മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വി എസ് അച്യുതാനന്ദന്‍

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച്‌ നടപടികളിലേക്ക് കടക്കുമ്ബോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും. മരടിലെ ഫ്ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ Read More …

മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ ഇനി കുടുങ്ങും; നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി; മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കള്‍ ഇനി കുടുങ്ങും. നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളുടെ കാര്യക്ഷമത മൂന്നാം കക്ഷിയെ കൊണ്ട് പരിശോധിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹികനീതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പ്രായമായ മാതാപിതാക്കളോട് മോശമായി പെരുമാറുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഇപ്പോഴത്തെ 3 മാസത്തില്‍ നിന്ന് Read More …

മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ട് അടയ്ക്കും; വ്യാഴാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ടോടെ അടയ്ക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. അര്‍ധവാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച അടയ്ക്കുന്ന മദ്യവില്‍പ്പനശാലകള്‍ വ്യാഴാഴ്ച ആയിരിക്കും തുറക്കുന്നത്. ചൊവ്വാഴ്ച ഒക്ടോബര്‍ ഒന്നിന് പതിവ് പോലെ ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാലും Read More …

തിരുവനന്തപുരം വിമാനത്താവളത്തിലെ പക്ഷി ഭീഷണിക്ക് കാരണം എലികളും ആഫ്രിക്കന്‍ ഒച്ചും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് പക്ഷികള്‍ ഭീഷണിയാകുന്നതിന് കാരണം എലികളും ആഫ്രിക്കന്‍ ഒച്ചും. ഇവയെ പിടിക്കാനായാണ് പക്ഷികള്‍ എത്തുന്നത്. വിമാനത്താവളത്തിലെ പക്ഷിഭീഷണി ഒഴിവാക്കാനായി പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെ (കെ.എഫ്.ആര്‍.ഐ.) പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിമാനം പൊങ്ങുമ്ബോഴും താഴുമ്ബോഴും പക്ഷികള്‍ ഇടിച്ചാല്‍ വലിയ അപകടമായിരിക്കും ഉണ്ടാവുക. എന്‍ജിന്‍ ഭാഗത്താണ് ഇടിക്കുന്നതെങ്കില്‍ പക്ഷിയെ വലിച്ച്‌ ഉള്ളിലേക്ക് Read More …

സംസ്ഥാനത്ത് ആളില്ല പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും; ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആളില്ല പോലീസ് സേ്റ്റഷനുകള്‍ സ്ഥാപിക്കാം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ ആളില്ലാ പോലീസ് സ്റ്റേഷനുകളുടെ മാതൃതകയിലാണ് കേരളത്തിലും നിര്‍മ്മിക്കുകയെന്ന് ഡിജിപി പറഞ്ഞു. രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം കൊക്കൂണ്‍ 2019ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാസ് രഹിതമായിട്ടാവും ഇത്തരം പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുകയെന്നും Read More …

ഉപതെരഞ്ഞെടുപ്പ്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ അനുസരിക്കുമെന്ന് കുമ്മനം രാജശേഖരന്‍. ഔദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചില്ലെങ്കിലും കുമ്മനം തന്നെയാണ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്. കോണ്‍ഗ്രസ്സും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച്‌ കഴിഞ്ഞെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥികളെ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. Read More …

പാലായിലെ വിജയം ഇടത്​ സര്‍ക്കാറിനുള്ള അംഗീകാരം -വെള്ളാപ്പള്ളി

തിരുവനന്തപുരം: പാലായിലെ മാണി സി. കാപ്പന്‍െറ തെരഞ്ഞെടുപ്പ്​ വിജയം ഇടത്​ സര്‍ക്കാറിന്‍െറ ഭരണത്തിനുള്ള അംഗീകാരമാണെന്ന്​ എസ്​.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ്​ സര്‍ക്കാറിന്‍െറ വിലയിരുത്തലാവുമെന്നാണ്​ വോ​ട്ടെടുപ്പിന്​ മുമ്ബ്​ പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്​. ഇപ്പോള്‍ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം നല്ലതാണെന്ന്​ പറയാന്‍ അവര്‍ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലായില്‍ മാണി സി.കാപ്പന്‍ ജയിക്കണമെന്ന്​ എസ്​.എന്‍.ഡി.പി മാത്രമല്ല ആഗ്രഹിച്ചത്​. Read More …

പാലായില്‍ സംഭവിച്ചത് കൈത്തെറ്റ്; സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം തന്നെയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിച്ചത് കൈത്തെറ്റ് മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യഥാര്‍ഥ ജനവധി വരാനിരിക്കുന്നത് അഞ്ചിടത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലാണ്. സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം തന്നെയാണ് നിലനില്‍ക്കുന്നതെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ആരോപിച്ചു. ഇടത് മുന്നണിക്കും സി.പി.എമ്മിനുംഈ വിജയത്തില്‍ഒരു മേനിയും അവകാശപ്പെടാനില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പാലായില്‍ അധികാര ദുര്‍വിനിയോഗം നടത്തി. മൂന്ന് ദിവസം Read More …