സംസ്ഥാനത്തെ പൊലീസ് അതിക്രമം ; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന്‍ സഭയില്‍ പറഞ്ഞു. പൊലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമ സംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ നടപടിയെടുത്തുവെന്നും Read More …

മന്ത്രിമാര്‍ ഇനിയും നന്നാകാനുണ്ടെന്നു കോടിയേരി; ചുറ്റിനടക്കുന്നതിനു പകരം സെക്രട്ടേറിയറ്റില്‍ കൂടുതല്‍ സമയം ഇരിക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരും മറ്റും നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച്‌ ഇനിയും ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാമതും സെക്രട്ടറിയായ ശേഷം പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി തുറന്നടിച്ചത്. ഉയരാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അതിന് ഓരോരുത്തരം ശ്രമിക്കണമെന്നും ചൂണ്ടിക്കാണിച്ച കോടിയേരി മന്ത്രിമാര്‍ കൂടുതല്‍ സമയവും സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിക്കണം എന്നും Read More …

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം -യെച്ചൂരി

തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി. അതിനുള്ള തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ആസൂത്രണം ചെയ്യണം. ഇന്നത്തെ അവസ്ഥയില്‍ ബി.ജെ.പി യെ പരാജയപ്പെടുത്തുന്നതിനാണ്​ മുന്‍ഗണനയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മി​​െന്‍റ 23ാമത്​ പാര്‍ട്ടി കോണ്‍ഗ്രസി​​െന്‍റ ഭാഗമായി തിരുവനന്തപുരം വി.​ജെ.ടി ഹാളില്‍ നടക്കുന്ന ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ്​ സി.പി.എം Read More …

മാ​ണിയെ വേ​ണ്ടെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം

തിരുവനന്തപുരം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​ല്‍ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​ന​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​ണി​യെ എ​ല്‍​ഡി​എ​ഫി​ല്‍ വേ​ണ്ടെ​ന്ന കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് ക​ഴി​ഞ്ഞ Read More …

മാണി ബന്ധം: നിലപാടില്‍ മാറ്റമില്ലെന്ന്​ കാനം

തിരുവനന്തപുരം: കെ.എം മാണിയുമായി നിലവില്‍ സഹകരിക്കേണ്ട സാഹചര്യമില്ലെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ വോട്ട്​ ആവശ്യമില്ല. മാണിയില്ലാതെയാണ്​ ചെങ്ങന്നൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പലതവണ വിജയിച്ചിട്ടുണ്ട്​​. അതിലും മോശമായ അവസ്ഥയിലേക്ക്​ മുന്നണി എത്തിയിട്ടില്ല. മാണിയുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്​ സംസ്ഥാന നേതൃത്വമാണെന്നും കാനം പറഞ്ഞു. കെ.എം മാണിക്കെതിരായ പരസ്യപ്രതികരണം സി.പി.​െഎ Read More …

കേരളത്തിന് ഇനിയൊരു സ്റ്റേഡിയം കൂടി ആവശ്യമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

തിരുവനന്തപുരം: പുതിയ സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ശ്രമിക്കുമ്ബോള്‍, ഇതിനെതിരെ ശശി തരൂര്‍ എംപി. രാജ്യാന്തര നിലവാരമുള്ള രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെന്നും ഇനിയൊരു സ്റ്റേഡിയം കൂടി കേരളത്തിന് ആവശ്യമില്ലെന്നുമാണ് ശശി തരൂര്‍ പറയുന്നത്. ഇത്രയും സ്റ്റേഡിയങ്ങളില്‍ നടത്താനുള്ള രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിന് കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.

വര്‍ക്കല വിവാദ ഭൂമി ഇടപാട് : റവന്യു കമ്മിഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാടിനെ കുറിച്ച്‌ ലാന്‍ഡ് റവന്യു കമ്മിഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല. മന്ത്രി ആവശ്യപ്പെട്ടിട്ടും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കാതെ ക്രമക്കേട് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഒഴിഞ്ഞുമാറി. കമ്മീഷണറുടെ നടപടിയില്‍ റവന്യൂമന്ത്രിക്ക് അതൃപ്തി രേഖപ്പെടുത്തി. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പതിച്ചുകൊടുത്തെന്നാണ് Read More …

പിണറായി സര്‍ക്കാര്‍ നുണയുടെ കൂടാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നുണകളുടെ കൂടാരമാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ടുള്ളതാണ് പിണറായിക്കും സര്‍ക്കാരിനുമെതിരെയുള്ള ചെന്നിത്തലയുടെ പോസ്റ്റ്. ഗീബല്‍സിനേക്കാള്‍ വലിയ നുണയന്മാരാണ് ഈ സര്‍ക്കാരിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ മദ്യ നയത്തേക്കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനമേറെയും.