സ​ര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്: ചെന്നിത്തല

പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ ക്യാന്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പല ക്യാമ്ബുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ല. ഡോക്ടര്‍മാരുടെ അഭാവവുമുണ്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ പല ക്യാമ്ബുകളിലും ലഭ്യമല്ല. ഇനിയും പല സ്ഥലങ്ങളില്‍ Read More …

സജി ചെറിയാന്റേത് അദ്ദേഹത്തിന്റെ വേവലാതിയില്‍ നിന്നും വന്ന വാക്കുകള്‍: മുഖ്യമന്ത്രി

ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ഇന്നലെ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വേവലാതിയില്‍ നിന്നും വന്ന വാക്കുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി എയര്‍ ലിഫ്‌റ്റ് നടന്നില്ലെങ്കില്‍ ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന് ഇന്നലെ സജി ചെറിയാന്‍ ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആവശ്യപ്പെട്ടതനുസരിച്ചുള്ള സഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ Read More …

കൂടുതല്‍ കേന്ദ്രസേനാംഗങ്ങള്‍ സംസ്ഥാനത്ത് എത്തി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: പത്തനംതിട്ടജില്ലയിലെ ദുരിതനിവാരണം കൂടുതല്‍ ദുഷ്‌ക്കരമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സേനാംഗങ്ങളെ ആവശ്യമുണ്ടെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ എന്‍ഡിആര്‍എഫിന്റെ 40 ടീമുകള്‍, കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിവ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇവരെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വിന്യസിക്കും. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ഇവരുടെ പക്കലുണ്ട്. ആദ്യഘട്ടത്തില്‍ പത്തനംതിട്ടയിലേയ്ക്ക് Read More …

കേരളം മഹാപ്രളയത്തില്‍; മരണസംഖ്യ 50 കടന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​ക​ളി​ല്‍ ഇ​ന്ന് മാ​ത്രം 20 പേര്‍ മരിച്ചു. ഇതോടെ ബുധനാഴ്ചയും ഇന്നുമായി മരിച്ചവരുടെ എണ്ണം 51 ആയി. ക​ന​ത്ത മ​ഴ സം​സ്ഥാ​നം മു​ഴു​വ​ന്‍ തു​ട​രു​ക​യാ​ണ്. പ​ല​യി​ട​ത്തും ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും തു​ട​രു​ക​യാ​ണ്. പ​ല​രേ​യും കാ​ണാ​താ​യ വാ​ര്‍​ത്ത​ക​ളും പുറത്തുവരുന്നുണ്ട്. അ​ടി​യ​ന്ത​ര സഹായത്തിന് 1077 എ​ന്ന ടോള്‍ ഫ്രീ ന​മ്ബ​റി​ല്‍ വി​ളി​ക്കാം. മ​ല​പ്പു​റം ഊ​ര്‍​ങ്ങാ​ട്ടേ​രി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ര​ണ്ട് Read More …

അടിയന്തര സഹായത്തിനായി 1077 ലേക്ക് വിളിക്കുക; കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ വാട്‌സ്‌ആപ്പ് നമ്ബറുകളില്‍ ബന്ധപ്പെടുക

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അടിയന്തര സഹായത്തിനായി 1077 എന്ന ട്രോള്‍ഫ്രീ നമ്ബറിലേക്ക് വിളിക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച്‌ കിട്ടാത്തവര്‍ക്കായി വാട്‌സ്‌ആപ്പ് നമ്ബറിന്റെ വിശദാംശങ്ങള്‍ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി നമ്ബറുകള്‍ ലഭ്യമാണെങ്കിലും മിക്ക നമ്ബറിലും വിളിക്കുമ്ബോള്‍ ലഭ്യമാകുന്നില്ല എന്ന് Read More …

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പ്രതിപക്ഷ നേതാവിന്‍റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാന്‍ഡ് ഫോണ്‍ നമ്ബരിലും 9895179151, 9400209955, 9847530352, 9961954812, 9497003396 എന്ന മൊബൈല്‍ ഫോണ്‍ നമ്ബരുകളിലും ബന്ധപ്പെടാവുന്നതാണ്.

ശക്തമായ മഴയ്ക്കും കാറ്റിനും കേരളത്തില്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്.ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട് എന്ന്കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് . ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്‍ വയനാട് കളക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത നിരവധി സ്ടലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി .അതോടൊപ്പം Read More …

വീട്ടിനുള്ളില്‍ വെള്ളം കയറി; കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെയും കുടുംബത്തെയും മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: കനത്ത മഴയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം സുധീരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അദ്ദേഹത്തേയും കുടുംബത്തേയും മാറ്റിപാര്‍പ്പിച്ചു. സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്. ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും കുടുംബത്തെയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അതേസമയം, തലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളില്‍ പല സ്ഥലത്തും വെള്ളം കയറിയ Read More …