വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.   വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് നല്‍കിയത് 2014ലെ വാടകചീട്ടാണെന്നും, യഥാര്‍ത്ഥ മുദ്രപത്രം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും Read More …

ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍

കാസര്‍ഗോഡ് : ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 15 കി.ഗ്രാം അരി അതാത് റേഷന്‍ കടകളില്‍ വിതരണത്തിനായി ലഭ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭിക്കുന്ന പ്രതിമാസവിഹിതത്തിനു പുറമെ ഓരോ റേഷന്‍ കാര്‍ഡിനും ഒരാഴ്ചക്കാലത്തേക്ക് സൗജന്യമായി 15 കി.ഗ്രാം പുഴുക്കലരി ലഭിക്കും. അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളികള്‍ അവരവരുടെ Read More …

പൂന്തുറയില്‍ ആശ്വാസ വാക്കുകളുമായി വി.എസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ആശ്വാസിപ്പിക്കാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം മേഖലയിലും വി.എസ് സന്ദര്‍ശനം നടത്തുന്നുണ്ട്.     കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വിഴിഞ്ഞത്തുണ്ടായതിനു സമാനമായ പ്രതിഷേധം പൂന്തറയിലുമുണ്ടാകുമെന്ന Read More …

ഓഖി ദുരന്തം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കന്യാകുമാരിയിലേക്ക് പോകും. നാളെ കേരളത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.   വൈകീട്ട് 4;30 ഓടെയാണ് മന്ത്രി പ്രത്യേക വിമാനത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രമന്തി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ കടകംപള്ളി Read More …

ഓഖിദുരന്തം: മരണം 20 ആയി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണം 20 ആയി കൊല്ലത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി അല്പം മുമ്പ് കണ്ടെത്തി.   ശക്തമായ തിരമാലയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിന്ന് 700 ഓളം പേരെ തീരപ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 30 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓഖി ഭീതിക്ക് അയവു വന്നിട്ടുണ്ടെങ്കിലും Read More …

ദേഹാസ്വാസ്ഥ്യം: വിഎം സുധീരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ ആശുപത്രിയില്‍. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണ്.

കാണാതായ ഒരു ബോട്ട് കല്‍പ്പേനിയില്‍; എട്ടുപേര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: തൂത്തുക്കുടിയില്‍ നിന്ന് പോയ സന്റെ് പീറ്റര്‍ ബോട്ട് ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ കണ്ടെത്തി. ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ പതിനൊന്ന് പേരുണ്ടായിരുന്നു. ഒരാള്‍ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. രക്ഷപ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. തമിഴ്‌നാട് സ്വദേശികളാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. എന്നാല്‍ ബോട്ട് കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുരുത്തിന് സമീപത്തായി Read More …

ഓഖി ചുഴലിക്കാറ്റ്: മരണം 13 ആയി

തിരുവനന്തപുരം: കേരളത്തിലെ തീരദേശത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിലും പ്രകൃതി ക്ഷോഭത്തെയും തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണം. കടലില്‍ കാണാതായവരില്‍ 450 പേരെ കണ്ടെത്തി. എന്നാല്‍, 100ല്‍ അധികം തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചതായി മരിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത Read More …