന്നും മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ Read More …

കെഎസ്‌ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം : മന്ത്രി എം.എം.മണിയ്ക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : കെഎസ്‌ഇബിയുടെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ക്രമവിരുദ്ധമായി സഹകരണ സംഘത്തിനു പാട്ടത്തിനു നല്‍കിയതായി ആരോപണം . മന്ത്രി എം എം മണിയുടെ മകളുടെ ഭര്‍ത്താവ് പ്രസിഡന്റായുള്ള സംഘത്തിനാണ് ചട്ടലംഘനത്തിലൂടെ ഭൂമി കൈമാറിയത് . പൊന്മുടി അണക്കെട്ടിനു സമീപത്തെ ഭൂമിയാണ് ഇത്തരത്തില്‍ നല്‍കിയത്. ഇതോടെ മന്ത്രി മണിയ്ക്കുള്ള കുരുക്ക് മുറുകി ഈ വര്‍ഷം ഫെബ്രുവരി Read More …

ബന്ദിപ്പൂര്‍ ദേശീയ പാത; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഏഴാംദിവസത്തിലേക്ക് കടന്ന സുല്‍ത്താന്‍ബത്തേരിയിലെ യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരത്തിന് ചെന്നിത്തല ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രികാല യാത്രാ നിരോധനം തന്നെ ജനജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തുമ്ബോഴാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള Read More …

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് കര്‍ണാടകം. മുഴുവന്‍ സമയവും പാത അടക്കണമെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കരുതെന്നും ഇന്നലെ ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയാത്രാ Read More …

തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തുണയാകാന്‍ സംസ്ഥാന സര്‍ക്കാര്‍: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: ആഗോള മാന്ദ്യത്തെ തുടര്‍ന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തുണയാകാന്‍ നിലവിലെ പദ്ധതികള്‍ പുനരവലോകനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ദ്യവും ഉപയോഗപ്പെടുത്തിയുള്ള ചില നടപടികളാണ് സര്‍ക്കാര്‍ വിഭാവന ചെയ്യുന്നത്. എന്നാല്‍ പ്രവാസിക്ഷേമ കാര്യത്തില്‍ കേന്ദ്രം താല്‍പര്യമെടുക്കാതിരിക്കുന്നത് തിരിച്ചടിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ആഗോള തലത്തിലെ സാമ്ബത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് Read More …

ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍: നാഫെഡ് സവാള ശേഖരിക്കും, സപ്ലൈകോ 45രൂപക്ക് വില്‍ക്കും

തിരുവനന്തപുരം: ഉള്ളിവിലയുടെ വര്‍ധനവ് രാജ്യത്തുടനീളം കനത്ത പ്രതിഷേധം വരുത്തിവച്ചതിന് പിന്നാലെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നാഫെഡ് 40 ടണ്‍ സവാള നാസിക്കില്‍ നിന്ന് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. സപ്ലൈകോ വഴി കിലോക്ക് 45 രൂപക്ക് ഉള്ളി വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.ഉള്ളി കയറ്റുമതി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ Read More …

എന്റെ പേര് വെട്ടിയത് വി. മുരളീധരനല്ല:​ വിവാദങ്ങളോട് പ്രതികരിച്ച്‌ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സരിക്കാനെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കുമ്മനത്തെ വെട്ടാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. Read More …