പി.സി ജോര്‍ജിന്റെ പരാമര്‍ശം; വനിത കമ്മീഷന്‍ നടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മൊഴിയെടുത്തത്. പി.സി. ജോര്‍ജ് നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുക. ദിലീപിനെ ന്യായീകരിച്ചും നടിയെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജിന്റെ Read More …

അഴിമതി തടയാന്‍ കേന്ദ്രമാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം

തിരുവനന്തപുരം: അഴിമതിക്കെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇന്നുരാവിലെ 11 മണിയോടെ മുഖ്യമന്ത്രിയെ നിയമസഭയില്‍ കണ്ടാണ് വി.എസും കമ്മീഷന്‍ അംഗങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മാതൃകയില്‍ കേരളത്തിലും മൂന്നംഗങ്ങളുള്ള ഒരു വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ ആദ്യ ശുപാര്‍ശ. ഇതിന് പുറമേ വിജിലന്‍സ് ഡയറക്ടറേറ്റ് Read More …

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്റെ ഭാര്യ മുരുകമ്മയ്ക്ക് നല്‍കുകയും ചെയ്യും. മുരുകന്റെ ഭാര്യയും മറ്റ് Read More …

കൈയേറ്റം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: തനിക്കെതിരായ കൈയേറ്റം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി.   നിയമസഭയില്‍ ബി.ടി. ബല്‍റാം എംഎല്‍എയുടെ അടിയന്തരപ്രമേയ നോട്ടീസിനു മറുപറിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്രമാണെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തി.

എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ ആഗസ്റ്റ് 19 ലേക്ക് മാറ്റി

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പദ്ധതിക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് എം.എം ഹസന്‍ വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം, അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായ നിലപാട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് നേരത്തെ വിവാദമായിരുന്നു. അതിരപ്പിള്ളിയിലെ പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോമറുകള്‍ Read More …

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഉത്തരവിന് പിന്നില്‍ ഗൂഢാലോചന

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അവസാന നിമിഷം കുട്ടികളുടെ മേല്‍ കഴുത്തറുപ്പന്‍ ഫീസ് അടിച്ചേല്‍പിച്ചതിന് പിന്നില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ മെഡിക്കല്‍ കോളേജുകളിലെ 85% സീറ്റുകളില്‍ കോടതി നിര്‍ദ്ദേശിച്ച അഞ്ചു ലക്ഷം രൂപ ഫീസിന് പുറമെ Read More …

പിസി ജോര്‍ജിനെതിരെ കേസെടുക്കും

തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ Read More …