കീഴാറ്റൂര്‍ സമരക്കാര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്‍മാരാണവര്‍; മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: അവര്‍ വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്മാരാണെന്ന് മന്ത്രി കെ സുധാകരന്‍. നിയമസഭയില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര നോട്ടീസിന് മറുപടി നല്‍കുമ്ബോഴാണ് കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തെ മന്ത്രി തള്ളിയത്. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ലെന്നും പുറത്തു നിന്നും വന്നവരാണെന്നും സുധാകരന്‍ പറഞ്ഞു. വയലിന്റെ പരിസരത്ത് പോലും പോകാത്തവരാണ് സമരക്കാര്‍. അവര്‍ പ്രദേശ വാസികളല്ല. പുറത്തു നിന്നും വന്ന Read More …

ഭര്‍ത്താവിന്റെ അനുയായിക്ക് ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു

തിരുവനന്തപുരം:  ഭര്‍ത്താവായ എംഎല്‍എയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു. 2017 ജൂലൈ ഒമ്ബതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ Read More …

ജയരാജന് വധഭീഷണിയുണ്ടെന്ന് പറയുന്നത് നാടകമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന് പറയുന്നത് നാടക മാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ജയരാജനെ വെള്ളപൂശാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നും ഭീഷണിയുടെ പേരില്‍ പൊലീസ് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. ജയരാജനെ ആക്രമിക്കുന്നതിനായി ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതായാണ് Read More …

മദ്യശാലകള്‍ തുറക്കുന്നത് ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നതിലൂടെ,​ യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തിയാല്‍ ഇടതു മുന്നണി അധികാരത്തിലേറിയാല്‍ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു Read More …

പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂ. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയം: സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സി.പി.എം

തിരുവനനന്തപുരം: ഇടതു സര്‍ക്കാറിന്‍റെ മദ്യനയത്തിനെതിരായ കെ.സി.ബി.സിയുടെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുന്നതായി മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍. സഭയുടെ വെല്ലുവിളി ജനങ്ങള്‍ വിശ്വസിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും സമാന രീതിയിലുള്ള വെല്ലുവിളി നടത്തിയിരുന്നുവെന്നും ആനത്തലവട്ടം പറഞ്ഞു. മദ്യപിച്ചവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭക്ക് ധൈര്യമുണ്ടോയെന്ന് ആനത്തലവട്ടം ചോദിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉള്ളതിനേക്കാള്‍ മദ്യശാലകളുടെ എണ്ണം നിലവില്‍ Read More …

ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന്റെ കുറ്റപത്രം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. തോമസ് ജേക്കബ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ടലംഘനം കണ്ടെത്തിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ Read More …

കുറ്റാലം കൊട്ടാരം തിരിച്ചെടുത്ത് വേലികെട്ടി സംരക്ഷിക്കും: ജി.സുധാകരന്‍

തിരുവനന്തപുരം: 1000കോടി മൂല്യമുള്ള കുറ്റാലം കൊട്ടാരവും 56.68 ഏക്കര്‍ ഭൂമിയും കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചെടുത്ത് വേലികെട്ടി സംരക്ഷിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ രാജാവ് വിലയ്ക്ക് വാങ്ങിയ സ്ഥലത്തിന്റെ പട്ടയം നിയമപരമായി കേരളത്തിന് കൈമാറ്റം ചെയ്തിട്ടുണ്ട്. 2009ല്‍ പ്രഭു ദാമോദരന്‍ എന്നയാളെ ചട്ടവിരുദ്ധമായി കൊട്ടാരം സൂപ്രണ്ടാക്കിയതാണ് കുഴപ്പമായത്. 2015ല്‍ ഇയാളെ സര്‍വീസില്‍ സ്ഥിരപ്പെടുത്തി. പ്രഭുവും Read More …