പിണറായി വിജയന്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വിശ്വാസികള്‍ക്ക് എതിരായ തീരുമാനങ്ങളാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇതില്‍ നിന്ന് ഒരിഞ്ചുപോലും വ്യതിചലിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ ബ്രൂവറി അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ഇത് തുടക്കത്തിലേ പുറത്ത് Read More …

ആര്‍ത്തവദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്; എന്നാല്‍ അന്ന് ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ല; വെളിപ്പെടുത്തലുമായി കെ ആര്‍ ഗൗരിയമ്മ

തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പരിഹാസ്യമാണെന്ന് കെ.ആര്‍ ഗൗരിയമ്മ . ആര്‍ത്തവ ദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും അന്ന് താന്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ വെളിപ്പെടുത്തുന്നു. ‘മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയ താന്‍ ആര്‍ത്തവമായതിനാല്‍ അവരെ കാത്ത് ആദ്യം പുറത്ത് നിന്നു. എന്നാല്‍ കുറേ സമയമായിട്ടും Read More …

സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോപണ വിധേയര്‍ ആരും തെറ്റുകാരല്ലെന്നു പാര്‍ട്ടിക്ക് ഉറപ്പുണ്ട്. കേസെടുത്തത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്: ജീവനക്കാര്‍ക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കില്ലെന്ന് സൂചന. ചൊവ്വാഴ്ചയാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് എം ഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. പൊതുമേഖലാസ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പരിമിതികളുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതായാണ് വിവരം. സര്‍ക്കാര്‍ നിലപാടില്‍ തച്ചങ്കരി അതൃപ്തനാണെന്നാണ് അറിയുന്നത്. എന്നാല്‍, കത്തില്‍ Read More …

കേരളത്തില്‍ ബിജെപി നേതാക്കള്‍ തന്നെയാണ് കലാപം സൃഷ്ടിക്കുന്നത്; എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് മന്ത്രി എം എം മണി. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം തന്നെയാണ് വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് കത്തയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ തന്നെയാണ് അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര Read More …

സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ല്‍ ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​നാ​കി​ല്ല. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ശ​ദ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും ഉമ്മന്‍ ചാണ്ടി പ​റ​ഞ്ഞു. സ​രി​ത നാ​യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യ്ക്കെ​തി​രെ Read More …

രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് മുസ്ളിം ജമാ അത്ത്

തിരുവനന്തപുരം: രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ളിം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്‌ടാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതാണ് രഹ്‌നയെ പുറത്താക്കാന്‍ കാരണമെന്ന് ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്‌ത രഹ്‌നയ്‌ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാന്‍ അവകാശമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ചാനല്‍ തമ്ബുരാക്കന്മാര്‍ അയ്യപ്പഭക്തരെ അവഹേളിക്കരുതെന്ന് എംടി രമേശ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അയ്യപ്പഭക്തന്മാരെ അവഹേളിക്കുന്ന ചാനല്‍ തമ്ബുരാക്കന്മാരെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നടപ്പന്തല്‍ വരെ യുവതികളെ അനുധാവനം ചെയ്ത റിപ്പോര്‍ട്ടര്‍മാരുടെ ആവേശം അവര്‍ തിരിച്ചിറങ്ങുമ്ബോള്‍ നിരാശയായി മാറുന്നത് കേരളം കാണുകയാണെന്നും എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: തുലാമാസ പൂജയ്ക്കായ് നട Read More …