വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്

തിരുവനന്തപുരം: വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഓരോ വാക്കും വാചകവും സമൂഹത്തില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ആലോചിച്ച് വേണം സംസാരിക്കാനെന്നും സ്പീക്കര്‍ വ്യക്തമാക്കി. എം എം മണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍കുമാര്‍ വിജയിച്ചതു 11 മാസം നീണ്ട പോരാട്ടത്തിലൂടെ

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു തെറിപ്പിക്കപ്പെട്ട ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വിജയിച്ചത് 11 മാസം നീണ്ട നിയമപോരാട്ടത്തിലൂടെ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം ദിവസമാണ് ഡിജിപി സ്ഥാനത്തുനിന്നു സെന്‍കുമാര്‍ തെറിക്കപ്പെട്ടത്. പകരം ലോക്‌നാഥ് ബഹ്‌റ ഡിജിപി സ്ഥാനത്ത് എത്തുകയും ചെയ്തു. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം, പെരുമ്പാവൂര്‍ ജിഷ വധം എന്നീ കേസുകളുടെ അന്വേഷണത്തില്‍ Read More …

എം.എം. മണി സര്‍ക്കാരിന് ഭാരം

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എം.എം. മണി സര്‍ക്കാരിന് ഭാരമാണ്. മണി മന്ത്രിയായി തുടരണോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫുമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി നടപ്പാക്കണം

തിരുവനന്തപുരം: ഡിജിപി ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ‘സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടത്.സുപ്രീംകോടതിയല്ലേ..’ എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പുഞ്ചിരിച്ചുകൊണ്ട് വിഎസിന്റെ പ്രതികരണം. സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സെന്‍കുമാര്‍ നല്ല ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന് Read More …

വോട്ടിംഗ് യന്ത്രത്തിനല്ല കെജ്രിവാളിന്റെ നേതൃത്വത്തിനാണ് തകരാറെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുണ്ടെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി. വോട്ടിംഗ് യന്ത്രത്തിനല്ല കെജ്രിവാളിന്റെ നേതൃത്വത്തിനാണ് തകരാറെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. കെജ്രിവാളിന്റെ ഭാഷ സൂചിപ്പിക്കുന്നത് അദ്ദേഹം അസ്വസ്ഥനാണെന്നാണ്. അദ്ദേഹം ഗോവയിലും പഞ്ചാബിലും മുഖ്യമന്ത്രിയാവാന്‍ പോയി. എന്നാല്‍ ഒരിടത്തും രക്ഷപെട്ടില്ലെന്നും സംബിത് പത്ര പറഞ്ഞു.

പുത്തന്‍ കുരിശ് പ്രേമം കാപട്യമാണെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: സി.പി.ഐസി.പി.എം തര്‍ക്കത്തിന്റെ ഭാഗമാണ് മന്ത്രി എം.എം മണിയുടെ സബ് കലക്ടര്‍ക്കെതിരായ പ്രസ്താവനയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വ്യവസ്ഥക്ക് നിരക്കാത്തതാണ്. മൂന്നാറിലെ കൈയ്യേറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയാണിതെന്നും ഹസന്‍ പറഞ്ഞു. കൈയ്യേറ്റത്തിനെതിരെ ധീര നടപടി സ്വീകരിച്ച സബ് കലക്ടറെ ആര്‍.എസ്.എസിന്റെ ഏജന്റ് എന്ന് വിളിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പുത്തന്‍ കുരിശ് Read More …

മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയും കുമ്മനം

തിരുവനന്തപുരം: മൂന്നാര്‍ ഭരിക്കുന്നത് മണി പവറും പവര്‍ മണിയുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വലിയ കെട്ടിട മാഫിയകളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തിനും ധര്‍മത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നു.     ദേവികുളം സബ് കലക്ടറെ ആര്‍.എസ്.എസുകാരനെന്ന് വിളിച്ചത് സംഘടനക്കുള്ള അംഗീകാരമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.ഐയോട് കോണ്‍ഗ്രസിന് അകല്‍ച്ചയില്ല

തിരുവനന്തപുരം: സി.പി.ഐയോട് കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള അകല്‍ച്ചയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. സി.പി.ഐ യാഥാര്‍ത്ഥ്യബോധമുള്ള പാര്‍ട്ടിയാണെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയ്ക്കും ഉള്ളത്. സി.പി.എമ്മിന്റെ മേല്‍ക്കോയ്മ ചോദ്യംചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്നും ഹസന്‍ Read More …